സൗദിയിലെത്തുന്ന എഞ്ചിനിയര്‍മാര്‍ക്ക് ഇനി മുതല്‍ യോഗ്യതാ പരീക്ഷ

സൗദി അറേബ്യയില്‍ ജോലി ചെയ്യാന്‍ ലൈസന്‍സ് ലഭിക്കുന്നതിനായി എല്ലാ സൗദി, വിദേശ എഞ്ചിനിയര്‍മാരും യോഗ്യതാ പരീക്ഷ വിജയിക്കണമെന്ന് ജിദ്ദ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഇന്‍ഡസ്ട്രിയിലെ എഞ്ചിനിയറിങ് വിഭാഗം തലവന്‍ പറഞ്ഞു.
മുന്‍വര്‍ഷങ്ങളില്‍ വിവിധ പ്രൊജക്ടുകളിലായി ജോലി ചെയ്യുന്ന വിദേശി എഞ്ചിനിയര്‍മാരില്‍ നിന്നും 1,200 വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയതായി സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സ് നേരത്തെ അറിയിച്ചിരുന്നു.
എഞ്ചിനിയറുടെ വിസയിലെത്തുന്ന എഞ്ചിനിയര്‍ അല്ലാത്തവരുടെ വിസ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ എഞ്ചിനിയറിങ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ യോഗ്യതയുള്ളവരാണെന്ന് ഉറപ്പുവരുത്തണം
സൗദിയില്‍ ജോലി ചെയ്യുന്ന 200,000 എഞ്ചിനിയര്‍മാരില്‍ 1200 പേര്‍ വ്യാജ സര്‍ട്ടിഫിക്കറ്റാണ് സമര്‍പ്പിച്ചതെന്നു കണ്ടെത്തിയിരുന്നു. അതുകൊണ്ടാണ് പുതിയ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്.
ഇനി മുതല്‍ എല്ലാ എഞ്ചിനിയര്‍മാരും ടെക്‌നിക്കല്‍ ടെസ്റ്റ് പാസാകേണ്ടതുണ്ട്. രണ്ട് ടെസ്റ്റുകളാണുണ്ടാവുക. ആദ്യത്തേത് എഞ്ചിനിയറിങ് പാസായ ഉടനെ വരുന്നവര്‍ക്കുള്ളതാണ്. രതണ്ടാമത്തേത് പത്തുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയശേഷം വരുന്നവര്‍ക്കുള്ളതും. ഇതിനുവേണ്ടി നാഷണല്‍ സെന്റര്‍ ഫോര്‍ അസസ്‌മെന്റ് ഇന്‍ ഹയര്‍എഡ്യുക്കേഷനുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha