അബുദബിയില്‍ പെരുന്നാളിന് സ്വകാര്യമേഖലക്ക് രണ്ടുദിവസം അവധി

അബുദബിയില്‍ ഈദുല്‍ ഫിത്വറിന് സ്വകാര്യമേഖലക്ക് രണ്ടുദിവസവും സര്‍ക്കാര്‍ മേഖലക്ക് നാലുദിവസവും അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയുടെ അവധി ജൂലൈ 16 വ്യാഴാഴ്ച മുതല്‍ ശവ്വാല്‍ മൂന്ന് വരെയായിരിക്കും. ശവ്വാല്‍ നാലിന് ഓഫീസ് പ്രവര്‍ത്തനം പുനരാരംഭിക്കും. സ്വകാര്യ മേഖലക്ക് ശവ്വാല്‍ ഒന്ന്, രണ്ട് തിയതികളിലാണ് അവധി.
ജ്യോതിശാസ്ത്ര കണക്കുകള്‍ പ്രകാരം ശവ്വാല്‍ ഒന്ന് ജൂലൈ 17 വെള്ളിയാഴ്ചയാകാനാണ് സാധ്യതയെന്ന് മാസപ്പിറവി നിരീക്ഷണ കമ്മിറ്റി അഭിപ്രായപ്പെട്ടു. വാരാന്ത്യ അവധി ദിനങ്ങളില്‍ പെരുന്നാള്‍ കടന്നുവരുന്നതിനാല്‍ സ്വകാര്യ മേഖലക്ക് പ്രത്യേക അവധിദിനങ്ങള്‍ നഷ്ടമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha