Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

മടങ്ങിയില്ലെങ്കിൽ കുടുങ്ങുമെന്ന് ഉറപ്പ്; യു.എ.ഇ യാത്രാവിലക്ക് നീങ്ങുന്നതും കാത്ത് നാട്ടിൽ ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്ന മലയാളികൾ ഇനിയും കാത്തിരിക്കരുത്, അധ്യാപകരും സ്കൂൾ ജീവനക്കാരും കടുത്ത ആശങ്കയിൽ

03 AUGUST 2021 02:55 PM IST
മലയാളി വാര്‍ത്ത

യുഎഇ ഇന്ത്യ ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾക്ക് വിലക്ക് കല്പിച്ചിട്ട് മാസങ്ങൾ പിന്നിടുന്നു. വീണ്ടും വിലക്ക് നീട്ടുമെന്ന മുന്നറിയിപ്പ് തന്നെയാണ് അധികൃതർ നൽകുന്നത്. ഈ ഒരു സാഹചര്യത്തിൽ കടുത്ത ആശങ്കയിലാണ് പ്രവാസികൾ. കൊറോണ നൽകിയ പ്രതിസന്ധികൾക്കിടയിലും ഏക ആശ്രയമായ ജോലി നഷ്ടപ്പെടുമെന്ന കടുത്ത ഭീതിയാണ് ഏവരിലും....

യു.എ.ഇ യാത്രാവിലക്ക് നീങ്ങുന്നതും കാത്ത് നാട്ടിൽ ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ് അധ്യാപകരും സ്കൂൾ ജീവനക്കാരും. ഈ മാസം അവസാനമാണ് സ്കൂൾ തുറക്കുന്നതെങ്കിലും ഉടൻ മടങ്ങിയെത്തിയെങ്കിൽ മാത്രമേ ക്വാറൻറീൻ പൂർത്തിയാക്കി ജോലിക്ക് ഹാജരാകാൻ സാധിക്കുകയുള്ളു.

ആഗസ്റ്റ് 20ന് മുമ്പ് മടങ്ങിയെത്താം എന്ന ഉറപ്പിലാണ് മാനേജ്മെൻറുകൾ അധ്യാപകരെയും ജീവനക്കാരെയും ചെറിയ അവധി നൽകി നാട്ടിൽ പോകാൻ അനുവദിച്ചത്. എന്നാൽ ചില സ്കൂൾ അധികൃതർ ഇക്കാര്യം രേഖാമൂലം എഴുതിവാങ്ങിയിരുന്നു. സമയപരിധിക്കുള്ളിൽ മടങ്ങിയെത്തിയില്ലെങ്കിൽ ജോലി പോകുമെന്ന അവസ്ഥയിൽ കഴിയുകയാണിവർ. കൂടാതെ സ്കൂളുകളുടെ പ്രവർത്തനവും അവതാളത്തിലാകും. ആഗസ്റ്റ് ഏഴിന് ശേഷവും യാത്രാവിലക്ക് നീണ്ടേക്കാമെന്ന എയർലൈനുകളുടെ സൂചന ആശങ്കയോടെയാണ് ഇവർ നോക്കിക്കാണുന്നത്.

അതോടൊപ്പം തന്നെ 80 ശതമാനത്തോളം അധ്യാപകർക്കും ഇതരജീവനക്കാർക്കും പുറമെ പ്രിൻസിപ്പൽമാരും മാനേജ്‍മെൻറ് പ്രതിനിധികളും വരെ നാട്ടിലാണ് ഉള്ളത്. കോവിഡ് മൂലം കഴിഞ്ഞവർഷം നാട്ടിൽ പോകാൻ സാധിക്കാത്തതിനെ തുടർന്ന് ഇക്കുറി മധ്യവേനലവധി തുടങ്ങിയ ജൂലൈ ആദ്യവാരംതന്നെ കുടുംബസമേതം നാട്ടിലേക്ക് തിരിച്ചിരുന്നു.

കഴിഞ്ഞ വർഷം നാട്ടിൽ 28 ദിവസം ക്വാറൻറീനായിരുന്നതിനാലാണ് ഭൂരിപക്ഷവും നാട്ടിലേക്ക് പോകാൻ വിസമ്മതിച്ചത്. എന്നാൽ ഇക്കുറി രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് തിരികെ വരാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭൂരിപക്ഷവും പോയത്. അങ്ങനെ മധ്യവേനലവധിക്കുശേഷം ആഗസ്റ്റ് 29നാണ് സ്കൂൾ തുറക്കുന്നത്. ചില സ്കൂളുകൾ ഇതിന് മുേമ്പ പ്രവർത്തനം തുടങ്ങുമെന്നാണ് ലഭ്യമാകുന്ന വിവരം. അതിനാൽ, ആഗസ്റ്റ് 22ന് മുെമ്പങ്കിലും മടങ്ങിയെത്തണമെന്നാണ് പല സ്കൂളുകളും ഒടുവിൽ ആവശ്യപ്പെട്ടത്. ഓൺലൈനും നേരിട്ടുള്ള പഠനവും ചേർന്ന ഹൈബ്രിഡ് രീതിയാണ് സ്കൂളുകൾ സ്വീകരിക്കുന്നതെങ്കിലും അധ്യാപകർ സ്കൂളിൽ നേരിട്ടെത്തിയാണ് ക്ലാസെടുക്കുന്നത്.

ഖത്തർ, അർമേനിയ, ഉസ്ബകിസ്താൻവഴി യാത്രചെയ്യാമെങ്കിലും ഒന്നേകാൽ ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ചെറിയ ശമ്പളത്തിൽ ജോലിചെയ്യുന്ന അധ്യാപകർക്ക് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്. പലരുടെയും കുട്ടികൾ പഠിക്കുന്നതും ഗൾഫിൽ ആയതിനാൽ തന്നെ അവരുടെ യാത്രാചെലവ് രണ്ടോ മൂന്നോ ഇരട്ടി വർധിക്കും. യാത്രയിൽ എവിടെ വെച്ചെങ്കിലും കോവിഡ് പോസിറ്റിവായാൽ തിരികെ നാട്ടിലേക്ക് പോകേണ്ട അവസ്ഥയും ഉരുവായിട്ടുണ്ട്. മടങ്ങാൻ കാത്തിരിക്കുന്നവർ ആയിരങ്ങൾ ആണെന്നിരിക്കെ വിമാന സർവിസ് പുനരാരംഭിച്ചാൽ ഇത്രയധികം പേർ, കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെ ഒരുമിച്ച് യു.എ.ഇയിലേക്ക് തിരികെയെത്തുമെന്ന ആശങ്കയും ഇവർക്കിടയിൽ ഉണ്ട്.

അതേസമയം നാട്ടിൽ ആയിരക്കണക്കിന് അധ്യാപകർ കുടുങ്ങിയിട്ടുണ്ടെന്ന് കേരള പരീക്ഷ ബോർഡ് യു.എ.ഇ ചാപ്റ്റർ കോഓഡിനേറ്റർ നിതിൻ സുരേഷ് വ്യക്തമാക്കുകയുണ്ടായി. ഇവരെ തിരിച്ചെത്തിക്കുന്നതിന് ഇടപെടാൻ കേന്ദ്ര- സംസ്ഥാന സർക്കാറുകളുമായും യു.എ.ഇ വിദ്യാഭ്യാസ അധികൃതരുമായും ഇതിനോടകം തന്നെ ബന്ധപ്പെട്ടിട്ടുണ്ട്. നാട്ടിലേക്ക് പോയവരിൽ ഭൂരിപക്ഷവും വാക്സിനേഷൻ പൂർത്തീകരിച്ചതാണ്. ഇവരെ തിരിച്ചെത്തിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (1 hour ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (1 hour ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (2 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (2 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (2 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (2 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (3 hours ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (5 hours ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (5 hours ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (6 hours ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (12 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (12 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (13 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (13 hours ago)

Malayali Vartha Recommends