Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ആശ്വാസം; ഗൾഫ്​ രാജ്യങ്ങളിലെ പ്രവാസ സമൂഹത്തിന്​ ആശ്വാസമായി ഖത്തറിന്റെ ഓൺ അറൈവൽ യാത്ര പാക്കേജുകൾ, സൗദി, ഒമാൻ, യു.എ.ഇ, കാനഡ രാജ്യങ്ങളിലേക്കുള്ളവർക്കായി ട്രാവൽസുകൾ പ്രത്യേക ഓൺ അറൈവൽ പാക്കേജുകളും ഏർപ്പെടുത്തി

18 JULY 2021 02:19 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം മൂലം നാട്ടിൽ കുടുങ്ങി കിടക്കുന്ന ഗൾഫ്​ രാജ്യങ്ങളിലെ പ്രവാസ സമൂഹത്തിന്​ ആശ്വാസമായി ഖത്തറിന്റെ ഓൺ അറൈവൽ യാത്ര പാക്കേജുകൾ പ്രാബല്യത്തിൽ . ജൂലൈ 12ന്​ പുതിയ യാ​ത്ര നയം പ്രാബല്യത്തിൽ വന്നതിനു പിറകെയാണ്​ ഓൺ അറൈവൽ വിസ നടപടികളും ഖത്തർ പുനരാരംഭിച്ചത്​.

വ്യാഴാഴ്​ച ഈ വഴിയുള്ള ആദ്യ യാത്രസംഘങ്ങൾ എത്തിയതോടെ നാട്ടിൽ കുടുങ്ങിക്കിടക്കുന്ന സൗദി അറേബ്യ, യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിലേക്കുള്ള പ്രവാസികളും ഖത്തർ വഴി യാത്രക്കായി ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്. ഇതേക്കുറിച്ചുള്ള ആയിരക്കണക്കിന്​ അന്വേഷണങ്ങളാണ്​ ദിവസവും തങ്ങളെ തേടിയെത്തുന്നതെന്ന്​ ട്രാവൽ- ടൂറിസം മേഖലയിൽനിന്നുള്ളവർ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ഇന്ത്യയിൽനിന്ന്​ നേരിട്ട്​ യാത്ര​വിലക്കുള്ള സൗദി, ഒമാൻ, യു.എ.ഇ, കാനഡ രാജ്യങ്ങളിലേക്കുള്ളവർക്കായി ട്രാവൽസുകൾ പ്രത്യേക ഓൺ അറൈവൽ പാക്കേജുകളും ഏർപ്പെടുത്തിയിട്ടുമുണ്ട്.

അതോടൊപ്പം തന്നെ ഇന്ത്യ, യു.എ.ഇ, ഇത്യോപ്യ, ബംഗ്ലാദേശ്​, ചൈന, ഉൾപ്പെടെ 13 രാജ്യങ്ങളിൽനിന്ന്​ നേരിട്ടുള്ള യാത്രക്ക്​ സൗദി വിലക്കേർപ്പെടുത്തിയിരിക്കുകയാണ്​. ബഹ്​റൈൻ, ഖത്തർ, ഒമാൻ രാജ്യങ്ങൾ സൗദിയുടെ ഗ്രീൻ ലിസ്​റ്റിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്​. നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങൾ സന്ദർശിക്കുന്ന ഗ്രീൻ ലിസ്​റ്റ്​ രാജ്യങ്ങളിലെ പൗരന്മാർക്കും 14 ദിവസത്തിനു ശേഷം മാത്രമാണ്​ സൗദിയിലേക്ക്​ പ്രവേശന അനുമതി ഉള്ളത്.

കൂടാതെ നേരത്തെ ഗ്രീൻ ലിസ്​റ്റിലായിരുന്ന ഇത്യോപ്യ, നേപ്പാൾ, ​മാലിദ്വീപ്​ വഴി ഇന്ത്യക്കാർ സൗദിയിലെത്തിയെങ്കിലും പിന്നീട്​ ഇവർക്കും യാത്രവിലക്ക്​ ഏർപ്പെടുത്തുകയായിരുന്നു. നിലവിൽ അർമീനിയ, സെർബിയ വഴിയാണ്​ സൗദിയിലേക്കുള്ള ഇന്ത്യക്കാരായ പ്രവാസികൾ മടങ്ങി എത്തുന്നത്​. 2.30 ലക്ഷം മുതൽ 2.50 ലക്ഷം വരെയാണ്​ ഈ യാത്രക്ക്​ ചെലവ് വരുന്നത്​. ഖത്തർ ഓൺ അറൈവൽ സംവിധാനം നടപ്പാവുന്നതോ​െട ട്രാവൽ ഏജൻസി പാക്കേജ്​ വഴി വരുന്നവർക്ക്​ ഒന്നേകാൽ ലക്ഷം വരെയും സ്വന്തം നിലയിൽ ടിക്കറ്റും ഹോട്ടൽ ബുക്കിങ്ങും എടുത്ത്​ വരുന്നവർക്ക്​ ഒരു ലക്ഷത്തിനും താഴെയും മാത്രമാണ്​ ​െചലവ്​ വരുന്നത്​.

അംഗീകൃത കോവിഡ്​ വാക്​സി​‍െൻറ രണ്ട്​ ഡോസും സ്വീകരിച്ച്​ 14 ദിവസം പിന്നിട്ടവർക്ക്​ നിബന്ധനകൾക്കു വിധേയമായി രാജ്യത്ത്​ പ്രവേശിക്കാമെന്നാണ്​ ഖത്തറി​‍െൻറ ചട്ടം. ഇതു പ്രകാരം, 72 മണിക്കൂറിനുള്ളിലെ ആർ.ടി.പി.സി.ആർ നെഗറ്റിവ്​ സർട്ടിഫിക്കറ്റുമായി ഇഹ്​തിറാസ്​ വെബ്​സൈറ്റിൽ രജിസ്​റ്റർ ചെയ്​ത്​, അനുമത​ി പത്രം സ്വന്തമാക്കിയാൽ രാജ്യത്ത്​ പ്രവേശിക്കാം.


പുതിയ യാത്ര നയപ്രകാരം വാക്​സിൻ സ്വീകരിച്ച യാത്രക്കാർക്ക്​ ക്വാറൻറീൻ ഒഴിവാക്കുകയും കുടുബ സന്ദർശക വിസ, വിനോദ സഞ്ചാര വിസ എന്നിവ അനുവദിച്ചു തുടങ്ങുകയും ചെയ്തതോടെ ഖത്തറിലേക്കുള്ള വിമാന ടിക്കറ്റ്​ നിരക്ക്​ കഴിഞ്ഞ 10 ദിവസത്തിനിടയിൽ വലിയ തോതിലാണ്​ വർധിച്ചത്​.

 

​ഓൺ അറൈവൽ യാത്ര നടപടിക്രമങ്ങൾ ഇങ്ങനെ;

ആറുമാസത്തെയെങ്കിലും കാലാവധിയുള്ള പാസ്​പോർട്ട്​

റി​ട്ടേൺ ഉൾപ്പെടെ വിമാന ടിക്കറ്റ്​

ഖത്തർ സന്ദർശിക്കുന്ന അത്രയും ദിവസത്തേക്കുള്ള അംഗീകൃത ഹോട്ടൽ ബുക്കിങ്​

ഖത്തർ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ്​ വാക്​സിൻെറ രണ്ട്​ ഡോസും സ്വീകരിച്ചതായുള്ള സർട്ടിഫിക്കറ്റ്

കോവിഡ്​ ആർ.ടി.പി.സി.ആർ നെഗറ്റിവ്​ പരിശോധന ഫലം

രേഖകൾ യാത്രക്ക് 12 മണിക്കൂർ മുമ്പായി​ ഇഹ്​തിറാസ്​ വെബ്​സൈറ്റിൽ രജിസ്​റ്റർ ചെയ്​ത്​ അന​ുമതി

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (15 minutes ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (27 minutes ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (34 minutes ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (43 minutes ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (50 minutes ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും....  (58 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി... ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (9 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (9 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (9 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (9 hours ago)

Malayali Vartha Recommends