Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

പ്രവാസി മലയാളിക്ക് ഭാഗ്യം തെളിഞ്ഞു; ലഭിച്ചത് 7 കോടി! എബ്രഹാം ജോയി ദുബൈ ഡ്യൂട്ടി ഫ്രീയിലൂടെ പത്ത് ലക്ഷം ഡോളര്‍ സമ്മാനം നേടുന്ന 180-ാമത്തെ ഇന്ത്യക്കാരൻ

17 JUNE 2021 01:15 PM IST
മലയാളി വാര്‍ത്ത

പ്രവാസികളെ കാക്കുന്ന പ്രവാസലോകം... ആത്മവിശ്വാസം ഒരിക്കലും കൈവിടരുതെന്ന് നമ്മെ ഓർമിപ്പിക്കുകയാണ് യുഎഇ. ബിഗ് ടിക്കറ്റ്, മെഹ്‌സൂസ്‌, ഡ്യൂട്ടി ഫ്രീ എന്നീ നറുക്കെടുപ്പുകളിലൂടെ ഒട്ടനവധി പ്രവാസികൾക്ക് നല്ല ജീവിതം നൽകിക്കൊണ്ട് തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്. ഒട്ടുമിക്കപ്പോഴും പ്രവാസി മലയാളികൾക്ക് ഭാഗ്യം നൽകുന്ന നറുക്കെടുപ്പ് ഇത്തവണയും പ്രവാസി മലയാളിക്ക് സ്വന്തം. ഒരൊറ്റ ടിക്കറ്റിൽ ലഭിച്ചത് കോടികളാണ്.....

പ്രവാസി മലയാളിക്ക് യുഎഇയില്‍ ഏഴ് കോടിയില്‍പരം രൂപയുടെ ഭാഗ്യസമ്മാനം ലഭിച്ചിരിക്കുകയാണ്. 60കാരനായ എബ്രഹാം ജോയിക്കാണ് ഇന്നത്തെ ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ അതായത് ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ സമ്മാനമായി ലഭിച്ചത്. യുഎഇയില്‍ ട്രേഡിങ് കമ്പനി നടത്തുന്ന എബ്രഹാം ജോയി ഇക്കഴിഞ്ഞ മേയ് 27ന് എടുത്ത 1031-ാം നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഇന്ന് ഭാഗ്യം തേടിയെത്തിയത് തന്നെ.

കഴിഞ്ഞ 35 വര്‍ഷമായി ദുബൈയില്‍ ജീവിക്കുന്ന തനിക്ക് ഇതൊരു അത്‍ഭുതകരമായ വിജയം തന്നെയാണെന്ന് അദ്ദേഹം പറയുകയുണ്ടായി. 15 വർഷമായി നറുക്കെടുപ്പിൽ പങ്കെടുക്കാറുണ്ടെന്നും ഇൗ വലിയ വിജയത്തിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ദുബൈക്കും ദുബൈ ഡ്യൂട്ടി ഫ്രീയ്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. സമ്മാനത്തുകയുടെ നല്ലൊരു പങ്കും തന്റെ ബിസിനസിനായി ഉപയോഗപ്പെടുത്തുമെന്ന് പറഞ്ഞ അദ്ദേഹം ദുബൈയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അതിലൊരു പങ്ക് മാറ്റിവെയ്‍ക്കുമെന്നും അറിയിക്കുകയുണ്ടായി.

അതേസമയം ദുബൈ ഡ്യൂട്ടി ഫ്രീയിലൂടെ പത്ത് ലക്ഷം ഡോളര്‍ സമ്മാനം നേടുന്ന 180-ാമത്തെ ഇന്ത്യക്കാരനാണ് എബ്രഹാം ജോയി. ഇന്ന് നടന്ന ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ അദ്ദേഹത്തിന് പുറമെ മറ്റ് മൂന്ന് പേര്‍ കൂടി ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഷാര്‍ജയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ അബ്‍ദുല്ല അഹ്‍മദിന് റേഞ്ച് റോവര്‍ സ്‍പോര്‍ട് കാറും ദുബൈയില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ സജ്ഞയ് അസ്‍നാനിയ്‍ക്ക് എപ്രിലിയ RSV4 മോട്ടോര്‍ ബൈക്കും ലഭിച്ചു. സജ്ഞയ് അസ്‍നാനിക്ക് ഇത് രണ്ടാം തവണയാണ് മോട്ടോര്‍ ബൈക്ക് ലഭിക്കുന്നത്. ഇപ്പോൾ 10 വർഷമായി ദുബായിൽ താമസിക്കുന്ന അസ്നാനി എമിറേറ്റ്സ് എൻ‌ബി‌ഡിയുടെ റിലേഷൻഷിപ്പ് മാനേജരായി ജോലി ചെയ്യുകയാണ്.

ജൂൺ 16 ബുധനാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോൺകോർസ് ബിയിലാണ് നറുക്കെടുപ്പ് നടന്നത്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ടിക്കറ്റ് വാങ്ങുന്നവരിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യൻ പൗരന്മാരാണ്. ബുധനാഴ്ച നറുക്കെടുപ്പ് നടത്തിയത് ദുബായ് ഡ്യൂട്ടി ഫ്രീയുടെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനും സിഇഒയുമായ കോം മക്ലിൻ, ഇവിപി - കോർപ്പറേറ്റ് സർവീസസ്, സലാ തഹ്‌ലക്, എസ്‌വിപി - മാർക്കറ്റിംഗ് സിനദ് എൽ സിബായ് എന്നിവരാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (5 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (6 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (6 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (6 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (6 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (6 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (6 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (7 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (7 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (7 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (7 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (7 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (7 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (10 hours ago)

Malayali Vartha Recommends