Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു

'വിസ്മയ എന്താണോ അനുഭവിച്ചത്, ഒരു പക്ഷേ അതിൽക്കൂടുതൽ അനുഭവിച്ചു, ആ വീട്ടിൽ. ഹ്യൂണ്ടായ് വെർന കാർ, ഒരു കിലോ സ്വർണം, പോക്കറ്റ് മണി, വീ‌ടും സ്ഥലവും.. എന്നിട്ടും കുടുംബമഹിമയുള്ള മകന് ഇതു കുറഞ്ഞുപോയി എന്ന് എല്ലാ ദിവസവും പഴി കേൾക്കേണ്ടി വന്നിരുന്നു. എൻ്റെ വീട്ടുകാർ തന്നതെല്ലാം അവരുടെ പേരിൽ ബാങ്ക് ലോക്കറിൽ വച്ചിട്ട് അതെല്ലാം മുക്കുപണ്ടങ്ങളാണ് എന്ന് മുഖത്തുനോക്കി പറഞ്ഞവർ...' വൈറലായി യുവതിയുടെ കുറിപ്പ്

24 JUNE 2021 03:47 PM IST
മലയാളി വാര്‍ത്ത

'അന്ന് ആ വീടിൻ്റെ പടിവാതിൽക്കൽ കുറേ നേരം കാത്തുനിന്നു. പിന്നീട്, ഉറച്ച് തീരുമാനത്തോടെ ഞാൻ തിരിഞ്ഞു നടന്നു. അതായിരുന്നു എനിക്കെന്റെ ജീവിതം തിരിച്ചുതന്നത്; ജീവനും'– മലയാളികളെ ഞെട്ടിച്ച് കേരളത്തിൽ സ്ത്രീധന പീഡനവും ആത്മഹത്യകളും ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ഏവരെയും പോലെ തന്നെ മണലാരണ്യങ്ങളിലെ ആ മനസുകളും വേദനയിൽ പുളയുകയാണ്. വിസ്മയ നമ്മിൽ ഒരാളാണ്, അല്ല...നമ്മൾ തന്നെയാകുന്നു എന്നവിധത്തിൽ പല അനുഭവങ്ങളും പുറത്തുവരുകയാണ്. ഇപ്പോഴിതാ ദുബായിൽ എൻജിനീയറായ മലയാളി യുവതി താനനുഭവിച്ച പീഡനം തുറന്നുപറയുകയാണ്.

തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനി ഷെറിൻ ജഹാംഗീറാ (31)ണ് ദുബായിൽ തന്നെ എൻജിനീയറായിരുന്ന പട്ടം സ്വദേശിയായ ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും അനുഭവിക്കേണ്ടി വന്ന തീവ്രാനുഭവങ്ങൾ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞത്. തനിക്ക് ലഭിച്ച പോലെ രക്ഷിതാക്കളുടെ പിന്തുണ സ്ത്രീധന ക്രൂരതയ്ക്കിരയാവുന്ന പെൺകുട്ടികൾക്കു നൽകണമെന്നും, എങ്കിൽ ഒട്ടേറെ ജീവനുകൾ രക്ഷപ്പെടുത്താൻ കഴിയുമെന്നും യുവതി പറയുന്നു. ഭർത്താവുമായി വേർപിരിഞ്ഞ് ഏഴ് വർഷമായിട്ടും തനിക്ക് വിവാഹമോചനം അനുവദിക്കുന്ന കാര്യത്തിൽ ആറ്റിങ്ങൽ കുടുംബ കോടതിയുടെ ഭാഗത്ത് നിന്നു യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.

''എന്നെയും വിസ്മയയെയും പോലെ ഒട്ടേറെ പെൺകുട്ടികൾ ഭർത്താവിന്റെയും അയാളുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയുമെല്ലാം ക്രൂരത സഹിച്ചാണ് ജീവിക്കുന്നത്. മാതാപിതാക്കൾ മക്കളുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് അവർക്ക് മാനസികമായ പിന്തുണ നൽകിയില്ലെങ്കിൽ ഇനിയും വിസ്മയമാർ ഉണ്ടാകും''- ഷെറിന്റെ ഈ വാക്കുകൾക്ക് ഭരണാധികാരികളും കേരള ജനതയും ചെവി കൊടുത്തില്ലെങ്കിൽ നിഷ്കളങ്ക യുവതികള്‍ തങ്ങളുടെ ജീവിതം ഹോമിച്ചുകൊണ്ടേയിരിക്കും.
കഴിഞ്ഞ ദിവസം ഷെറിൻ ഇതുസംബന്ധിച്ച് ഫെയസ്ബുക്കിലെ മലയാളി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത അനുഭവക്കുറിപ്പ് ഇതിനകം വൈറലായി. ആയിരക്കണക്കിന് പേർ കുറിപ്പ് വായിച്ചു. അതിലേറെ പേർ പിന്തുണയും അറിയിച്ചതായി ഈ യുവതി പറഞ്ഞു.

ഷെറിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്:

വിസ്മയക്ക് വേണ്ടി ഇന്ന് എല്ലാവരും സംസാരിക്കുന്നു. അതുകേൾക്കാൻ ഇന്നീ ലോകത്ത് ആ പെൺകുട്ടിയില്ല. ഒന്നു ചോദിക്കട്ടെ, ജീവിച്ചിരുന്നപ്പോൾ ആരുണ്ടായിരുന്നു ആ കുട്ടിയെ കേൾക്കാൻ? ഇത്രയും അനുഭവിച്ചപ്പോഴും ആരുണ്ടായിരുന്നു ആ കുട്ടിയുടെ കൂടെ? സ്ത്രീധനം മാത്രം മുന്നിൽ കണ്ട് കല്യാണം ആലോചിക്കുന്ന സ്ഥലമാണ് തിരുവനന്തപുരം, കൊല്ലം എന്നാണ് എല്ലാവരും പറയുന്നത്. ആ നാട്ടിലുള്ള പെൺകുട്ടിയാണ് ഞാനും. ഇതുപോലൊരു അച്ഛൻ ജീവിതം മുഴുവൻ കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം തന്ന് കെട്ടിച്ചുവിട്ടാണ് എന്നെയും. വിസ്മയ എന്താണോ അനുഭവിച്ചത്, ഒരു പക്ഷേ അതിൽക്കൂടുതൽ അനുഭവിച്ചു, ആ വീട്ടിൽ. ഹ്യൂണ്ടായ് വെർന കാർ, ഒരു കിലോ സ്വർണം, പോക്കറ്റ് മണി, വീ‌ടും സ്ഥലവും.. എന്നിട്ടും കുടുംബമഹിമയുള്ള മകന് ഇതു കുറഞ്ഞുപോയി എന്ന് എല്ലാ ദിവസവും പഴി കേൾക്കേണ്ടി വന്നിരുന്നു. എൻ്റെ വീട്ടുകാർ തന്നതെല്ലാം അവരുടെ പേരിൽ ബാങ്ക് ലോക്കറിൽ വച്ചിട്ട് അതെല്ലാം മുക്കുപണ്ടങ്ങളാണ് എന്ന് മുഖത്തുനോക്കി പറഞ്ഞവർ. സ്ത്രീധനം തന്നത് കുറഞ്ഞുപോയതിൻ്റെ പേരിൽ വീട്ടുകാരെ കാണാനോ, വീട്ടുകാരെ വിളിക്കാനോ മൊബൈൽ ഉപയോഗിക്കാനോ പാടില്ലെന്ന് വിലക്കപ്പെട്ടവർ.

ഒരു വട്ടമെങ്കിലും ഞങ്ങളുടെ കുഞ്ഞിനെ കണ്ടോട്ടെ എന്ന് ഭർത്താവിൻ്റെ വീട്ടിൽ വന്ന് അപേക്ഷിച്ച എൻ്റെ വീട്ടുകാരുടെ മുന്നിൽ എന്നെ മുറിയിലിട്ട് പൂട്ടിയവർ. കഷ്ടപ്പെട്ട് പഠിച്ചതിനാൽ ഒരു ജോലിക്ക് പോയ്ക്കോട്ടെ എന്ന് ചോദിച്ചപ്പോൾ കാശായാൽ നിനക്ക് അഹങ്കാരമാകും, ‍ഞങ്ങളെ അനുസരിക്കില്ല എന്ന് പറഞ്ഞവർ. ഇനി കാശ് തന്നിട്ട് മതി നിങ്ങളുടെ മകളെയും കുഞ്ഞിനെയും എന്ന് പറഞ്ഞ് എന്നെ വീട്ടിൽ കൊണ്ടാക്കിപ്പോയവർ. എന്നെയും കുഞ്ഞിനെയും ഉപേക്ഷിക്കരുതെന്ന് കാല് പിടിച്ച് കരഞ്ഞ് ഭർത്താവിൻ്റെ വീട്ടിൻ്റെ ഗെയ്റ്റിന് മുന്നിൽ കുഞ്ഞുമായി നിന്ന് കരഞ്ഞ ദിവസങ്ങൾ.. എവിടെയായിരുന്നു ഈ ആളുകളെല്ലാം? ഞാനിതൊക്കെ അനുഭവിച്ചപ്പോഴെല്ലാം ആരെയും ഞാൻ കണ്ടില്ല. ആരും എനിക്ക് വേണ്ടി സംസാരിച്ചില്ല. എനിക്ക് വേണ്ടിയുള്ള ഒരു നിയമവും അവി‌ടെ കണ്ടില്ല.

പക്ഷേ, ഇന്നും ഞാൻ ജീവനോടെ ഇരിക്കുന്നു. എൻ്റെ മോൾ തിരിച്ചുവന്നാൽ ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു ചേർത്തുപിടിക്കാൻ എനിക്ക് ജന്മം തന്നവരുണ്ടായിരുന്നു. എല്ലാവരും മകൾ ബന്ധം ഒഴിഞ്ഞു നിൽക്കുകയാണ് അല്ലേ എന്ന് ചോദിക്കുമ്പോൾ, അവൾക്ക് ഞങ്ങളുണ്ട് എന്ന് പറഞ്ഞ് കൂടെ നിന്ന എൻ്റെ വീട്ടുകാർ. ജോലിക്ക് പോകണം, ജീവിച്ച് കാണിക്കണം എന്ന് പറഞ്ഞ് ചേർത്തുനിർത്തി നാട്ടുകാരുടെയും ബന്ധുക്കളുടെയും കുത്തുവാക്കുകളെല്ലാം കേട്ടിട്ടും എൻ്റെ മാതാപിതാക്കൾ എൻ്റെ കൂടെ തന്നെയുണ്ടായിരുന്നു. അതെ, ഇന്ന് ഞാൻ ജീവിക്കുന്നു, ജോലിക്ക് പോകുന്നു. എൻ്റെ മോനെ പഠിപ്പിച്ച് വളർത്തുന്നു. എല്ലാം ഒറ്റയ്ക്ക് ചെയ്യുന്നു. തിരിഞ്ഞു നടക്കാൻ എനിക്ക് തോന്നിയ ആ ഒരു നിമിഷം, അതൊരു പക്ഷേ, വിസ്മയക്ക് തോന്നിയില്ല. അവിടെയാണ് ‍‍ഞങ്ങൾ രണ്ടു വഴികളിലായത്. അതുവരെ അനുഭവം കൊണ്ട് ഒരേ വഴിയിലൂടെ വന്നവരായിരുന്നു ഞങ്ങൾ.

ഇനി പറയാനുള്ളത് നിയമം. വർഷങ്ങളായി കുടുംബ കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകളിൽ ഒരെണ്ണം മാത്രം. മാനസാന്തരം വന്നാൽ പുള്ളി നന്നാകും, ജീവിക്കുമെന്നൊക്കെ കരുതി മൂന്ന് വർഷം കാത്തിരുന്നു. കൊടുത്ത സ്വർണം, പണം, കാറ് ഇതെല്ലാം തിരിച്ചുകിട്ടാൻ കേസുകൊടുത്തിട്ട് ഇപ്പോൾ പിന്നെയും മൂന്ന് വർഷമായി. ഇതുവരെ ഒരു വിചാരണ പോലും ആ കേസിൽ വിളിച്ചിട്ടില്ല. അവരുടെ രാഷ്ട്രീയ സ്വാധീനം കൊണ്ട് നിയമം എല്ലാം അവർക്കുള്ളതാണ്. എല്ലാ വർഷവും ഇൻഷുറൻസ് ഒക്കെ പുതുക്കി എൻ്റെ പേരിലുള്ള കാർ അവർ ഉപയോഗിക്കുന്നു. കൊടുത്ത സ്വർണവും പണവുമെല്ലാം ഉപയോഗിച്ച് സുഖമായി ജീവിക്കുന്നുണ്ട്. നിയമവും നീതിയും കിട്ടാൻ കോടതിയും വക്കീലാപ്പീസും കയറിയിറങ്ങി എൻ്റെ ആറ് വർഷങ്ങൾ. പറയാനുള്ളത് ഒന്നു മാത്രം. ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരിക്കുമ്പോൾ കിട്ടിയിട്ടെന്തിനാണ്? പറയുമ്പോൾ, സ്ത്രീയുടെ കൂടെയാണ് എല്ലാ നിയമവും. പക്ഷേ, ഞാനൊന്നും കണ്ടില്ല. ഒന്നും എവിടെയും!

ഒന്നും ആർക്കും വരരുതെന്ന് പ്രാർഥിക്കാം. എന്നാൽ എന്തേലും വന്നാൽ, പിടിച്ചുനിൽക്കാൻ നമ്മുടെ പെൺമക്കളെ പ്രാപ്തരാക്കുക–Educate them. ഇന്ന് ഞാൻ എൻ്റെ സ്വപ്‍നങ്ങളുടെ മുന്നിൽ തലയുയർത്തി നിൽക്കുമ്പോൾ അതിൻ്റെ പിന്നിൽ, ജീവിക്കാൻ കരുത്ത് തന്ന് എന്തിനും കൂടെ നിന്ന എൻ്റെ വീട്ടുകാർ മാത്രമാണ്. TEACH UR DAUGHTERS THAT MARRIAGE IS A BEAUTIFUL THING, TEACH THEM IF TO WALK AWAY FROM IT WHEN ITS TOXIC. TEACH THEM THERE IS NOTHING ATTRACTIVE ABOUT ENDURING PAIN AND ABUSE.TEACH THEM THEY ARE NOT DUMPING GROUNDS FOR DYSFUNCTIONAL MEN''.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടു പേർക്ക് ദാരുണാന്ത്യം..  (9 minutes ago)

വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് അധികം അരി ലഭിക്കില്ല.  (29 minutes ago)

യുവാവിന് 12 വർഷം കഠിനതടവിനും 51,000 രൂപ പിഴയും  (38 minutes ago)

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.  (1 hour ago)

പ്രതി വിനീഷിനെ കണ്ടെത്താൻ കഴിയാതെ...  (1 hour ago)

അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ്  (1 hour ago)

ഈ രാശിക്കാർക്ക് ഇന്ന് സർക്കാർ പദവി തേടി വരും  (1 hour ago)

149ാമത് മന്നം ജയന്തി ആഘോഷങ്ങൾ  (2 hours ago)

രാജസ്ഥാനെ വീഴ്ത്തി കേരളം  (2 hours ago)

മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു....  (2 hours ago)

ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് പുതിയ ഊർജ്ജം പകരട്ടെയെന്നും രാഷ്ട്രപതി  (2 hours ago)

പുതു വർഷത്തെ വരവേറ്റത് വളരെ.....  (3 hours ago)

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (10 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (11 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (11 hours ago)

Malayali Vartha Recommends