Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...

10 നഗരങ്ങളിലേക്ക് യാത്രക്കാർക്കായി എമിറേറ്റ്സ് ഒരുക്കുന്നത്! കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാകുന്ന അയാട്ട ട്രാവല്‍ പാസ് സൗകര്യമൊരുക്കി എമിറേറ്റ്സ് എയര്‍ലൈന്‍സ്, യാത്ര ചെയ്യുന്നവർ അറിഞ്ഞിരിക്കണം

30 JUNE 2021 01:11 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർക്കായി കൂടുതൽ സ്വകാര്യങ്ങൾ ഒരുക്കുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. നിശ്ചലമായ യാത്രകൾ എല്ലാം തന്നെ പുനഃരുജ്ജീവിപ്പിക്കുക എന്നത്ഏവരുടെയും വലിയ ലക്ഷ്യമാണ്. അതിനായി എമിറേറ്റ്സ് ഒരു പുത്തൻ വിദ്യ ഒരുക്കുകയാണ്....

10 നഗരങ്ങളിലേക്ക് പറക്കുന്ന യാത്രക്കാര്‍ക്ക് കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാകുന്ന അയാട്ട ട്രാവല്‍ പാസ് സൗകര്യമൊരുക്കി എമിറേറ്റ്സ് എയര്‍ലൈന്‍സ് രംഗത്ത്. ഇതിനുപിണാലെ അടുത്ത ആഴ്ചകളില്‍ തന്നെ എമിറേറ്റ്‌സിന്റെ മറ്റു റൂട്ടുകളിലേക്കും സംവിധാനം വ്യാപിപ്പിക്കുന്നതാണ്. ഇതോടൊപ്പം യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിനായി യുഎഇയുടെ കൊവിഡ് പ്രതിരോധ മൊബൈല്‍ ആപ്പ് ആയ അല്‍ ഹുസ്നുമായി എയര്‍ലൈന്‍സിന്റെ ചെക്ക്-ഇന്‍ സംവിധാനം ബന്ധിപ്പിക്കുമെന്നും എമിറേറ്റ്‌സ് അറിയിക്കുകയുണ്ടായി.

ദുബായില്‍ നിന്ന് ലണ്ടന്‍, ബാഴ്സലോണ, മാഡ്രിഡ്, ഇസ്താംബൂള്‍, ന്യൂയോര്‍ക്ക്, മോസ്‌ക്കോ, ഫ്രാങ്ക്ഫര്‍ട്ട്, ചാള്‍സ് ഡിഗോള്‍, ആംസ്റ്റര്‍ഡാം എന്നീ നഗരങ്ങളിലേക്ക് പറക്കുന്നവര്‍ക്ക് അയാട്ട ട്രാവല്‍ പാസ് ആദ്യപടിയെന്നോണം ഉപയോഗിക്കാം. പിസിആര്‍ പരിശോധനാ ഫലം, ടെസ്റ്റ് നടത്തിയ തീയതി, സമയം, ലാബ്, കൊവിഡ് പ്രതിരോധ വാക്‌സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങി കൊവിഡുമായി ബന്ധപ്പെട്ട യാത്രാ വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ അയാട്ടയുടെ ട്രാല്‍ പാസില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്ര ചെയ്യുന്ന നഗരങ്ങളിലെ കൊവിഡ് ടൈസ്റ്റ് ലാബുകളെ കുറിച്ചുള്ള വിവരങ്ങളും ഇതില്‍ ലഭ്യമാകുന്നതാണ്.

അതോടൊപ്പം തന്നെ അയാട്ട ട്രാവല്‍ പാസ് ഡൗണ്‍ലോഡ് ചെയ്യുന്നത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങളും ആക്ടിവേഷന്‍ കോഡും ഉള്‍പ്പെട്ട ഇമെയിലും എസ്എംഎസും എമിറേറ്റ്സ് യാത്രക്കാര്‍ക്ക് ലഭിക്കുന്നതായിരിക്കും. ഐഒഎസിലും ആന്‍ഡ്രോയിഡിലും ട്രാവല്‍ പാസ് ആപ്പ് ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു. സ്മാര്‍ട്ട് ഫോണില്‍ ട്രാവല്‍ പാസ് ലഭ്യമാവുന്നതോടെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളുടെ പ്രിന്റ് ചെയ്ത കോപ്പിയോ സോഫ്റ്റ് കോപ്പിയോ കൈയില്‍ കരുതേണ്ടതായി വരില്ല. പകരം ട്രാവല്‍ പാസിലെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മതിയാവും. അയാട്ടയുമായും മറ്റും ചേര്‍ന്ന് എമിറേറ്റ്‌സ് നടത്തിയ ട്രാവല്‍ പാസിന്റെ ട്രയല്‍ റണ്‍ വന്‍ വിജയമായിരുന്നുവെന്നും അധികൃതര്‍ അറിയിക്കുകയുണ്ടായി.

കൊവിഡ് കാലത്ത് യാത്രാ രേഖകള്‍ പരിശോധിക്കുമ്പോഴുണ്ടാകുന്ന സമ്പര്‍ക്കം ഒഴിവാക്കാനും ഡിജിറ്റലായി ഇവ പരുശോധിക്കുന്നതിനുമുള്ള സംവിധാനം എമിറേറ്റ്സ് കാര്യക്ഷമമായി നടപ്പാക്കി വരുന്നതായി ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ ആദില്‍ അല്‍ റിദ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്റെ ഭാഗമായാണ് അയാട്ട ട്രാവല്‍ പാസും യുഎഇ ഹെല്‍ത്ത് ഡാറ്റാബേസും ഉപയോഗപ്പെടുത്തുന്നതെന്നും അദ്ദേഹം അറിയിച്ചത്. എമിറേറ്റ്സ് ചെക്ക്-ഇന്‍ സംവിധാനവുമായി അല്‍ഹുസ്ന്‍ ആപ്പ് ബന്ധിപ്പിക്കുന്നതോടെ യുഎഇയില്‍ നിന്ന് പോകുന്ന യാത്രക്കാര്‍ക്ക് കൊവിഡ് മെഡിക്കല്‍ രേഖകളുടെ ഡിജിറ്റല്‍ പകര്‍പ്പ് എളുപ്പത്തില്‍ ലഭ്യമാവും. അതേസമയം, ഡാറ്റാ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും എമിറേറ്റ്‌സ് കൈക്കൊണ്ടതായും അദ്ദേഹം പറയുകയുണ്ടായി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ  (16 minutes ago)

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി... ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്  (25 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (40 minutes ago)

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (7 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (7 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (8 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (8 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (8 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (8 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (8 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (8 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (8 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (8 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (9 hours ago)

Malayali Vartha Recommends