Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

യുഎഇയിലേക്ക് എത്തിച്ചേരാൻ കാത്തിരുന്ന പ്രവാസികൾക്ക് ഏറെ നിരാശ; ഞായറാഴ്​ച ഉച്ചക്ക്​ നിര്‍ത്തിവെച്ച ടിക്കറ്റ്​ ബുക്കിങ്​ ഇതുവരെ പുനരാരംഭിച്ചില്ല, അവസാന നിമിഷം സംഭവിച്ചത്.....

23 JUNE 2021 03:00 PM IST
മലയാളി വാര്‍ത്ത

യുഎഇയിലേക്ക് എത്തിച്ചേരാൻ കാത്തിരുന്ന പ്രവാസികൾക്ക് ഏറെ നിരാശാജനകമായ വർത്തയാണ് പുറത്ത് വരുന്നത്. പ്രവാസികൾക്കായി കേരളം പോലും ഒരുങ്ങിയിരുന്നു. വിമാനത്താവളങ്ങളിൽ റാപ്പിഡ് ടെസ്റ്റ് സൗകര്യം ലഭ്യമാക്കാൻ നിർദ്ദേശം നൽകി. കൂടാതെ വാക്‌സിൻ മുൻഗണന നൽകി. എന്നിട്ടും അവസാന നിമിഷം സംഭവിച്ചത് എന്തെന്ന ആശങ്കയിലാണ് അധികൃതർ.....


വാക്​സിന്‍ സ്വീകരിച്ചവര്‍ക്ക്​ ഇന്ന് മുതല്‍ ദുബൈയിലേക്ക്​ മടങ്ങിയെത്താനാകുമെന്ന പ്രതീക്ഷകള്‍ക്ക്​ മങ്ങലേല്‍ക്കുകയാണ്. ഞായറാഴ്​ച ഉച്ചക്ക്​ നിര്‍ത്തിവെച്ച ടിക്കറ്റ്​ ബുക്കിങ്​ ഇതുവരെ പുനരാരംഭിച്ചില്ല എന്നാണ് ലഭ്യമാകുന്ന വിവരം. യാത്രവിലക്ക്​ സംബന്ധമായ അവ്യക്​തതകള്‍ നിലനില്‍ക്കുന്നതിനാലാണ്​ എയര്‍ലൈനുകള്‍ ബുക്കിങ്​ നിര്‍ത്തിയത്​. ഇതുസംബന്ധിച്ച്‌​ പുതിയ അറിയിപ്പ്​ ലഭിക്കാത്തതിനാല്‍ നാട്ടില്‍ കുടുങ്ങിയ പ്രവാസികളും നിരാശയിലായിരിക്കുകയാണ്.

ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക്​ വാക്​സിന്‍ നിര്‍ബന്ധമാക്കിയതായി ശനിയാഴ്​ചയാണ്​ ദുബൈ ദുരന്തനിവാരണ സമിതി അറിയിപ്പ് നൽകിയത്​. 23 മുതല്‍ രണ്ട്​ ഡോസ്​ വാക്​സിന്‍ നിര്‍ബന്ധമാണെന്നായിരുന്നു അറിയിച്ചിരുന്നത്. ബുധനാഴ്​ച മുതല്‍ സര്‍വിസ്​ പുനരാരംഭി​ക്കുമെന്ന്​ എമിറേറ്റ്​സും അറിയിച്ചതോടെ പ്രവാസികള്‍ക്ക്​ ഏറെ ആശ്വാസമായിരുന്നു. ചില എയര്‍ലൈനുകള്‍ ടിക്കറ്റ്​ ബുക്കിങ്​ തുടങ്ങുകയും ചെയ്​തു. എന്നാല്‍, പലകാര്യങ്ങളിലും അവ്യക്​തത ഉണ്ടായതോടെ എയര്‍ലൈനുകള്‍ ടിക്കറ്റ്​ ബുക്കിങ്​ നിര്‍ത്തിവെക്കുകയാണ് ചെയ്തത്.

ഇതുകൂടാതെ നാട്ടില്‍നിന്ന്​ നാല്​ മണിക്കൂറിനുള്ളിലെടുത്ത റാപ്പിഡ്​ പി.സി.ആര്‍ ഫലം വേണമെന്ന നിര്‍ദേശമാണ്​ പ്രധാന തടസ്സമായി നില്‍ക്കുന്നത്​. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഇതിന്​ സംവിധാനം ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണെന്ന്​ എയര്‍പോര്‍ട്ട്​ അതോറിറ്റി ഓഫ്​ ഇന്ത്യയെ ഉദ്ദരിച്ച്‌​ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. എന്നാല്‍, എന്ന്​ മുതലാണ്​ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന്​ വ്യക്​തമാക്കിയിട്ടില്ല. കേരളത്തിലും സംസ്​ഥാന സര്‍ക്കാര്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നാണ്​ അറിയാൻ കഴിയുന്നത്​.

എന്നാല്‍, മറ്റ്​ ചില വിഷയങ്ങളിലും അനിശ്ചിതാവസ്​ഥയുണ്ട്​. മറ്റ്​ എമിറേറ്റുകളിലെ വിസക്കാര്‍ക്ക്​ ദുബൈയിലെത്താമോ, വാക്​സിനെടുക്കാത്ത കുട്ടികള്‍ക്ക്​ യാത്ര ചെയ്യാമോ, ആറ്​ മാസത്തില്‍ കൂടുതല്‍ നാട്ടില്‍ തങ്ങിയവര്‍ക്ക്​ യാത്രാവിലക്കുണ്ടോ, ജി.ഡി.ആര്‍.എഫ്​.എയുടെ അനുമതി വേണോ തുടങ്ങിയ വിഷയങ്ങളില്‍ എയര്‍​ലൈനുകള്‍ക്കുപോലും വ്യക്​തമായ ഉത്തരമില്ല എന്നതാണ് ആകെ കുഴയ്ക്കുന്നത്. ഈ സാഹചര്യത്തിലാണ്​ ബുക്കിങ്​ നിര്‍ത്തിയത്​. സോള്‍ഡ്​ ഔട്ട്​ എന്നാണ്​ ഇവരുടെ വെബ്​സൈറ്റുകളില്‍ കാണിക്കുന്നത്​.

ഇന്ത്യക്കൊപ്പം ഇളവ്​ നല്‍കിയ ദക്ഷിണാഫ്രിക്കയിലേക്കും നൈജീരിയയിലേക്കും എമിറേറ്റ്​സ്​ ജൂലൈ ആറുവരെ സര്‍വിസ്​ നിര്‍ത്തിവെച്ചതും ​ഇന്ത്യന്‍ പ്രവാസികളുടെ ആശങ്ക വര്‍ധിപ്പിക്കുകയാണ്. എങ്കിലും പ്രവാസികൾ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (6 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (7 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (7 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (7 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (7 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (7 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (7 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (7 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (7 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (7 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (8 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (8 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (8 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (11 hours ago)

Malayali Vartha Recommends