Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

സൗദി പ്രവാസികൾക്ക് ആശ്വാസമായി ഓൺ അറൈവൽ വിസ; നിലവിൽ നാട്ടിലുള്ള നിരവധി പേർക്ക് ഇത് വഴി ചുരുങ്ങിയ നിരക്കിൽ തന്നെ സൗദിയിലെത്താൻ സാധിക്കും, പ്രവാസികൾക്ക് വഴി ഒരുക്കി മാലദ്വീപും ഖത്തറും

15 JULY 2021 01:32 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തെ തുടർന്നുള്ള വിളക്കുകൾക്കിടെ പ്രവാസികൾക്ക് ആശ്വാസമായി ഖത്തർ എത്തിയിരിക്കുകയാണ്. വിളക്കുകൾ എല്ലാം നീക്കി വിസ നടപടികൾ പുനഃരാരംഭിക്കുന്നതിലൂടെ പ്രവാസികൾക്ക് സൗദി ഉൾപ്പടെയുള്ള രാഷ്ട്രങ്ങളിലേക്ക് എത്തിച്ചേരാൻ വഴി ഒരുങ്ങുകയാണ്....

ഖത്തറിൽ ഓൺ അറൈവൽ വിസ അനുവദിക്കാനുള്ള അധികൃതരുടെ തീരുമാനം സൗദിയിലേക്ക് തിരിച്ചുവരാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസമാകുന്നതാണ്. ഈ മാസം 15 മുതൽ ടൂറിസ്റ്റ് വിസ അനുവദിക്കാനുള്ള മാലദ്വീപിന്റെ തീരുമാനവും സൗദിയിലേക്കുള്ള യാത്രക്ക് ഏറെ ഉപകാരപ്രദമാകുന്നതായിരിക്കും. നിലവിൽ നാട്ടിലുള്ള നിരവധി പേർക്ക് ഇത് വഴി ചുരുങ്ങിയ നിരക്കിൽ തന്നെ സൗദിയിലെത്താൻ സാധിക്കുകയും ചെയ്യുന്നതാണ്.

ആയതിനാൽ തന്നെ ടിക്കറ്റ് നിരക്കും ഖത്തറിലെ ഹോട്ടൽ ചെലവും മാത്രമാണ് വഹിക്കേണ്ടി വരുന്നത്. വിസക്ക് പ്രത്യേക ഫീസ് ഇല്ലാത്തതും വലിയ അനുഗ്രഹമായി തീർന്നിരിക്കുകയാണ്. ഖത്തറിൽ നിന്ന് സൗദിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കും കുറവാണ്. ഇപ്പോൾ രണ്ട് ലക്ഷത്തിന് മുകളിലാണ് മറ്റു രാജ്യങ്ങൾ വഴി സൗദിയിലെത്താൻ ചെലവ് വരുന്നത്. ഇത് ഒരു ലക്ഷത്തിന് താഴെയായി കുറയ്ക്കാനും സാധിക്കുന്നതാണ്.

തിങ്കളാഴ്ച മുതലാണ് ഖത്തറിൽ പുതിയ യാത്രാ നയം പ്രാബല്യത്തിൽ വന്നത്. ഇതിലാണ് ഇന്ത്യാക്കാർക്കുള്ള ഓൺ അറൈവൽ യാത്രാ സൗകര്യം കൂടി അനുവദിക്കാൻ ധാരണ ഉള്ളത്. ഇതു സംബന്ധിച്ച് സർക്കാർ കേന്ദ്രങ്ങളിൽ നിന്ന് അനുമതി ലഭിച്ചതായി ടൂറിസം മേഖലയിലുള്ളവര്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, എന്നുമുതൽ അനുവദിച്ചു തുടങ്ങും എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

അതേസമയം ഖത്തറിൽ ഒരുമാസത്തേക്കാണ് വിസ അനുവദിക്കുക. വേണമെങ്കിൽ സൗജന്യമായി ഒരു മാസത്തേക്ക് പുതുക്കാനും സാധിക്കുന്നതായിരിക്കും. ഖത്തർ അംഗീകൃത വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്കാണ് ക്വാറൻറീൻ ഇല്ലാതെ ഖത്തറിലേക്ക് പ്രവേശിക്കാൻ സാധിക്കുക. രണ്ടാം ഡോസ് വാക്സിനെടുത്ത് 14 ദിവസം കഴിഞ്ഞവരായിരിക്കണമെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. ഖത്തറിൽ ക്വാറൻറീൻ ഇല്ല എന്നുള്ളതും അവിടെ നിന്നും സൗദിയിലേക്ക് വിമാന സർവിസുകൾ ധാരാളം നിലവിലുള്ളതും സൗദിയിലെത്താൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമായി തീരും.

ഇതുകൂടാതെ ആറുമാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്പോർട്ട്, റിട്ടേൺ വിമാന ടിക്കറ്റ്, ഖത്തർ സന്ദർശിക്കുന്ന അത്രയും ദിവസത്തേക്കുള്ള അംഗീകൃത ഹോട്ടൽ ബുക്കിങ്, ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചതായുള്ള സർട്ടിഫിക്കറ്റ്, കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റീവ് പരിശോധനാ ഫലം എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്. വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിട്ടവരുമായിരിക്കണം. യാത്രക്ക് 12 മണിക്കൂർ മുമ്പായി ഖത്തറിന്റെ 'ഇഹ്തിറാസ്' വെബ്സൈറ്റിൽ (https://www.ehteraz.gov.qa) രജിസ്റ്റർ ചെയ്ത് യാത്രാനുമതി ലഭിച്ചാലേ യാത്ര ചെയ്യാൻ സാധിക്കുകയുള്ളു.

വരും ദിവസങ്ങളിൽ നാട്ടിൽ കുടുങ്ങിയ നിരവധി പ്രവാസികൾ ഖത്തർ വഴിയും മാലദ്വീപ് വഴിയും സൗദിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രാവൽ ഏജൻസികൾ ഇതിനോടകം തന്നെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. തിരിച്ചുവരവ് പ്രയാസമായതുകൊണ്ട് നിരവധി പേരാണ് വെക്കേഷൻ മാറ്റി ഇപ്പോൾ സൗദിയിൽ കഴിയുന്നത്. ഖത്തർ, മാലദ്വീപ് വഴികൾ തുറന്നുകിട്ടിയാൽ ഇവർക്ക് വെക്കേഷന് പോകാനും നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ച് വരാനും സാധിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (2 minutes ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (14 minutes ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (21 minutes ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (30 minutes ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (37 minutes ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും....  (45 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി... ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (8 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (9 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (9 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (9 hours ago)

Malayali Vartha Recommends