Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...

നിർണായക പ്രഖ്യാപനവുമായി ബഹ്‌റൈൻ; വിവിധ രാജ്യങ്ങളിൽ നിന്നും ബഹ്റൈനിൽ പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ പുതുക്കി നിശ്ചയിച്ചു, റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവർക്കുള്ള യാത്രാ നിബന്ധനകൾ മാറ്റമില്ലാതെ തന്നെ തുടരും...

25 JUNE 2021 11:32 AM IST
മലയാളി വാര്‍ത്ത

ഗൾഫ് രാഷ്ട്രങ്ങളെല്ലാം ഇന്ത്യയ്ക്ക് വിലക്ക് കല്പിച്ചപ്പോൾ ഏറെ ആശ്വാസമായിരുന്ന ഒരു വഴിയായിരുന്നു ബഹ്‌റൈൻ. എന്നാൽ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി ബഹ്‌റൈൻ കഴിഞ്ഞ ദിവസം അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിൽ ഒത്തിരിപേരുടെ യാത്ര നിലയ്ക്കുകയായിരുന്നു. ഇപ്പോഴിതാ നിർണായക പ്രഖ്യാപനവുമായി ബഹ്‌റൈൻ എത്തിയിരിക്കുകയാണ്....

വിവിധ രാജ്യങ്ങളിൽ നിന്നും ബഹ്റൈനിൽ പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ പുതുക്കി നിശ്ചയിച്ചിരിക്കുകയാണ് അധികൃതർ. ബഹ്റൈനിലേക്കുള്ള പുതുക്കിയ യാത്രാ നിബന്ധനകൾ ജൂൺ 25 മുതലാണ് നിലവിൽ വരുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം എന്നീ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവർക്കുള്ള യാത്രാ നിബന്ധനകൾ മാറ്റമില്ലാതെ തന്നെ തുടരുന്നതാണ്.

ആയതിനാൽ തന്നെ ഈ രാജ്യങ്ങളിൽനിന്ന് പ്രവേശനം ബഹ്റൈൻ പൗരൻമാർ, ബഹ്റൈനിൽ റസിഡൻസ് വിസയുള്ളവർ, ബഹ്റൈൻ പൗരന്മാർ എന്നിവർക്ക് മാത്രമാക്കി പരിമിതപ്പെടുത്തിയ നിബന്ധനക്ക് മാറ്റമില്ല. ഇവിടങ്ങളിൽ നിന്ന് വരുന്ന യാത്ര പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കുറിനുള്ളിൽ നടത്തിയ കോവിഡ് പി.സി.ആർ ടെസ്റ്റിൻറ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ആറ് വയസിന് മുകളിലുള്ളവർക്ക് ഇത് ബാധകമാണ് .സർട്ടിഫിക്കറ്റിൽ ക്യൂ.ആർ കോഡ് നിർബന്ധമായും ഉണ്ടായിരിക്കണം.

ഇതുകൂടാതെ എല്ലാ യാത്രക്കാരും വിമാനത്താവളത്തിൽ എത്തുേമ്പാഴും തുടർന്ന് 10ാം ദിവസവും പി.സി.ആർ പരിശോധന നടത്തണം കോവിഡ് പരിശോധനക്കുള്ള 24 ദിനാർ ബി അവെയർ ആപ്പ്, ബഹ്റൈൻ ഇ-ഗവൺമെൻറ് പോർട്ടൽ എന്നിവ വഴിയോ വിമാനത്താവളത്തിലെ കിേയാസ്കിൽ കറൻസിയിലോ കാർഡ് വഴിയോ അടക്കാം. 14 ദിവസത്തിനിടെ റെഡ് ലിസ്റ്റ് രാജ്യങ്ങൾ വഴി യാത്ര ചെയ്തവർക്കും പ്രവേശനമുണ്ടാവില്ല.

10 ദിവസത്തെ നിർബന്ധ ക്വാറൻറീനും തുടരും . സ്വന്തം പേരിലോ നേരിട്ട് ബന്ധമുള്ള കുടുംബാംഗത്തിെൻറ പേരിലോ ഉള്ള താമസ സ്ഥലത്തോ എൻ.എച്ച്.ആർ.എ അംഗീകരിച്ച ക്വാറൻറീൻ കേന്ദ്രത്തിലോ ആയിരിക്കണം ക്വാറൻ്റീൻ. ആറ് വയസിൽ താഴെയുള്ളവർക്ക് ഇളവുണ്ട്. കോവിഡ് വാക്സിൻ എടുത്തവരും എടുക്കാത്തവരും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഈ നിബന്ധനകൾ ബാധകമായിരിക്കും. റെഡ് ലിസ്റ്റിൽ പെടാത്ത രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പി.സി.ആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (10 minutes ago)

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (7 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (7 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (7 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (7 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (8 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (8 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (8 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (8 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (8 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (8 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (8 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (8 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (8 hours ago)

Malayali Vartha Recommends