Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....


ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌

നേരിട്ട് സൗദിയിൽ എത്താൻ ചിന്തിക്കരുത്..... ഇന്ത്യയടക്കം കോവിഡ് അതിവ്യാപനം നടന്ന രാഷ്ട്രങ്ങളില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വന്നാല്‍ വന്‍ തുക പിഴ ഈടാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം, റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ രാഷ്ട്രങ്ങളില്‍ പതിനാല് ദിവസത്തിനുള്ളില്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് സത്യവാങ് മൂലം നല്‍കണം

03 AUGUST 2021 02:38 PM IST
മലയാളി വാര്‍ത്ത

More Stories...

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം

തായ്‌ലൻഡിൽ അന്തരിച്ച മാധ്യമം മുൻ ചീഫ് സബ് എഡിറ്ററും ചരിത്ര ഗവേഷകനും ചലച്ചിത്ര- നാടക പ്രവർത്തകനുമായ സമീൽ ഇല്ലിക്കലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

നേരം വെളുപ്പിക്കില്ലെന്ന് ഇറാൻ..! തല പിളർത്തി ട്രംപ്..!യുദ്ധത്തിൽ ട്വിസ്റ്റ്...ഇസ്രായേൽ കലിപ്പിൽ ഇറാനികൾ കൂട്ടത്തോടെ ഓടി

പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതത്തിൽ.... ഒമാൻ തീരത്തെ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം, കപ്പലിലുള്ളവർ സുരക്ഷിതർ

സൗദിയിൽ ആലപ്പുഴ സ്വദേശി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ മരിച്ചു...

കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യ ടൂറിസ്റ്റ് വിസയ്ക്ക് അനുമതി നൽകിയത്. ഒരു വർഷത്തോളം നിർത്തിവച്ചിരുന്ന ടൂറിസ്റ്റ് വിസ പുനഃരാരംഭിച്ചപ്പോൾ തന്നെ നിരവധി വിദേശികളാണ് സൗദിയിൽ എത്തിച്ചേർന്നത്. എന്നാൽ ഈ പട്ടികയിലും ഇന്ത്യ പുറത്ത് തന്നെയാണ്. ഇന്ത്യ ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾക്ക് വിലക്കേർപ്പെടുത്തുക മാത്രമല്ല ഇവിടങ്ങളിൽ നിന്നും നേരിട്ട് എതാൻ ശ്രമിക്കുന്ന പ്രവാസികളെ കാത്തിരിക്കുന്നത് വമ്പൻ കെണിയാണ്....

ഇന്ത്യയടക്കം കോവിഡ് അതിവ്യാപനം നടന്ന രാഷ്ട്രങ്ങളില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വന്നാല്‍ വന്‍ തുക പിഴ ഈടാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്നും മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു. വിദേശത്ത് നിന്നെത്തുന്നവര്‍ സൗദി അറേബ്യ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ രാഷ്ട്രങ്ങളില്‍ പതിനാല് ദിവസത്തിനുള്ളില്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് സത്യവാങ് മൂലം നല്‍കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിക്കുകയായിരുന്നു.

കോവിഡ് ബാധ അതിരൂക്ഷമായതും കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയതുമായ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്കെത്തുന്നവര്‍ക്കാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സൗദി ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ പാലിക്കാതെ രാജ്യത്തേക്ക് പ്രവേശിച്ചാല്‍ വന്‍ തുക പിഴ ചുമത്തുന്നതായിരിക്കും. അഞ്ച് ലക്ഷം റിയാല്‍ വരെ പിഴയായി ഈടാക്കുമെന്നും മന്ത്രാലയം അറിയിക്കുകയായിരുന്നു. ഇന്ത്യുള്‍പ്പെടുന്ന രാഷ്ട്രങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് മുന്നറിയിപ്പ് ബാധകമാകും.

അതോടൊപ്പം തന്നെ രാജ്യത്തെ വിമാനത്താവളങ്ങളിലും കര, നാവിക അതിര്‍ത്തികളിലും എത്തുന്ന വിദേശികള്‍ തങ്ങള്‍ പതിനാല് ദിവസത്തിനിടെ ഇത്തരം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് സത്യവാങ് മൂലം നല്‍കുകയും വേണം. നിബന്ധന പാലിക്കാതെ യാത്രക്കാരുമായെത്തുന്ന വിമാന കമ്പനികള്‍ക്കെതിരെയും വാഹന ഉടമക്കെതിരെയും നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി.

എന്നാല്‍ സൗദിയിലേക്ക് പ്രവേശിക്കുന്നതില്‍ ഇളവ് ലഭിച്ചിട്ടുള്ള പ്രത്യേക വിഭാഗങ്ങള്‍ക്ക് നിബന്ധന ബാധകമായിരിക്കില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ ഡിപ്ലോമാറ്റിക് വിസയിലുള്ളവര്‍ എന്നിവര്‍ക്കാണ് പ്രത്യേക ഇളവുകള്‍ നൽകിയിരിക്കുന്നത്. ഇത്തരം വിഭാഗങ്ങളില് ഉള്‌പ്പെടാത്തവര്‍ വ്യാജ രേഖകള്‍ സംഘടിപ്പിച്ച് രാജ്യത്തേക്ക് നേരിട്ടെത്തിയാലും നടപടി നേരിടേണ്ടി വരുന്നതാണ്.

അതേസമയം സര്‍ക്കുലര്‍ പ്രകാരം 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ച് ക്ലാസുകള്‍ക്ക് എത്താന്‍ തയ്യാറെടുക്കണമെന്ന നിർദ്ദേശം നൽകിയിരിക്കുകയാണ് സൗദി അധികൃതർ. എന്നാല്‍ ഇത് ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഇത് വലിയ വെല്ലുവിളിയാണ്. ഭൂരിഭാഗം വിദ്യാര്‍ഥികളും നിലവില്‍ ഇന്ത്യയില്‍ വെക്കേഷനിലാണ്. സെപ്തംബര്‍ മുതല്‍ 12 വയസ്സിനു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കായി സൗദി അറേബ്യ സ്‌കൂളുകള്‍ പുനരാരംഭിക്കും. ഇവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാനും സൗദി അറേബ്യ അനുമതി നല്‍കിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്. സെപ്തംബര്‍ മുതല്‍ ആരംഭിക്കുന്ന ക്ലാസില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.

വാക്‌സിനെടുത്താല്‍ ഖത്തര്‍ ഉള്‍പ്പെടെയുള്ള ഇടത്താവളങ്ങള്‍ വഴി ഇവര്‍ക്ക് സൗദിയിലെത്താവുന്നതാണ്. എന്നാല്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയുള്ള മൂന്നംഗ കുടുംബത്തിന് മാത്രം ടിക്കറ്റ് ക്വാറന്റൈന്‍ ഇനത്തില്‍ ഖത്തര്‍ വഴി സൗദിയിലെത്താന്‍ ആറ് ലക്ഷത്തോളം രൂപ വേണ്ടി ചിലവ് വരും. ഇതിനാല്‍ തന്നെ നേരിട്ട് വിമാന സര്‍വീസ് തുടങ്ങാതെ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് സൗദിയിലെത്തല്‍ പ്രായോഗികമാകില്ല. ഇതിനാല്‍ തന്നെ ഇന്ത്യാ സൗദി വിമാന സര്‍വീസ് സംബന്ധിച്ച് കേന്ദ്രത്തില്‍ നിന്നും തീരുമാനമായില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളില്‍ നേരിട്ടെത്താൻ സാധിക്കില്ല എന്ന ആശങ്ക നിലനിൽക്കുകയാണ്.

എന്നാൽ വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഈ വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുമോ എന്നതും സര്‍ക്കുലറില്‍ വ്യക്തമല്ല. അതിവേഗം സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തുന്ന സൗദി അറേബ്യ രാജ്യത്തെ ഓരോ സംവിധാനവും പ്രോട്ടോകോള്‍ പാലിച്ച് പഴയ മട്ടിലേക്കെത്തിക്കുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം  (8 minutes ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (34 minutes ago)

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല  (41 minutes ago)

ഓഹരി വിപണിയില്‍ മുന്നേറ്റം....ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി, നിഫ്റ്റി 23,400ലേക്ക്  (49 minutes ago)

ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില...  (1 hour ago)

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി    (1 hour ago)

തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കി മോദി...  (1 hour ago)

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി  (2 hours ago)

ടെന്നീസ് കോര്‍ട്ടിലേക്ക് നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ അമേരിക്കന്‍ ഇതിഹാസ താരം സെറീന വില്യംസിന് വിജയത്തുടക്കം  (2 hours ago)

  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്  (2 hours ago)

അമേരിക്കയുടെ സൈനികനീക്കത്തിന് ഉടനടി തിരിച്ചടി നൽ‌കിയതായി ഇറാൻ...  (2 hours ago)

ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും....  (2 hours ago)

തലസ്ഥാന നഗരിയിൽ ശക്തമായ പൊടിക്കാറ്റ്... വിമാന സർവീസുകളിൽ തടസ്സമുണ്ടാകാൻ സാധ്യത  (3 hours ago)

52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം നിലവിൽ വന്നു...   (3 hours ago)

Malayali Vartha Recommends