Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു

സ്ത്രീധന പീഡനം; സഹിയ്ക്കാനാകാതെ സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മലയാളി യുവതി ആത്മഹത്യ ചെയ്തു, സംഭവം നടന്നത് ഭര്ത്താവിനെ വിഡിയോകോൾ ചെയ്യുമ്പോൾ, പ്രവാസികളിൽ വേദനയായി വിസ്മയയ്ക്ക് പിന്നാലെ അവൾ

24 JUNE 2021 02:12 PM IST
മലയാളി വാര്‍ത്ത

പൊന്നുപോലുള്ള പെണ്ണിനെ പൊന്നുനല്കി തൂക്കി വിൽക്കുന്ന സമൂഹ. ഉത്രയെ ഇത്രപെട്ടെന്ന് ഏവരും മറന്നു. ഇപ്പോൾ സംസാരവിഷയം വിസ്മയ തന്നെ. സ്ത്രീധനത്തിനെതിരെ നമുക്ക് സംസാരിക്കാൻ അവൾ കാരണമായി. എന്നാൽ അവിടെയും അവസാനിച്ചില്ല.... സാക്ഷര കേരളം! എന്തിലും മുന്നിൽ തന്നെ എന്നത് ദിനംപ്രതി തെളിയിക്കുകയാണ്. കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോർട്ട് ചെയ്യപ്പെടുന്ന വാർത്തകൾ ഏവരെയും ഞെട്ടലിലാഴ്ത്തുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കിടയിൽ മരണമടഞ്ഞത് ഏകദേശം അഞ്ചിൽകൂടുതൽ പേര്. ഇപ്പോഴിതാ കടൽകടന്ന് സൗദിയിൽ മലയാളി യുവതി ആത്മഹത്യ ചെയ്തിരിക്കുകയാണ്. ആത്മഹത്യയാണെന്നും സ്ത്രീപീഡനം മൂലമാണെന്നുമൊക്കെയുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്...

മക്കയില്‍ താമസ സ്ഥലത്ത് മരച്ച നിലയില്‍ കണ്ടെത്തിയ മലയാളി നഴ്‌സ് മുഹ്‌സിനയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം രംഗത്ത്.കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യയിലെ താമസ സ്ഥലത്ത് കൊല്ലം അഞ്ചല്‍ സ്വദേശിനി മുഹ്‌സിനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.സ്ത്രീധന പീഡനം മൂലമാമാണ് മരണമെന്നും ഭര്‍ത്താവിനെ വീഡിയോ കോള്‍ വിളിച്ച്‌ കൊണ്ട് മുഹ്‌സിന ആത്മഹത്യ ചെയ്യുകയായിരുന്നെന്നും കുടുംബം ആരോപിച്ചു.

സംഭവത്തില്‍ ഭര്‍ത്താവ് സമീറിനെതിരെ യുവതിയുടെ കുടുംബം പുനലൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യയിലെ താമസ സ്ഥലത്ത് കൊല്ലം അഞ്ചല്‍ സ്വദേശിനിയായ മുഹ്‌സിനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് വര്‍ഷമായിഇവര്‍ മക്കയിലെ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ജോലി ചെയ്തു വരികയായിരുന്നു.അതേസമയം റിയാദില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് സമീര്‍ വിവരമറിഞ്ഞ് മക്കയിലെത്തി. ഇദ്ദേഹം ഈയടുത്താണ് നാട്ടില്‍ നിന്ന് അവധികഴിഞ്ഞ് എത്തിയത്. മൂന്നു വയസ്സുള്ള ഒരു കുട്ടിയുണ്ട്.

അതേസമയം കൊല്ലം ശാസ്താംകോട്ടയിൽ ഗാർഹീക പീഡനത്തെ തുടർന്ന് വിസ്മയ മരണപെട്ടതിന് ശേഷമാണ് സ്ത്രീധന പീഡനത്തെത്തുടർന്നുള്ള ചർച്ചകൾ വീണ്ടും സജീവമായത്. ഇതിനുപിന്നാലെ കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്ത്രീധന പീഡനത്തെ തുടർന്ന് മരണപ്പെട്ടവരുടെ ഞെട്ടിക്കുന്ന രേഖകൾ പുറത്തുവന്നിരിക്കുകയാണ്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മാത്രം സ്ത്രീധന പീഡനത്താൽ ജീവനൊടുക്കിയത് 66 സ്ത്രീകള്‍. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകൾ പ്രകാരമാണിത്. എന്നാൽ കേസാകാത്തതോ.. നിരവധിയും. ഭര്‍ത്താവും ഭര്‍ത്തൃവീട്ടുകാരും പീഡിപ്പിച്ച 15,143 കേസുകള്‍ അഞ്ചുവര്‍ഷത്തിനിടെയുണ്ടായി. കഴിഞ്ഞവര്‍ഷം 2,715 കേസുകള്‍ ഉണ്ടായിരുന്നതായും ഈ വര്‍ഷം ഇതുവരെ 1,080 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസിന്‍റെ കണക്കുകളില്‍ പറയുന്നു.

കഴിഞ്ഞ ആറു മാസത്തിനിടെ 784 ബലാല്‍സംഗ കേസുകളാണ് വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തത്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിലാണ് ഇതൊക്കെയും സംഭവിക്കുന്നത്. ഒന്നുമാകാതെ എവിടെയുമെത്താതെ പല ഫയലുകളും പൊടിയടിച്ചു കിടക്കുന്നത്. കാത്തിരിക്കേണ്ടാ... തീരുമാനിക്കേണ്ടത് നമ്മൾ തന്നെയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടു പേർക്ക് ദാരുണാന്ത്യം..  (9 minutes ago)

വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് അധികം അരി ലഭിക്കില്ല.  (29 minutes ago)

യുവാവിന് 12 വർഷം കഠിനതടവിനും 51,000 രൂപ പിഴയും  (38 minutes ago)

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.  (1 hour ago)

പ്രതി വിനീഷിനെ കണ്ടെത്താൻ കഴിയാതെ...  (1 hour ago)

അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ്  (1 hour ago)

ഈ രാശിക്കാർക്ക് ഇന്ന് സർക്കാർ പദവി തേടി വരും  (1 hour ago)

149ാമത് മന്നം ജയന്തി ആഘോഷങ്ങൾ  (2 hours ago)

രാജസ്ഥാനെ വീഴ്ത്തി കേരളം  (2 hours ago)

മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു....  (2 hours ago)

ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് പുതിയ ഊർജ്ജം പകരട്ടെയെന്നും രാഷ്ട്രപതി  (2 hours ago)

പുതു വർഷത്തെ വരവേറ്റത് വളരെ.....  (3 hours ago)

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (10 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (11 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (11 hours ago)

Malayali Vartha Recommends