അവസാനം കഠിന പരിശ്രമങ്ങൾക്കിടെ അവർ കണ്ടെത്തി; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 30 കോടി രൂപ ലഭിച്ച മലയാളി ഇതാണ്, ദോഹയിൽ ലുലു ഗ്രൂപ്പിന്റെ ജീവനക്കാരൻ സനൂപ് സുനിൽ ആണ് പുള്ളി
പ്രവാസികൾക്ക് ഭാഗ്യം കൊണ്ടുവരുന്ന ഒട്ടനവധി നെറുക്കെടുപ്പുകളാണ് യുഎഇയിലുടനീളം ഉള്ളത്. ബിഗ് ടിക്കറ്റ്, ദുബായ് ഡ്യൂട്ടിഫ്രീ മില്ലേനിയം, മെഹ്സൂസ് ഡ്രോ അങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ട്. ഇത്തരത്തിൽ വിജയിച്ച് ഭാഗ്യവാന്മാരായ പ്രവാസികൾ ഒത്തിരിയാണ്. എന്നാൽ ഈ നാറുകെക്കെടുപ്പിൽ ചില രസകരമാ കാര്യങ്ങളും അരങ്ങേറാറുണ്ട്. ഇത്തവണ 30 കോടി ലഭിച്ച മലയാളിയെ തിരയുകയാണ് അധികൃതർ. അങ്ങനെ കഠിന പരിശ്രമത്തിനിടെ അവർ കണ്ടെത്തി.
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 30 കോടി രൂപ ലഭിച്ച മലയാളിയെ കണ്ടെത്തിയിരിക്കുകയാണ്. ദോഹയിൽ ലുലു ഗ്രൂപ്പിന്റെ ജീവനക്കാരൻ സനൂപ് സുനിൽ ആണ് 30 കോടിയിലേറെ രൂപ(15 ദശലക്ഷം ദിർഹം) ഇന്നലെ(ചൊവ്വ) നടന്ന ബിഗ് ടിക്കറ്റിന്റെ 230–ാം സീരീസ് നറുക്കെടുപ്പിൽ സമ്മാനം നേടിയത്. സനൂപിന്റെ പേരിൽ ഇദ്ദേഹവും ലുലുവിലെ മറ്റു 19 ജീവനക്കാരും ചേർന്നെടുത്ത ലോട്ടറി ടിക്കറ്റിനാണു ഇപ്പോൾ സമ്മാനം ലഭിച്ചിരിക്കുന്നത്. എറണാകുളം സ്വദേശി സനൂപ് ജൂലൈ 13ന് ഓൺലൈനിലൂടെ എടുത്ത 183947 നമ്പർ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.
അതേസമയം സിനിമാ നടൻ ഹരിശ്രീ അശോകന്റെ മരുമകനാണു സനൂപ്. ദീർഘ നേരത്തെ ശ്രമത്തിനു ശേഷമാണു സംഘടകർക്കു സനൂപുമായി ബന്ധപ്പെടാൻ കഴിഞ്ഞത്. നാട്ടിലെ മൊബൈൽ നമ്പർ കൊടുത്തിരുന്നതിനാൽ ടിക്കറ്റ് സംഘാടകപ്രതിനിധി റിചാർഡ്, സനൂപിന്റെ മൊബൈലിലേക്കു പല പ്രാവശ്യം വിളിച്ചെങ്കിലും ആരും പ്രതികരിച്ചിരുന്നില്ല. ഇന്നലെ തന്നെ നടന്ന മറ്റു നറുക്കെടുപ്പുകളിൽ മലയാളിയായ ജോൺസൺ കുഞ്ഞുകുഞ്ഞുവിന് 10 ലക്ഷം ദിർഹവും ഇന്ത്യക്കാരനായ റെനാൾഡ് ഡാനിയേലിന് 1,00000 ദിർഹവും സമ്മാനം ലഭിച്ചു.
https://www.facebook.com/Malayalivartha