സൗദിയില്‍ കടല്‍മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നു; അതികഠിനമായ ചൂടുമൂലമെന്ന് നിഗമനം

കനത്ത ചൂടിനെ തുടര്‍ന്ന് സൗദിയില്‍ കടല്‍മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതായി റിപ്പോര്‍ട്ട്. കിഴക്കന്‍ പ്രവശ്യയിലുള്ള കടലുകളില്‍ ഏകദേശം നൂറുമീറ്ററോളം വരുന്ന ഭാഗത്താണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത്. ചൂട് അതിശക്തമാകുന്നതിനെ തുടര്‍ന്ന് കടലില്‍ ഓക്‌സിജന്റെ ലഭ്യത കുറയുന്നതാണ് ഇതിന് കാരണമായി വിഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
മുന്‍വര്‍ഷവും ഇത്തരത്തില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയിരുന്നു. ഫാക്ടറികളില്‍ നിന്നുള്ള വിഷ ദ്രാവകങ്ങള്‍ കടലിലേയ്ക്ക് ഒഴുക്കുന്നതാണ് ഇതിന് കാരണമായി അന്ന് കണ്ടെത്തിയിരുന്നത്. എന്നാല്‍, ഈ വര്‍ഷവും ഇതേ സീസണില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിത്തുടങ്ങിയതോടെയാണ് കടലിലെ ഓക്‌സിജന്റെ കുറവാകാം ഇതിന് കാരണമെന്ന നിഗമനത്തില്‍ വിഗദ്ധര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha