സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ്

സൗദിയില്‍ ഗാര്‍ഹികതൊഴിലാളികള്‍ക്കും വ്യക്തികളുടെ സ്‌പോണ്‍സര്‍ഷിപ്പിനു കീഴില്‍ വരുന്ന തൊഴിലാളികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നത് പരിഗണനയില്‍. ഇക്കാര്യത്തില്‍ കൗണ്‍സില്‍ ഓഫ് കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നടത്തുന്ന പഠനം പുരോഗമിക്കുകയാണ്. ആഭ്യന്തര, തൊഴില്‍മന്ത്രാലയങ്ങളും സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയും സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സും പഠനത്തില്‍ പങ്കാളികളാണ്.ഗാര്‍ഹികതൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് കൗണ്‍സില്‍ സെക്രട്ടറി പറഞ്ഞു. ബന്ധപ്പെട്ട എല്ലാവരുടെയും പങ്കാളിത്തത്തോടെ ഇക്കാര്യത്തില്‍ പൊതുകാഴ്ചപ്പാട് രൂപീകരിക്കും.
വിവിധ പ്രവിശ്യകളില്‍ ഗാര്‍ഹികതൊഴിലാളികള്‍ക്ക് ആരോഗ്യസേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളുടെ ലഭ്യത, പോളിസിവില്‍പ്പന സംവിധാനം എന്നീ കാര്യങ്ങളെക്കുറിച്ചും വിശദമായ പഠനം നടത്തി അന്തിമ റിപ്പോര്‍ട്ട് മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതിനുള്ള സംവിധാനത്തിന് രൂപംനല്‍കുന്നതിന് ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിക്കാന്‍ മുമ്പ് മന്ത്രിസഭ തീരുമാനിച്ചിരുന്നു. 18 ലക്ഷത്തോളം ഗാര്‍ഹികതൊഴിലാളികള്‍ സൗദിയിലുണ്ടെന്നാണ് കണക്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha