Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

19 വർഷം കാത്തിരുന്ന അച്ഛൻ പിതൃദിനത്തിൽ അവർക്കു മുന്നിലെത്തി; സ്നേഹത്തിന്റെ ചൂടിനുപകരം അവർ തൊട്ടറിഞ്ഞത് മരണത്തിന്റെ തണുപ്പാണ്, ഒന്നര മാസം മുമ്പ് സൗദിയിലെ റിയാദിൽ മരിച്ച രത്നകുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

22 JUNE 2021 04:32 PM IST
മലയാളി വാര്‍ത്ത

19 വർഷം കാത്തിരുന്ന അച്ഛൻ പിതൃദിനത്തിൽ അവർക്കരികിലേക്ക് എത്തി. പക്ഷെ നിശ്ചല ശരീരമായിട്ടാണ് അവർക്കു മുന്നിലെത്തിയത്. സ്നേഹത്തിന്റെ ചൂടിനുപകരം അവർ തൊട്ടറിഞ്ഞത് മരണത്തിന്റെ തണുപ്പാണ്..... ഒന്നര മാസം മുമ്പ് സൗദിയിലെ റിയാദിൽ മരിച്ച രത്നകുമാറിന്റെ (58) മൃതദേഹം ഞായറാഴ്ച പുലർച്ചെയാണ് വീട്ടിലെത്തിയത്. പാസ്പോർട്ടും രേഖകളും നഷ്ടപ്പെട്ടതിനെ തുടർന്ന് നാട്ടിലെത്താനാവാതെ സൗദിയിൽ കഴിയുകയായിരുന്നു ഇദ്ദേഹം. എന്നെങ്കിലും രത്നകുമാർ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഭാര്യ മോളിയും മക്കളായ സോനുകുമാറും സനുകുമാറും കാത്തിരുന്നത്.

തന്റെ ഭർത്താവിനെക്കുറിച്ച് നെഞ്ചുപിടയുന്ന ഓർമകളാണ് പാലക്കുഴ കരിമ്പന കോഴിപ്ലാക്കിൽ മോളിക്കുള്ളത്. ഡൽഹിയിൽ ടൈപ്പിസ്റ്റായി ജോലിചെയ്യുന്ന കാലത്താണ് മോളി രത്നകുമാറുമായി അടുപ്പത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. കുടുംബം കരകയറ്റാനായി ചിറയിൻകീഴ് ശാസ്തവട്ടം ചരുവിള വീട്ടിൽ രത്നകുമാർ 30 വർഷം മുമ്പ് ഗൾഫിലെതത്തുകയായിരുന്നു. ഫർണിച്ചർ സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇടയ്ക്ക് നാട്ടിൽ വരുമായിരുന്നു. 19 വർഷം മുമ്പ് ജോലിചെയ്തിരുന്ന സ്ഥാപനം തീപിടിത്തത്തിൽ നശിച്ചതോടെ ജോലി നഷ്ടപ്പെടുകയുണ്ടായി. കൈവശമുണ്ടായിരുന്ന രേഖകളും ഇതോടൊപ്പം നശിച്ചു. ഇതോടെ അവിടെ കുടുങ്ങി.

അങ്ങനെ കഴിഞ്ഞുവരുന്നതിനിടെ പ്രമേഹരോഗ ബാധിതനായി. നാട്ടിലെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. രേഖകളില്ലാത്തതിനാൽ ഒളിവ് ജീവിതമായിരുന്നു നടന്നത്. ചെറിയ ജോലികളൊക്കെ ചെയ്താണ് ഇവർ കഴിഞ്ഞിരുന്നത്. ഫോൺ വിളിക്കുമ്പോൾ എങ്ങനെയും ഒരു ദിവസം നാട്ടിലെത്തുമെന്ന് പറയാറുണ്ടായിരുന്നുവെന്ന് മോളി വേദനയോടെ പറയുകയുണ്ടായി.

മേയ് നാലിനാണ് ഇദ്ദേഹം രോഗബാധിതനായി മരിച്ചത്. റിയാദിലെ ആശുപത്രിയിൽ തിരിച്ചറിയാത്ത നിലയിൽ മലയാളിയുടെ മൃതദേഹമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ എംബസി ഇടപെടുകയായിരുന്നു. റിയാദ് കെ.എം.സി.സി.യുടെ സഹായത്തോടെയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. രത്നകുമാറിന്റെ സഹോദരി പുത്രിയാണ് കൂത്താട്ടുകുളത്ത് താമസിക്കുന്ന മോളിയേയും മക്കളേയും മരണ വിവരമറിയിച്ചത്.

അതോടൊപ്പം തന്നെ മൃതദേഹം ശനിയാഴ്ച രാത്രി നെടുമ്പാശ്ശേരിയിലെത്തിച്ച ശേഷം മൂവാറ്റുപുഴയിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയുണ്ടായി. പാലക്കുഴ ഗ്രാമപ്പഞ്ചായത്ത് ഇടപെട്ട് ഞായറാഴ്ച കൂത്താട്ടുകുളത്ത് പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (1 hour ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (1 hour ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (1 hour ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (1 hour ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (1 hour ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (1 hour ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (1 hour ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (1 hour ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (2 hours ago)

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (2 hours ago)

തമ്പാനൂരിലെ ഹോട്ടല്‍ ഹൈലാന്‍ഡില്‍ തീപിടിത്തം  (2 hours ago)

കരൂര്‍ ദുരന്തത്തിനിരയായവരുടെ മുന്നില്‍ വിജയ് എത്തി  (2 hours ago)

കാർ ഇടിച്ചുതെറിപ്പിച്ച് വിപിൻ വീട്ടിൽ പതുങ്ങി..ഫോണിൽ മരണവാർത്ത കേട്ടിരുന്നു,'അമ്മ തൂക്കി.. മലയിൻകീഴിലെ വീട് വളഞ്ഞ് അറസ്റ്റ്...!!  (4 hours ago)

ചെന്നിത്തലയുടെ അഴിഞ്ഞാട്ടം..! നീയൊക്കെ ഏത് ഗർഭ പാത്രത്തിൽ ഒളിച്ചാലും തൂക്കിയിരിക്കും ,തല അറുക്കാൻ DGP-മാർ കൂടോടെ മന്ത്രിയുടെ മുന്നിൽ  (4 hours ago)

കുംഭമേള താരമായ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി പിന്‍വലിച്ചു  (4 hours ago)

Malayali Vartha Recommends