Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഗൾഫിലെ കുഞ്ഞ് കേരളം! മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ് ന്റെ ജന്മനാട്, കേരളം ഭരിച്ചിരുന്ന ചേരവംശ രാജാവ് ചേരമാൻപെരുമാൾ എന്ന താജുദീൻ അന്ത്യവിഷ്രമം കൊള്ളുന്നത് ഇവിടെ, പ്രവാസികൾ ഇത് അറിയാതെ പോകരുത്

24 JUNE 2021 11:53 AM IST
മലയാളി വാര്‍ത്ത

ഗള്‍ഫ് രാജ്യങ്ങള്‍ എന്ന് കേട്ടാന്‍ ആദ്യം മനസിലേക്ക് ആദ്യം കടന്നുവരുന്നത് പരന്ന് കിടക്കുന്ന മരുഭൂമി, ഒട്ടകങ്ങള്‍, അറബികള്‍ ഇതൊക്കെ തന്നെയാണ്. കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് നമ്മുടെ കാടും പുഴയും മലയും എല്ലാം വല്ലാതെ മിസ് ചെയ്യും. എന്നാല്‍ ഇതാ ഒരു സന്തോഷ വാർത്ത. ഗള്‍ഫിലും ഒരു കൊച്ചു കേരളം ഉണ്ട്. ഒമാനിലെ സലാലയാണ് ഗള്‍ഫിലെ ആ കൊച്ചു കേരളം. നാട്ടില്‍ നിന്നും ഗള്‍ഫില്‍ പോയി നാട് ഓര്‍ക്കുന്നവര്‍ സലാലയിലേക്ക് ഒരു ദിവസം പോകുന്നത് നന്നായിരിക്കും. സലാലയിലൂടെ യാത്ര നടത്തിയ സുധീര്‍ തവക്കല്‍ പങ്കുവെച്ച ചിത്രങ്ങള്‍ ആണ് ശ്രദ്ധനേടുന്നത്. ഒറ്റനോട്ടത്തില്‍ കേരളം ആണെന്ന് തന്നെ പറയും.

സുധീര്‍ തവക്കല്‍ കായംകുളം പങ്കുവെച്ച് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം;


ഒമാന്‍റെ തെക്കൻ പ്രവശ്യയായ ദോഫാർ ഗവർണറേറ്റിന്‍റെ തലസ്ഥാന നഗരം. മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ് ന്റെ ജന്മനാട്. ഭരണാധികാരി കഴിഞ്ഞ വര്‍ഷമാണ് മരണപ്പെട്ടത്. ഒമാൻ തലസ്ഥാനമായ മസ്കറ്റിൽ നിന്നും 1000കിമീ അകലെ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ പച്ചപ്പ്‌ കൊണ്ടു അനുഗ്രഹീതമായ ഗൾഫിലെ കേരളം ആണ് സലാല. നാട്ടിൻപുറത്തെ ഫല വൃക്ഷങ്ങളും ചെടികളും ഇവിടെ കാണാം, വെറ്റില, മാവ്, പ്ലാവ്, വാഴ, തെങ്ങ്‌, കവുങ്ങ്, പപ്പായ, പച്ചക്കറി, പഴങ്ങളും, മത്സ്യസമ്പത്തും മഴയും എല്ലാം ഇവിടെയുണ്ട്. തികച്ചും ഒരു കേരളീയ അനുഭവം തന്നെയാണ്. ഖരീഫ്(മൺസൂൺ കാലം) അതാണ് സലാലയിലെ സീസൺ. നാട്ടില്‍ മഴ തുടങ്ങുന്ന സമയം ഇവിടെയും മഴ തുടങ്ങും. കോടമഞ്ഞുകളും മലനിരകലും സംഗമിക്കുന്ന അപൂർവ്വ ഭൂപ്രദേശമുണ്ട് ഇവിടെ. പല സ്ഥലങ്ങളും കണ്ടാല്‍ ഊട്ടിയും മൂന്നാറും വായനാടുമൊക്കെ പോലെ തോന്നും.

കേരളം ഭരിച്ചിരുന്ന ചേരവംശ രാജാവ് ചേരമാൻപെരുമാൾ എന്ന താജുദീൻ അന്ത്യവിഷ്രമം കൊള്ളുന്നത് സലാലയിലാണ്. ഇസ്‍ലാം മതം സ്വീകരിച്ചു ഹജ്ജിന് പോയ രാജാവ് മടക്കയാത്രക്കിടെ രോഗബാധിതനാകുകയും സലാലയിൽവെച്ച് മരിക്കുകയുമായിരുന്നു. കളിമണ്ണിൽ നിർമ്മിച്ച വീടുകൾ,കലാരൂപങ്ങൾ തുടങ്ങി നിരവതി കൗതുകങ്ങൽ ഇവിടെയുണ്ട്..കാന്തീക പ്രഭാവംകൊണ്ടു എത്ര ഭാരമുള്ള വസ്തുക്കൽ നിറച്ച വാഹനവും സ്വിച്ചു ഓഫ്‌ ചെയ്തു താനെ കയറ്റം കയറി മുന്നോട്ടു പൊകുന്ന മാഗ്നെറ്റിക് പോയിന്റ് ഒരത്ഭുതമായിവിടുണ്ട്.

മരുഭൂമിയിലെ ഏറ്റവും നയനാനന്തകമായ കാഴ്ച്ച. കൃഷിയാണ് ഇവിടുത്തുകാരുടെ പ്രധാനവരുമാനം. മലമുകളിൽ നിന്നും ഉറവകളിലൂടെ വരുന്ന വെള്ളം ശേഖരിച്ചാണ് ഇവിടെ കൃഷിചെയ്യുന്നത്. അനാറും മുന്തിരിയും അത്തിയും മറ്റു പല പഴവർഗ്ഗങ്ങളും വിളയുന്ന സ്വർഗ്ഗ ഭൂമി. താഴ്‌വഴയുടെ മനോഹര ദൃശ്യങ്ങളാണ് മലമുകളിൽ എത്തുന്നവരെ കാത്തിരിക്കുന്നത്.

മസ്‌ക്കറ്റിൽ നിന്നും 150 കി.മീ സഞ്ചരിച്ചാൽ ബാത്നാ ഗവര്ണറേറ്റിലെ റുസ്താഖിനപ്പുറമുള്ള മലകളാൽ ചുറ്റപ്പെട്ട സമുദ്രനിരപ്പിൽ നിന്നും രണ്ടായിരം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന വക്കാൻ ഗ്രാമത്തിലെത്താം. കടലും മലകളും പച്ചപ്പും നിറഞ്ഞ ഭൂപ്രകൃതി. ഇവിടെ സൂര്യോദയം കഴിഞ്ഞു മണിക്കൂറുകളോളം കഴിഞ്ഞെങ്കിൽ മാത്രമേ വെളിച്ചം വീഴൂ. ഡിസംബർ, ജനുവരി മാസങ്ങളിൽ തണുത്തു വിറങ്ങലിക്കുന്ന കാലാവസ്ഥയിൽ അധികപേരും മലയിറങ്ങും. ഗ്രാമീണരായ അറബികളുടെ ആതിഥേയത്വം അവിസ്മരണീയമാണ്.”സ്വർഗ്ഗീയ ഭലങ്ങലും നന്മയുള്ള മനുഷ്യരും. അതാണ് ഇവിടത്തെ പ്രത്യേകത.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (6 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (7 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (7 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (7 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (7 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (7 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (7 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (7 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (7 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (7 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (8 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (8 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (8 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (11 hours ago)

Malayali Vartha Recommends