Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ബഹ്റൈന് പിന്നാലെ പ്രവാസികളെ ഞെട്ടലിലാഴ്ത്തി ആ ഗൾഫ് രാഷ്ട്രം! ഏവരെയും ദുരിതത്തിലാഴ്ത്തി പ്രഖ്യാപനം, കുവൈത്തില്‍ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ വിദേശികള്‍ക്കുള്ള പ്രവേശനവിലക്ക് തുടര്‍ന്നേക്കുമെന്ന് അധികൃതർ

14 JUNE 2021 03:34 PM IST
മലയാളി വാര്‍ത്ത

കോവിഡ് കാലം പ്രവാസികളേയും സാരമായി ബാധിച്ചിരിക്കുകയാണ്. സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, യുഎഇ എന്നീ രാഷ്ട്രങ്ങൾ വാതിലുകൾ കൊട്ടിയടച്ചപ്പോൾ ഏക ആശ്രയമായിരുന്നത് ബഹ്‌റൈൻ ആയിരുന്നു. മലയാളികളുടെ സ്വപ്നഭൂമിയായ ബഹ്‌റൈനില്‍ അടുത്തൊന്നും മലയാളികളെ പ്രവേശിപ്പിക്കാന്‍ സാധ്യതയില്ലെന്ന വാർത്തകൾക്ക് പിന്നാലെ മറ്റൊരു ഗൾഫ് രാഷ്ട്രവും.....

പ്രവാസികൾ ഏറെ നാളായി കാത്തിരിക്കുകയാണ് കുവൈറ്റിലേക്ക് എത്തിച്ചേരാൻ. കുവൈയ്റ്റ് വിലക്ക് കല്പിച്ചിട്ട് ഒരു വര്ഷം പിന്നിടുകയാണ്. ഇതിനിടെയാണ് ഏവരെയും ദുരിതത്തിലാഴ്ത്തി മറ്റൊരു വാർത്ത. കുവൈത്തില്‍ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ വിദേശികള്‍ക്കുള്ള പ്രവേശനവിലക്ക് തുടര്‍ന്നേക്കുമെന്നാണ് റിപ്പോർട്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിലക്ക് തുടരാന്‍ കൊറോണ സുപ്രീം കമ്മിറ്റി - മന്ത്രിസഭക്ക് ശിപാര്‍ശ സമര്‍പ്പിച്ചു. കഴിഞ്ഞ നാല് ദിവസത്തിനിടെ 6130 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് .

ആക്റ്റീവ് കേസുകളും തീവ്ര പരിചരണ വിഭാഗത്തിലുള്ള രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട് . ഈ സാഹചര്യത്തിലാണ് കൊറോണ അവലോകന സമിതി വിദേശികളുടെ പ്രവേശന വിലക്ക് നീട്ടാന്‍ ശിപാര്‍ശ നല്‍കിയത്. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ രാജ്യത്ത് എത്തുന്നത് തടയുന്നതിനായി വിദേശികള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് തുടരണം എന്നാണ് സമിതിയുടെ നിലപാട് എന്നത്.

കൂടാതെ നാളെ ചേരുന്ന മന്ത്രിസഭ യോഗത്തില്‍ പ്രവേശനവിലക്കു നീട്ടുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. അതിനിടെ കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം ഇത് വരെ കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. രാജ്യത്തെ കോവിഡ് വ്യാപനം കര്‍ശനമായി നിരീക്ഷിച്ചു വരികയാണെന്നും പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി

അതേസമയം ഇന്ത്യയുള്‍പ്പെടെ 5 രാജ്യങ്ങളിലുള്ളവര്‍ക്ക് തൊഴില്‍ വീസ നല്‍കുന്നതു നിര്‍ത്തി ബഹ്‌റൈന്‍. കോവിഡ് വ്യാപനം കൂടിയ പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും വീസ അനുവദിക്കില്ല. നിരോധനം എത്ര കാലത്തേക്കെന്നു വ്യക്തമാക്കിയിട്ടില്ല.

ഈ രാജ്യങ്ങളില്‍നിന്ന് ബഹ്‌റൈന്‍ പൗരന്മാര്‍ക്കും ബഹ്‌റൈന്‍ ഇഖാമ (താമസാനുമതി) യുള്ള വിദേശികള്‍ക്കും മാത്രമേ രാജ്യത്തു പ്രവേശനമുള്ളൂ. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലുള്ളവര്‍ക്ക് സന്ദര്‍ശക വീസയിലും ബഹ്‌റൈനില്‍ പ്രവേശനം അനുവദിക്കില്ല.ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ നിലവില്‍ ബഹ്‌റൈനില്‍ താമസക്കാരാണെങ്കില്‍ തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കാനും പുതുക്കാനും സാധിക്കുമെന്ന് രാജ്യത്തെ ലേബര്‍ മാര്‍ക്കറ്റ് ലെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (5 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (6 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (6 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (6 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (6 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (6 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (6 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (7 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (7 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (7 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (7 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (7 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (7 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (10 hours ago)

Malayali Vartha Recommends