കേരളത്തില്‍നിന്നുള്ള ആദ്യ ഹജ്ജ് വിമാനം സെപ്റ്റംബര്‍ രണ്ടിന്

ഈ വര്‍ഷത്തെ ഹജ്ജിന് ഇന്ത്യയില്‍ നിന്നുള്ള ആദ്യവിമാനം ആഗസ്റ്റ് 16ന് മദീനയില്‍ ഇറങ്ങും. കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം കൊച്ചിയില്‍ നിന്ന് സെപ്റ്റംബര്‍ രണ്ടിനാണ്. അവസാന വിമാനം സെപ്റ്റംബര്‍ 17നും. ഇന്ത്യയില്‍ നിന്നുള്ള അവസാനവിമാനവും അന്നാണ്.
ഡല്‍ഹിയില്‍നിന്ന് 342 ഹാജിമാരുമായുള്ള ആദ്യ വിമാനം ആഗസ്റ്റ് 16ന് രാവിലെ ഒമ്പതിന് എത്തുമെന്ന് കോണ്‍സല്‍ ജനറല്‍ ബി.എസ്. മുബാറക്, ഹജ്ജ് കോണ്‍സല്‍ നൂര്‍ റഹ്മാന്‍ ശൈഖ് എന്നിവര്‍ ജിദ്ദയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബലി കര്‍മത്തിനുള്ള \'അദാഹി\' കൂപ്പണുകള്‍ നാട്ടില്‍നിന്ന് യാത്ര തിരിക്കുമ്പോള്‍ വിതരണം ചെയ്യും. തീര്‍ഥാടകര്‍ കബളിപ്പിക്കപ്പെടാതിരിക്കാനാണ് കൂപ്പണ്‍ മുന്‍കൂട്ടി നല്‍കുന്നത്.
തീര്‍ഥാടകരുടെ സൗദിയിലെ സ്ഥിതിവിവരങ്ങളറിയാന്‍ കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ \'ഇന്ത്യന്‍ ഹാജി അക്കമഡേഷന്‍ ലൊക്കേറ്റര്‍\' എന്ന മൊബൈല്‍ ആപ്‌ളിക്കേഷനില്‍ ഇത്തവണ ഹാജിമാര്‍ക്ക് 8002477786 എന്ന ടോള്‍ഫ്രീ നമ്പറിലൂടെ ഇന്ത്യന്‍ മിഷന്‍ ഓഫിസുമായി ബന്ധപ്പെടാം. തീര്‍ഥാടകനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ 00966543891481എന്ന നമ്പറില്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാം. ടോള്‍ഫ്രീ നമ്പര്‍ തീര്‍ഥാടകര്‍ക്ക് സൗദിയില്‍ മാത്രമേ പ്രവര്‍ത്തനമുള്ളൂ എന്നും വാട്ട്‌സ്ആപ്പ് നമ്പര്‍ നാട്ടില്‍നിന്ന് എല്ലാവര്‍ക്കും ഉപയോഗിക്കാമെന്നും കോണ്‍സല്‍ അറിയിച്ചു.
70 വയസ്സ് കഴിഞ്ഞ തീര്‍ഥാടകരെ ആദ്യവിമാനങ്ങളില്‍ കൊണ്ടുവന്ന് മക്കയില്‍ ഹറമിന് പരമാവധിയടുത്ത് താമസ സൗകര്യം ഏര്‍പ്പെടുത്തും. അസീസിയ്യയിലെ കെട്ടിടങ്ങളാണ് എടുത്തത്. എന്നാല്‍, ഗ്രീന്‍ കാറ്റഗറിയില്‍ പുതിയ ബാത്ത് അറ്റാച്ച്ഡ് റൂമുകളോടുകൂടിയ കെട്ടിടങ്ങള്‍ തന്നെ ലഭിച്ചു. 50 ഡോക്ടര്‍മാരും 546 ഉദ്യോഗസ്ഥരും ഹജ്ജ് സേവനത്തിനുണ്ടാകും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha