Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..


21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ.. മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവര്‍ സംഘം ഇടപെട്ടത് കൊണ്ട് അവർ രക്ഷപ്പെട്ടു..കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി..


'ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും...' ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് വൈറലാവുന്നു..


രാഹുലിനെ പിന്നാലെ വേട്ടമൃഗത്തെ പോലെ സഞ്ചരിക്കുമ്പോൾ.. ക്ലിഫ് ഹൗസിൽ മറ്റൊരു നിലവിളി ശബ്ദം ഉയരാനുള്ള സമയമായിരിക്കുന്നു.. വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നു മുതൽ അന്തിമവാദം കേൾക്കും..

ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ ഡിജിറ്റൽ ഗൈഡ്; ഖത്തർ യാത്രയ്ക്കുള്ള നിയമാവലികളും ഇളവുകളും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും, ലിങ്ക് തുറന്നാൽ കാണുന്ന ആറ് ചോദ്യങ്ങൾക്ക് ഉത്തരം നൽകണം

27 JULY 2021 03:56 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇ,സൗദി അറേബ്യ ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾ വിലക്കേർപ്പെടുത്തിയിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇതോടെ അവധിക്ക് നാട്ടിൽ പോയ ലക്ഷക്കണക്കിന് പ്രവാസികൾ ദുരിതത്തിലും ആശങ്കയിലുമാണ്. ജോലി ആവശ്യാർഥവും മറ്റും അടിയന്തരമായി യുഎഇയിലെത്തേണ്ട മലയാളികളടക്കമുള്ള ഇന്ത്യക്കാർ യാത്രയ്ക്ക് മറ്റു വഴികൾ തേടുകയാണ്. പ്രവാസികൾക്ക് ചെറിയ ആശ്വാസം നൽകിക്കൊണ്ടാണ് ഖത്തർ എത്തിയത്. യാത്രക്കാർക്കായി പുതിയ നിർദ്ദേശം നൽകുകയാണ് ഖത്തർ....

ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുന്ന പ്രത്യേക ഡിജിറ്റൽ ഗൈഡ് പുറത്തിറക്കി അധികൃതർ രംഗത്ത്. ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് തയാറാക്കിയ ഗൈഡ് വഴി ഖത്തർ യാത്രയ്ക്കുള്ള നിയമാവലികളും ഇളവുകളും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തറിലേക്ക് യാത്ര ചെയ്യണമെങ്കിൽ തന്നെ വിവിധ രാജ്യക്കാർക്ക് വ്യത്യസ്ത നിബന്ധനകളാണ് നൽകിയിട്ടുള്ളത്.

ഇതുമൂലം നടപടിക്രമങ്ങളും ഇളവുകളും സംബന്ധിച്ച ആശയക്കുഴപ്പവും സംശയങ്ങളും വർധിച്ച സാഹചര്യത്തിൽ യാത്രക്കാരെ സഹായിക്കുകയെന്ന ലക്ഷ്യവുമായാണ് ഖത്തർ ഖത്തർ ഭരണകൂടത്തിനുകീഴിലെ കമ്മ്യൂണിക്കേഷൻസ് വിഭാഗം പുതിയ ഗൈഡ് പുറത്തിറക്കിയത്. www.gco.gov.qa/en/travel എന്ന ലിങ്കിൽനിന്ന് ഈ ഗൈഡ് നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.

അതോടൊപ്പം തന്നെ ലിങ്ക് തുറന്നാൽ കാണുന്ന ആറ് ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. പുറപ്പെടുന്ന രാജ്യം, കോവിഡ് സ്ഥിതി, കൂടെ കുട്ടികൾ യാത്ര ചെയ്യുന്നുണ്ടോ, സന്ദർശിച്ച രാജ്യങ്ങൾ എന്നിങ്ങനെയുള്ള ആറ് ചോദ്യങ്ങൾക്ക് ഉത്തരം നൽകി ക്ലിക്ക് ചെയ്താൽ യാത്രയുമായി ബന്ധപ്പെട്ട നിബന്ധനകളും ഇളവുകളും നടപടിക്രമങ്ങളും അടങ്ങുന്ന ഗൈഡ് ലഭിക്കുന്നതായിരിക്കും. വാക്‌സിനേഷൻ, ക്വാറന്റൈൻ, കോവിഡ് ടെസ്റ്റുകൾ തുടങ്ങി യാത്രയിൽ പാലിക്കേണ്ട മാനദണ്ഡങ്ങളെല്ലാം ഗൈഡിൽ പ്രതിപാദിക്കുന്നുണ്ട്.

അതേസമയം പൂര്‍ണമായി വാക്‌സിന്‍ എടുത്ത് ഖത്തറിലെത്തുന്ന യാത്രക്കാരുടെ ക്വാറന്റൈന്‍ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജവാര്‍ത്തകളില്‍ വഞ്ചിതരാവരുതെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. നേരത്തേയുണ്ടായിരുന്ന യാത്രാ വ്യവസ്ഥകളില്‍ ഒരു മാറ്റവുമില്ലെന്നും ഇന്ത്യക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും എംബസി ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കുകയുണ്ടായി.

കൂടാതെ യാത്രയുമായും ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള യാത്രാ വ്യവസ്ഥകളുമായും ബന്ധപ്പെട്ട് ശരിയായ വിവരങ്ങള്‍ അറിയാന്‍ ഖത്തര്‍ ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിനെ ആശ്രയിക്കണം. ഏറ്റവും പുതിയ വിവരങ്ങളും നിര്‍ദ്ദേശങ്ങളും അതില്‍ ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു. https://covid19.moph.gov.qa/EN/travel-and-return-policy/Pages/default.aspx എന്ന ലിങ്കില്‍ വിവരങ്ങള്‍ ലഭിക്കും. യാത്ര ചെയ്യാനുദ്ദേശിക്കുന്ന എയര്‍ലൈന്‍സുമായി ബന്ധപ്പെട്ടാലും ശരിയായ വിവരങ്ങള്‍ ലഭിക്കുമെന്നും എംബസി വ്യക്തമാക്കി.

ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയതായി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് എംബസിയുടെ അറിയിപ്പ്. അതേസമയം, ഇഹ്തിറാസില്‍ ആപ്പിലുണ്ടായ ചില സാങ്കേതിക തകരാറുകള്‍ കാരണം ചിലരുടെ യാത്രാനുമതിക്കായുള്ള അപേക്ഷ നിരസിക്കപ്പെട്ടിരുന്നുവെങ്കിലും പ്രശ്‌നങ്ങള്‍ ഉടന്‍ തന്നെ പരിഹരിക്കപ്പെട്ടിരുന്നതായും എംബസി വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

IRAN വന്‍ ആക്രമണമോ?  (48 minutes ago)

Alappuzha പോലീസിന് പറ്റിയത് വന്‍ അബദ്ധമോ  (55 minutes ago)

ആ കുട്ടി കടത്ത് തെളിഞ്ഞത് ഇങ്ങനെ  (1 hour ago)

Haris Chirackal അവിഹിത ബന്ധങ്ങള്‍ കാത്തിരിക്കുന്നത്  (1 hour ago)

രാഹുൽ CPMൽ ചേരും കാരണങ്ങൾ ഇങ്ങനെ...! DYFI ക്കാരെ അഭിവാദ്യം ചെയ്ത് രാഹുൽ..! അവിടുത്തെ അനുഗ്രഹം  (2 hours ago)

കോടതി വളപ്പിലിട്ട് രാഹുലിനെ തീർക്കും..? 3 ദിവസം പാലക്കാട് പ്രദർശനം..!മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപിൻറെ തീരുമാനം..!  (2 hours ago)

പട പടേ ചീമുട്ടയേറ്‌....! ഹോ..! എന്തൊരു ആവേശം റിപ്പോർട്ടറിന്റെ മൈക്കോടിച്ച് ജനം..!മുണ്ടും മടക്കി ജനമിളകി  (2 hours ago)

VEENA VIJAYAN മുഖ്യന്റെ സന്തോഷം നിലച്ചു..  (2 hours ago)

ടോറസ് ലോറിയുടെ ടയർ ഊരിത്തെറിച്ച് കടകളിലേക്ക് കയറി അപകടം  (3 hours ago)

മൂന്നാമത്തെ ബലാത്സംഗക്കേസിൽ പ്രതിയായി മാവേലിക്കര സ്‌പെഷ്യൽ സബ്‌ ജയിലിലുള്ള കോൺഗ്രസ്‌ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.  (4 hours ago)

ആറ് ജില്ലകൾക്ക് ജനുവരി 15-ന് സർക്കാർ പ്രാദേശിക അവധി  (4 hours ago)

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകം  (4 hours ago)

എന്റെ പട്ടി ഒപ്പിടും മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപിന് മുന്നിൽ കട്ടയ്ക്ക് രാഹുൽ..! ഒരിഞ്ച് മെരുങ്ങാതെ MLA  (4 hours ago)

വിഴിഞ്ഞം വാർഡിൽ യുഡിഎഫിന് ജയം  (5 hours ago)

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം തലസ്ഥാനത്ത് ...  (5 hours ago)

Malayali Vartha Recommends