Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും! |


സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ, നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..

ഇന്ത്യയിൽ നിന്നു യുഎഇയിലേക്കു വരുന്നവർ ജാഗ്രതൈ; യാത്രക്കാർ എമിഗ്രേഷൻ അധികൃതരിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങിക്കണമെന്ന് അധികൃതർ, കേരളത്തിൽ നാല് രാജ്യാന്തര വിമാനത്താവളങ്ങളിൽ കോവിഡ് അതിവേഗ പിസിആർ പരിശോധനയ്ക്ക് സംവിധാനങ്ങൾ സജ്ജമാക്കി

05 AUGUST 2021 01:04 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ നിന്നും യു.എ.ഇയിലേക്ക് വിലക്കേര്‍പെടുത്തിയിട്ട് നൂറ് ദിനം പിന്നിട്ടിരിക്കെ പ്രവാസികള്‍ക്ക് യു.എ.ഇയിലേക്ക് മടങ്ങാനുള്ള വഴി തുറക്കുകയാണ്. ഏറെ സന്തോഷം പകർന്നുകൊണ്ടാണ് പ്രവാസികൾക്കായി നിബന്ധനകളോടെ യുഎഇ വാതിൽ തുറക്കുന്നത്. എന്നാൽ ഈ നിർദ്ദേശങ്ങൾ ഉറപ്പായും നിങ്ങൾ കേട്ടിരിക്കണം....

യുഎഇ ദേശീയ ദുരന്ത നിവാരണ സമിതി കഴിഞ്ഞ ദിവസം അനുവദിച്ച പുതിയ ഇളവ് ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കു വരാനൊരുങ്ങുന്നവർ എമിഗ്രേഷൻ അധികൃതരിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങിക്കണമെന്ന് അധികൃതർ വ്യക്തമാക്കിയിരിക്കുകയാണ്. എമിറേറ്റ്സ് സിവിൽ ഏവിയേഷൻ അതോറിറ്റി ഇതുസംബന്ധമായി വിവിധ വിമാന കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. യുഎഇ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ യാത്രക്കാർ പാലിച്ചിട്ടുണ്ടോ എന്ന് വിമാന കമ്പനികളാണ് ഉറപ്പാക്കേണ്ടത്. പാലിക്കാത്തവരെ ഒരിക്കലും യാത്രയ്ക്ക് അനുവദിക്കരുതെന്നും അതികൃതർ നിർദേശിച്ചു.

ദുബായ് വീസക്കാർ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) വെബ്സൈറ്റി (https://smart.gdrfad.gov.ae/homepage.aspx) ലും മറ്റുള്ളവർ ഫെ‍ഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻ‍ഡ് സിറ്റിസൺഷിപ്പ് (െഎസിഎ) വെബ്സൈറ്റിലുമാണ് അപേക്ഷ നൽകേണ്ടത്.

യുഎഇയിൽ നിന്ന് കോവിഡ്19 പ്രതിരോധകുത്തിവയ്പ് (വാക്സീൻ) രണ്ട് ഡോസും പൂർത്തിയാക്കി 14 ദിവസം കഴിഞ്ഞ യുഎഇ താമസ വീസക്കാർക്കാണ് യാത്രാനുമതി നൽകുക. യാത്രക്കാരെല്ലാം 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടി–പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും കയ്യിൽ കരുതണം. കൂടാതെ ഇതിൽ ക്യു ആർ കോഡ് നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ, യാത്രയ്ക്ക് തൊട്ടുമുൻപ് വിമാനത്താവളത്തിൽ നിന്നെടുത്ത പരിശോധനയുടെ നെഗറ്റീവ് ഫലവും കൈയിൽ കരുതണം.

അതോടൊപ്പം തന്നെ വാക്സീനെടുത്തതും എടുക്കാത്തവരുമായ ആരോഗ്യ പ്രവർത്തവർ, അധ്യാപകർ, മാനുഷിക പരിഗണന അർഹിക്കുന്നവർ തുടങ്ങിയവർക്കാണ് നാളെ (5) മുതൽ ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, യുഗാണ്ട എന്നിവിടങ്ങളിൽ നിന്ന് യുഎഇയിലേക്കു പറക്കാനാകുക. മാസങ്ങൾക്ക് ശേഷം യുഎഇയിലേക്ക് തിരിച്ചുവരാനാകുന്നത് മലയാളികള‌ടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാർക്കും മറ്റു രാജ്യക്കാര്‍ക്കും ഏറെ ആശ്വാസമായിട്ടുണ്ട്. പലരും യാത്രയ്ക്കുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. എന്നാൽ, യാത്രയ്ക്ക് മുൻപ് നിയമങ്ങളും മാനദണ്ഡങ്ങളും പൂർണമായി മനസിലാക്കണമെന്നാണ് അധികൃതർ നൽകുന്ന നിർദേശം.

കേരളത്തിൽ നാല് രാജ്യാന്തര വിമാനത്താവളങ്ങളിൽ കോവിഡ് അതിവേഗ പിസിആർ പരിശോധനയ്ക്ക് സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ റാപിഡ് പരിശോധനയ്ക്ക് പൂർണ സജ്ജം. 2,500 രൂപ (125 ദിർഹം) യാണ് പരിശോധനാ നിരക്ക്. ഇന്ത്യയിൽ 34 രാജ്യാന്തര വിമാനത്താവളങ്ങളിൽ റാപിഡ് പിസിആർ പരിശോധനാ സംവിധാനം തയാറായിട്ടുണ്ടെന്ന് ഇന്ത്യൻ എയർപോർട് അതോറിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗ്ലുരു, മംഗ്ലുരു, അഹമദാബാദ് എന്നിവിടങ്ങള്‍ ഉൾപ്പെടെയാണ് ഇൗ സംവിധാനമുള്ളത്.

അതേസമയം ഇന്ത്യയിൽ നിന്നുള്ള യാത്രക്കാര്ക്ക് പ്രവേശനാനുമതി ഉണ്ടോ എന്ന സംശയം പലരിലും ഉരുവായിട്ടുണ്ട്. ഇക്കാര്യത്തേക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരം ലഭ്യമായിട്ടില്ലെങ്കിലും, യുഎഇയിൽ നിന്ന് വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമേ ആദ്യഘട്ടത്തിൽ തിരിച്ചുവരാനാകൂ എന്നാണ് ലഭ്യമാകുന്ന വിവരം. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, സാങ്കേതിക വിദഗ്ധർ, യൂണിവേഴ്സിറ്റി, കോളജ്, സ്കൂൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ, വിദ്യാർഥികൾ, യുഎഇ ഗവ.ഉദ്യോഗസ്ഥർ, യുഎഇയിൽ ചികിത്സയ്ക്ക് വരുന്നവർ എന്നിവർക്ക് മാത്രം വാക്സീൻ സ്വീകരിച്ചിട്ടില്ലെങ്കിലും മടക്കയാത്ര സാധ്യമാകും. എയർ ഇന്ത്യ എക്സ്പ്രസ്, എമിറേറ്റ്സ്, എത്തിഹാദ് വിമാന കമ്പനികൾ ഇതുസംബന്ധിച്ച് യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ തങ്ങളുടെ വെബ്സൈറ്റിൽ ചേർത്തിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.... പവന് 520 രൂപയുടെ വർദ്ധനവ്‌  (12 minutes ago)

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (51 minutes ago)

അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ചന്തക്കവലയിൽ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ പതിനെട്ടുകാരി മരിച്ചു  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് പുത്തനുണർവോടെ കിക്കോഫ്.... ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ബെംഗളൂരു എഫ്.സി.യും സ്പോർട്ടിങ് ഡൽഹിയും പൊരുതാനിറങ്ങും...  (1 hour ago)

പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്ന റോബോട്ടുകളെ പരിചയപ്പെടുത്തി കേരള പോലീസ്...  (1 hour ago)

പോർച്ചുഗീസ് ക്യാമ്പിലെ വിവാദങ്ങൾക്കും ഇടവേളയ്ക്കും ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗംഭീര വരവേൽപ്പ്...  (1 hour ago)

സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർ ഇനി പുറത്ത്... ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകം  (2 hours ago)

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്  (2 hours ago)

കോട്ടയത്ത് ജില്ലാ ജനറല്‍ ആശുപത്രിയ്ക്ക് സമീപം ചന്തക്കവലയില്‍ അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം... അഞ്ച് പേർക്ക് പരുക്ക്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഇലക്ടിക് ഹോട്ട് ബാ​ഗ് കഴുത്തിൽവെച്ച് ഉറങ്ങുന്നതിനി‌ടെ വൈദ്യുതാഘാതമേറ്റ് ഐ‌ടി എൻജിനീയർക്ക് ദാരുണാന്ത്യം  (2 hours ago)

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐയുടെ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി  (3 hours ago)

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ  (3 hours ago)

ആനകളുടെ ആരോഗ്യസംരക്ഷണത്തിനായി സമഗ്രമായ മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡ് വിതരണവും  (3 hours ago)

ആധാർ ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യമായി ചെയ്യാം...  (4 hours ago)

സങ്കടക്കാഴ്ചയായി... കാറിനു പിന്നിൽ ഇടിച്ച ബൈക്കിൽ നിന്നു താഴെ വീണ യുവതിക്ക് ലോറിയിടിച്ച് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends