ഖത്തറിന്റെ നിർണായക പ്രഖ്യാപനം; ഇന്ത്യയുള്‍പ്പെടെ ആറു രാജ്യക്കാര്‍ക്കുള്ള യാത്ര നയങ്ങളിലെ മാറ്റം ഇന്ന് മുതല്‍ പ്രാബല്യത്തില്‍
പ്രവാസികൾക്ക് നിർണായക പ്രഖ്യാപനവുമായി ഖത്തർ. ഖത്തറില്‍ ഇന്ത്യയുള്‍പ്പെടെ ആറു രാജ്യക്കാര്‍ക്കുള്ള യാത്ര നയങ്ങളിലെ മാറ്റം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഉച്ചക്ക് 12ന് ശേഷം ദോഹയിലെത്തുന്ന യാത്രക്കാര്‍ക്കാണ് സമ്പര്‍ക്കവിലക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
ഇന്ത്യക്കു പുറമെ, ശ്രീലങ്ക, നേപ്പാള്‍, പാകിസ്താന്, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കാണ് ഇത്തരത്തിൽ സമ്പര്‍ക്കവിലക്ക് നിര്‍ബന്ധമാക്കിയത്.
ഇതോടെ, ഇന്നുച്ച കഴിഞ്ഞ് ദോഹയില്‍ വിമാനമിറങ്ങുന്നവരില്‍ ഖത്തറില്‍നിന്ന് രണ്ടുഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്കും ഇവിടെനിന്ന് കോവിഡ് ബാധിച്ച് ഭേദമായവര്‍ക്കും രണ്ടു ദിവസ ഹോട്ടല്‍ സമ്ബര്‍ക്കവിലക്ക് വേണം. രണ്ടാം ദിവസം ആര്.ടി.പി.സി.ആര് പരിശോധന ഫലം നെഗറ്റിവായാല്‍ പുറത്തിറങ്ങാം.
https://www.facebook.com/Malayalivartha