Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്ക് ആശ്വാസത്തോടൊപ്പം ആശങ്കയും; താമസ വീസക്കാരുടെ തിരക്ക് കഴിയുന്ന സാഹചര്യത്തിൽ സന്ദർശകര്‍ക്കു കൂടി വരാൻ യുഎഇ അധികൃതർ അനുവാദം നൽകുമെന്ന് സൂചന, ടിക്കറ്റിനായി നെട്ടോട്ടം

21 JUNE 2021 02:12 PM IST
മലയാളി വാര്‍ത്ത

യുഎഇയിലേക്ക് എത്തിച്ചേരാൻ കാത്തിരുന്ന പ്രവാസികൾക്ക് സന്തോഷ വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഈ മാസം 23 മുതൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് പറക്കാൻ സാധിക്കും. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്ക് ആശ്വാസം പകരുന്നതായിരുന്നു ആ വാർത്ത. ചെറിയ അവധിക്കായി എത്തി മാസങ്ങളായി ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന താമസ വീസക്കാർ വിമാന സർവീസ് പുനരാരംഭിക്കുന്നതും കാത്തിരിക്കുകയായിരുന്നു. എന്നാൽ സന്ദർശക വീസയെടുത്തിരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ തങ്ങൾക്ക് കൂടി പെട്ടെന്ന് യുഎഇയിലെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഉള്ളത്.

താമസ വീസക്കാരുടെ തിരക്ക് കഴിയുന്ന സാഹചര്യത്തിൽ സന്ദർശകര്‍ക്കു കൂടി വരാൻ യുഎഇ അധികൃതർ അനുവാദം നൽകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. യാത്രാ വിലക്ക് ആരംഭിക്കുന്നതിന് മുൻപ് യുഎഇയിലേയ്ക്ക് വരാൻ വേണ്ടിയെടുത്ത സന്ദർശക വീസയുടെ കാലാവധി കഴിഞ്ഞെങ്കിലും ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്ന് കാസർകോട് മൊഗ്രാൽപുത്തൂർ സ്വദേശി ഹിഷാം മൊയ്തീൻ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ഇതിനായി എടുത്തിരുന്ന വിമാന ടിക്കറ്റ് നഷ്ടമായി. വീസയെങ്കിലും നിലനിർത്താനാകുമെന്നാണ് കരുതുന്നത്.

ഇന്നലെ യാത്രാ വിലക്ക് നീക്കുന്ന വാർത്ത കേട്ടതിന് പിന്നാലെ യുഎഇയിലെ ട്രാവൽ ഏജൻസികൾക്ക് നിലയ്ക്കാത്ത ഫോൺ കോളുകൾ ലഭിക്കുകയുണ്ടായി. ടിക്കറ്റ് ബുക്ക് ചെയ്യാനും യാത്രാ സംബന്ധമായ അന്വേഷണങ്ങളുമാണ് കൂടുതലും ലഭിക്കുന്നത്. നിലവിൽ ഫ്ലൈ ദുബായ് മാത്രമാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ഈ മാസം 24ന് കൊച്ചിയിൽ നിന്ന് ദുബായിലേയ്ക്ക് 855 ദിർഹവും കോഴിക്കോട് നിന്ന് ദുബായിലേയ്ക്ക് 879 ദിർഹവുമാണ് നിരക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് എന്നിവ വൈകാതെ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ ദുബായിലേയ്ക്ക് മാത്രമേ വരാൻ സാധിക്കുകയുള്ളൂ. അബുദാബി, റാസൽഖൈമ, ഷാർജ രാജ്യാന്തര വിമാനത്താവളങ്ങളിലേയ്ക്കുള്ള പ്രവേശനത്തെക്കുറിച്ച് വൈകാതെ തീരുമാനമുണ്ടായേക്കുമെന്നും സൂചനയുണ്ട്.

യുഎഇ അംഗീകരിച്ച വാക്സീനിന്റെ രണ്ടു ഡോസും എടുത്തവർക്ക് മാത്രമേ ദുബായിലേയ്ക്ക് വരാനുള്ള അനുമതി ലഭിക്കുകയുള്ളൂ.

1. സിനോഫാം
2. ഫൈസർ–ബയോഎൻടെക്

3. സ്പുട്നിക് വി റഷ്യ

4. ഒാക്സ്ഫോർഡ്–ആസ്ട്രാ സെനെക അഥവാ കോവിഷീൽഡ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (6 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (7 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (7 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (7 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (7 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (7 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (7 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (7 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (7 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (7 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (8 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (8 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (8 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (11 hours ago)

Malayali Vartha Recommends