Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...

അവസാന നിമിഷം എല്ലാം തകിടം മറിഞ്ഞു; ടിക്കറ്റ് ബുക്ക് ചെയ്യാൻ കാത്തിരുന്നവർക്ക് പിന്നാലെ അറിയേണ്ടി വന്നത് മറ്റൊന്ന്, ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇയിലേക്കുള്ള വിമാനവിലക്ക് തുടരുമെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി,പുതിയ നിയമങ്ങൾ ഇങ്ങനെ...

25 JUNE 2021 01:10 PM IST
മലയാളി വാര്‍ത്ത

ഏറെ ആകാംക്ഷയോടെയാണ് പ്രവാസികൾ ഏവരും യുഎഇയിലേക്ക് യാത്ര ചെയ്യാൻ കാത്തിരുന്നത്. ദുരിതത്തിലായ പ്രവാസികൾക്ക് ആശ്വാസം നൽകിക്കൊണ്ടാണ് യുഎഇ എത്തിയത്. എന്നാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കാത്തിരുന്നവർക്ക് പിന്നാലെ അറിയേണ്ടി വന്നത് മറ്റൊന്നാണ്. യാത്രാ വിലക്ക് പിന്‍വലിച്ചതോടെ ദുബായിലെത്താന്‍ തയ്യാറായി നില്‍ക്കുകയായിരുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി നൽകി മറ്റൊരു വാർത്ത....

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇയിലേക്കുള്ള വിമാനവിലക്ക് തുടരുമെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. കൊവിഡിന്റെ രണ്ടാം തരംഗം ഗുരുതരമായി തുടരുന്നതിനാല്‍ തന്നെ ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അനുവദിക്കില്ലെന്ന് ജിസിഎഎ അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകളുടെ കാര്യത്തിലെ നിലവിലെ സ്ഥിതി തുടരുന്നതായിരിക്കും. ഇന്ത്യയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. എല്ലാവരുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പ് വരുത്തിയായിരിക്കും വിലക്ക് നീക്കുന്നതിനുള്ള തീരുമാനമെടുക്കുക- എന്നും അധികൃതര്‍ അറിയിക്കുകയുണ്ടായി. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഏപ്രില്‍ 24 മുതലാണ് യുഎഇ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇക്കാര്യത്തില്‍ അതിനു ശേഷം മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിക്കുകയായിരുന്നു.

ഇതുപ്രകാരം ഇന്ത്യയില്‍ നിന്നുള്ള യുഎഇ പൗരന്‍മാര്‍, നയതന്ത്ര പ്രതിനിധികള്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍, ബിസിനസ് വിമാനങ്ങള്‍ തുടങ്ങിയ ഏതാനും വിഭാഗങ്ങള്‍ക്കാണ് യുഎഇയില്‍ പ്രവേശനാനുമതി നല്‍കിയിരിക്കുന്നത്. ഇവക്കാവട്ടെ, 10 ദിവസത്തെ ക്വാറന്റൈന്‍, യുഎഇയില്‍ എത്തിയ ഉടനെ എയര്‍പോര്‍ട്ടില്‍ വച്ചുള്ള പിസിആര്‍ ടെസ്റ്റ്, അതിനു ശേഷം നാലാമത്തെയും എട്ടാമത്തെയും ദിവസങ്ങളില്‍ വീണ്ടും പിസിആര്‍ ടെസ്റ്റുകള്‍ തുടങ്ങിയ നിബന്ധനകള്‍ നിർബന്ധമാക്കിയിട്ടുണ്ട്.

അതോടൊപ്പം തന്നെ ജൂണ്‍ 23ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി നല്‍കുമെന്ന് ദുബായ് അധികൃതര്‍ അറിയിക്കുമായുണ്ടായി. ദുബായ് എയര്‍ ഇന്ത്യയും എമിറേറ്റ്‌സും ഇത്തിഹാദും ഉള്‍പ്പെടെ ഇന്ത്യയിലൈയും യുഎഇയിലെയും വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ യാത്രക്കാര്‍ പാലിക്കേണ്ട നിബന്ധനകളുമായി ബന്ധപ്പെട്ട അവ്യക്തതയെ തുടര്‍ന്ന് സര്‍വീസ് ജൂലൈ ആറു വരെ നിര്‍ത്തിവയ്ക്കുകയായിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകൾ പുറത്തുവന്നു. ദുബായില്‍ റെസിഡന്‍സ് വിസയുള്ളവര്‍ക്കും ഇവിടെ അംഗീകാരമുള്ള രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചുവര്‍ക്കുമായിരിക്കും യാത്രമാനുമതി ലഭിക്കുകയെന്നായിരുന്നു ദുബായ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സുപ്രിം കമ്മിറ്റിയുടെ അറിയിപ്പ്.

48 മണിക്കൂര്‍ മുമ്പ് എടുത്ത പിസിആര്‍ പരിശോധനയുടെ ക്യൂആര്‍ കോഡ് സഹിതമുള്ള നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് എടുത്ത റാപ്പിഡ് പിസിആര്‍ ടെസ്റ്റ്, ദുബായിലെത്തിയാല്‍ വിമാനത്താവളത്തില്‍ വച്ച് വീണ്ടും പിസിആര്‍ പരിശോധന, ഇതിന്റെ ഫലം വരുന്നത് വരെ സ്ഥാപന ക്വാറന്റൈന്‍ തുടങ്ങിയവ നിബന്ധനകളും അധികൃതര്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ നാല് മണിക്കൂര്‍ മുമ്പുള്ള റാപ്പിഡ് പിസിആര്‍ ടെസ്റ്റിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാവുന്നത് വരെ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ വിമാനക്കമ്പനികള്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യാത്രാ വിലക്ക് തുടരുമെന്ന യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പുതിയ അറിയിപ്പോടെ ഇതും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (10 minutes ago)

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (7 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (7 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (7 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (7 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (8 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (8 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (8 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (8 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (8 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (8 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (8 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (8 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (8 hours ago)

Malayali Vartha Recommends