ചാറ്റിങ്ങില്‍ അതിരുവിട്ട പ്രകടനങ്ങള്‍ നടത്തുന്നവര്‍ സൂക്ഷിക്കുക, പണത്തോടൊപ്പം മാനവും പോകും

ചാറ്റിങ്ങില്‍ അതിരുവിട്ട പ്രകടനങ്ങള്‍ നടത്തുന്നവര്‍ക്ക് ഒരു പാഠമാണ് ദോഹയിലെ മലയാളി പ്രവാസിയുവാവിന്റെ അനുഭവം.ഒഴിവു സമയങ്ങളില്‍ സമയം പോകാന്‍ സോഷ്യല്‍ മീഡിയയില്‍ അഭയം തേടിയതായിരുന്നു യുവാവ്.ഫേസ് ബുക്കിലൂടെ ടുണീഷ്യക്കാരിയുമായി സൗഹൃദത്തിലായി. പിന്നെ മെസ്സേജുകളുടെ കാലം. അത് കഴിഞ്ഞ് സ്‌കൈപ്പ വഴി നേരില്‍ കണ്ട് സംസാരിക്കുന്ന വിധത്തിലേക്ക് ആ ബന്ധം വളര്‍ന്നു. ഇങ്ങനെ പരിചയം പ്രണയത്തിലേക്ക് വഴിമാറിയപ്പോള്‍ യുവതിയുടെ ആവശ്യനുസരണം അല്‍പ്പം അതിരുവിട്ട പ്രകടനവും യുവാവ് നടത്തി. ഇങ്ങനെയുള്ള യുവാവിന്റെ പ്രകടനങ്ങള്‍ യുവതി കമ്പ്യൂട്ടറില്‍ രഹസ്യമായി ശേഖരിച്ചിരുന്നു. ബന്ധം ശക്തമാണെന്ന് തെളിയിക്കാന്‍ തന്റെ ഫോണ്‍നമ്പറും സാമൂഹിക മാദ്ധ്യമത്തിലെ വിലാസവും യുവാവ് ടുണീഷ്യക്കാരിക്ക് കൈമാറിയിരുന്നു. സാമൂഹിക മാദ്ധ്യമത്തില്‍നിന്ന് യുവാവിന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിലാസം യുവതി ശേഖരിച്ചു.
എന്നിട്ടാണ് ടുണീഷ്യക്കാരി തന്റെ തനി നിറമ കാണിച്ചത്. വീഡിയോ ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച് മാനം കെടുത്താതിരിക്കാന്‍ യുവതി 500 ഡോളര്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന് യുവാവ് തിരിച്ചറിഞ്ഞത്. യുവാവ് വഴങ്ങുന്നില്ലെന്ന് തിരിച്ചറിഞ്ഞ ടുണീഷ്യക്കാരി തനിക്ക് അശ്‌ളീല ചിത്രങ്ങള്‍ അയച്ചതിന് യുവാവിനുമേല്‍ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍. പണം നല്‍കിയാലും ഭീഷണിതുടരുമെന്ന സത്യം തിരിച്ചറിഞ്ഞ യുവാവ് സാമൂഹിക മാദ്ധ്യമങ്ങളില്‍നിന്ന് അക്കൗണ്ട് ഒഴിവാക്കി ഉറക്കമില്ലാതെ കഴിയുകയാണിപ്പോള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha