സൗദിയില്‍ 87 ലക്ഷം മയക്കുമരുന്ന് ഗുളികകള്‍ പിടികൂടി
സൗദിയില്‍ ജിദ്ദ തുറമുഖം വഴി കടത്താന്‍ ശ്രമിച്ച 87 ലക്ഷം മയക്കുമരുന്ന് ഗുളികകള്‍ പിടികൂടി. തുറമുഖത്തെത്തിയ ചരക്കിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഇത്രയും ഗുളികകള്‍ കണ്ടെത്തിയത്. കൊക്കോ ഗുളികകള്‍ എന്ന പേരിലാണ് ചരക്കുകള്‍ എത്തിയതെന്നും കസ്റ്റംസ് നടപടിക്രമങ്ങള്‍ക്ക് വിധേയമാക്കുന്നതിനിടെ തുറമുഖത്തെ സുരക്ഷ സാങ്കേതിക സംവിധാനങ്ങളിലൂടെയുള്ള പരിശോധനയിലാണ് കാപ്റ്റഗണ്‍ ഗുളികകള്‍ കണ്ടെത്തിയതെന്നും കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. കള്ളക്കടത്ത് ശ്രമം തടഞ്ഞശേഷം നാര്‍ക്കോട്ടിക്സ് കണ്‍ട്രോളുമായി സഹകരിച്ച് മൂന്നുപേരെ അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha