Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

യുഎഇ.നിബന്ധനകളുടെ അടിസ്ഥാനത്തിൽ കോവിഡ് വാക്സിനേഷൻ സ്വീകരിച്ച താമസവിസയുള്ള ഇന്ത്യക്കാർക്ക് യു.എ.ഇ. യിലേക്ക് വ്യാഴാഴ്ച മുതൽ തിരിച്ചെത്താം; കുറഞ്ഞത് 14 ദിവസമെങ്കിലും യു.എ.ഇ. അംഗീകരിച്ച രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചിരിക്കണം

04 AUGUST 2021 12:23 PM IST
മലയാളി വാര്‍ത്ത

ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾക്ക് സന്തോഷവാർത്തയുമായി യുഎഇ.നിബന്ധനകളുടെ അടിസ്ഥാനത്തിൽ കോവിഡ് വാക്സിനേഷൻ സ്വീകരിച്ച താമസവിസയുള്ള ഇന്ത്യക്കാർക്ക് യു.എ.ഇ. യിലേക്ക് വ്യാഴാഴ്ച മുതൽ തിരിച്ചെത്താവുന്നതാണ്. കുറഞ്ഞത് 14 ദിവസമെങ്കിലും യു.എ.ഇ. അംഗീകരിച്ച രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചിരിക്കണം.

48 മണിക്കൂറിനകമുള്ളകോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ്,വാക്സിൻ സർട്ടിഫിക്കറ്റ്, എന്നിവ കയ്യിൽ കരുതണം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് എന്നിവരിൽനിന്നും അനുമതി നേടിയിരിക്കണം.

 

പക്ഷേ സന്ദർശക വിസക്കാർക്ക് ഇപ്പോൾ പ്രവേശനാനുമതിയില്ല. ഇന്ത്യ പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, യുഗാണ്ട എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് പ്രവേശനാനുമതിയുള്ളത് . ചൊവ്വാഴ്ച യു.എ.ഇ. ദേശീയ ദുരന്ത നിവാരണ സമിതിയാണ് ഈ വിവരങ്ങൾ അറിയിച്ചിരിക്കുന്നത്. യു .എ.ഇ. വിതരണം ചെയ്യുന്ന ഫൈസർ, സിനോഫാം, സ്ഫുട്നിക് തുടങ്ങിയ വാക്സിനുകൾ സ്വീകരിച്ചവർക്കും രാജ്യത്തേക്ക് പ്രവേശിക്കാം.

കോവിഷീൽഡ് എന്നറിയപ്പെടുന്ന ആസ്ട്രനെ ക്ക വാക്സിൻ യു.എ.ഇ. അംഗീകരിച്ചതാണ് . ആർക്കൊക്കെ ഓഗസ്റ്റ് അഞ്ചുമുതൽ യു.എ.ഇ. യിലേക്ക് മടങ്ങാമെന്ന് നോക്കാം:യു.എ.ഇ. യിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യൻസ് എന്നിവരുൾപ്പെടുന്ന ആരോഗ്യ പ്രവർത്തകർ, യു.എ.ഇ. യിലെ സർവകലാശാലകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നവർ, വിദ്യാർഥികൾ, മാനുഷിക പരിഗണന നൽകേണ്ടവരിൽ സാധുവായ താമസവിസയുള്ളവർ, ഫെഡറൽ, ലോക്കൽ ഗവ. ഏജൻസികളിൽ പ്രവർത്തിക്കുന്നവർ എന്നീ വിഭാഗങ്ങളിൽപ്പെട്ട എല്ലാവർക്കും മടങ്ങാം . ഇവരിൽ ഡോക്ടർമാർ, നഴ്സുമാർ, അധ്യാപകർ എന്നിവർക്ക് വാക്സിനേഷൻ നിർബന്ധമില്ല.

യു.എ.ഇ. ഇന്ത്യക്കാർക്ക് നേരിട്ട് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത് ഏപ്രിൽ 24 മുതലായിരുന്നു. അതേ സമയം ഖത്തർ, അർമേനിയ എന്നിവിടങ്ങളിൽ രണ്ടാഴ്ച ക്വാറന്റീൻ പൂർത്തിയാക്കി പ്രവാസികൾ യു.എ.ഇ.യിലേക്ക് പ്രവേശിക്കുന്നുണ്ട്. അത്തരം യാത്രകൾക്ക് രണ്ടുലക്ഷം രൂപയോളം ചെലവ് വരും .

യു.എ.ഇ. നേരിട്ട് പ്രവേശനം അനുവദിച്ചതോടെ നാട്ടിൽ കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസി മലയാളികൾക്ക് അടുത്ത ദിവസങ്ങളിൽതന്നെ യു.എ.ഇ.യിൽ മടങ്ങിയെത്താം എന്നത് ആശ്വാസകരമാണ്. കുട്ടികളുടെ പ്രവേശനം സംബന്ധിച്ച അവ്യക്തതകൾ തുടരുന്നു. നാട്ടിൽ കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങിയിട്ടില്ലാത്തതിനാലാണ് ഈ കാര്യത്തിൽ സംശയങ്ങൾ തുടരുന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (1 hour ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (1 hour ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (2 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (2 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (2 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (2 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (3 hours ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (5 hours ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (5 hours ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (6 hours ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (12 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (12 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (13 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (13 hours ago)

Malayali Vartha Recommends