Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും! |


സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ, നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..

ഇത്തിഹാദും എയർ ഇന്ത്യയും; സര്‍വീസുകള്‍ ഇന്ന് മുതല്‍, കൂടുതൽ സർവീസുകളുമായി കൂടുതൽ വിമാനക്കമ്പനികൾ, ഓഗസ്റ്റ് ഏഴു മുതല്‍ കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, ന്യൂഡല്‍ഹി എന്നീ അഞ്ചു നഗരങ്ങളില്‍ നിന്ന് അബുദാബിയിലേക്ക് ഇത്തിഹാദ് എയര്‍വെയ്‌സ് സര്‍വീസുകള്‍ പുനരാരംഭിക്കും

07 AUGUST 2021 02:14 PM IST
മലയാളി വാര്‍ത്ത

ഖത്തര്‍ അതിര്‍ത്തികള്‍ തുറന്നു, യുഎഇയും ഇന്ത്യക്കാര്‍ക്കുള്ള തടസങ്ങള്‍ നീക്കി, ബഹ്‌റൈനിലും പ്രതിസന്ധി രൂക്ഷമല്ല... ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നൊന്നായി ഇന്ത്യക്കാര്‍ക്ക് മുമ്പില്‍ തുറക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് പ്രവാസികൾ ഏവരും. അങ്ങനെ പ്രവാസികൾക്ക് ആശ്വാസമേകി കഴിഞ്ഞ ദിവസം നിർണായക പ്രഖ്യാപനം നടത്തി യുഎഇ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ കൂടുതൽ സർവീസുകളുമായി കൂടുതൽ വിമാനക്കമ്പനികൾ രംഗത്ത്....

യുഎഇയില്‍ നിന്ന് വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്ക് രാജ്യത്ത് പ്രവേശനാനുമതി നല്‍കിയ സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇത്തിഹാദ് എയര്‍വെയ്‌സും എയര്‍ ഇന്ത്യയും ഫ്‌ളൈദുബൈയും തീരുമാനിക്കുകയുണ്ടായി. ഇന്ന് അതായത് ഓഗസ്റ്റ് ഏഴു മുതല്‍ കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, ന്യൂഡല്‍ഹി എന്നീ അഞ്ചു നഗരങ്ങളില്‍ നിന്ന് അബുദാബിയിലേക്കാണ് ഇത്തിഹാദ് എയര്‍വെയ്‌സ് സര്‍വീസുകള്‍ പുനരാരംഭിക്കുക. നേരത്തെ ആഗസ്റ്റ് 10 മുതല്‍ മാത്രമേ ഇന്ത്യയില്‍ നിന്നും അബുദാബിയിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കുകയുള്ളൂ എന്നാണ് എത്തിഹാദ് എയര്‍വേയ്‌സ് അറിയിച്ചിരുന്നത്.

അതേസമയം, അഞ്ചു നഗരങ്ങള്‍ക്കു പുറമെ, അഹമ്മദാബാദ്, ഹൈദരാബാദ്, മുംബൈ എന്നീ മൂന്ന് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും, മൂന്ന് പാകിസ്ഥാന്‍ നഗരങ്ങളില്‍ നിന്നും ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നും ആഗസ്റ്റ് 10 മുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നും ഇത്തിഹാദ് അറിയിക്കുകയുണ്ടായി. കൂടാതെ എയര്‍ ഇന്ത്യയും ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാരുമായി യുഎഇയിലേക്ക് സര്‍വീസ് നടത്തില്ലെന്ന് അറിയിച്ച ഫ്ളൈ ദുബായ് എയര്‍ലൈന്‍സ് പിന്നീട് നിലപാട് മാറ്റിയിരുന്നു. ഇന്ന് ശനിയാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചത്.

അങ്ങനെ മാസങ്ങള്‍ നീണ്ട വിലക്കിനുശേഷം കഴിഞ്ഞ ദിവസമാണ് ഇന്ത്യയടക്കം ആറ് രാജ്യങ്ങളില്‍ നിന്നുള്ളവരുടെ യാത്രാവിലക്കില്‍ യുഎഇ ഇളവ് വരുത്തിയത്. യുഎഇ റെസിഡന്റ് വിസയുള്ളവരും യുഎഇയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്തവര്‍ക്കാണ് യുഎഇ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് പതിനായിരക്കണക്കിന് പ്രവാസികളാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് രണ്ടു ദിവസത്തിനകം യുഎഇയില്‍ എത്തിയത്. അതോടൊപ്പം തന്നെ യുഎഇക്ക് പുറത്തു നിന്ന് വാക്സിനെടുത്തവരുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

അതേസമയം മറ്റു രാജ്യങ്ങളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് 14 ദിവസം പൂര്‍ത്തിയാവാതെ തന്നെ യുഎഇയിലേക്ക് യാത്ര ചെയ്യാമെന്ന് എയര്‍ അറേബ്യ എയര്‍ലൈന്‍സ് അറിയിച്ചു. ഇവര്‍ യുഎഇയില്‍ നിന്ന് വാക്സിന്‍ എടുത്തവരാവണം, 48 മണിക്കൂറിനുള്ളിലെ പിസിആര്‍ ഫലം, യാത്രയ്ക്ക് നാലു മണിക്കൂറിനുള്ളില്‍ എടുത്ത റാപ്പിഡ് പരിശോധനയിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഐസിഎയില്‍ നിന്നോ ജിഡിആര്‍എഫ്എയില്‍ നിന്നോ അനുമതി തേടണമെന്നും അധികൃതര്‍ അറിയിക്കുകയുണ്ടായി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.... പവന് 520 രൂപയുടെ വർദ്ധനവ്‌  (12 minutes ago)

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (51 minutes ago)

അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ചന്തക്കവലയിൽ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ പതിനെട്ടുകാരി മരിച്ചു  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് പുത്തനുണർവോടെ കിക്കോഫ്.... ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ബെംഗളൂരു എഫ്.സി.യും സ്പോർട്ടിങ് ഡൽഹിയും പൊരുതാനിറങ്ങും...  (1 hour ago)

പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്ന റോബോട്ടുകളെ പരിചയപ്പെടുത്തി കേരള പോലീസ്...  (1 hour ago)

പോർച്ചുഗീസ് ക്യാമ്പിലെ വിവാദങ്ങൾക്കും ഇടവേളയ്ക്കും ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗംഭീര വരവേൽപ്പ്...  (1 hour ago)

സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർ ഇനി പുറത്ത്... ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകം  (2 hours ago)

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്  (2 hours ago)

കോട്ടയത്ത് ജില്ലാ ജനറല്‍ ആശുപത്രിയ്ക്ക് സമീപം ചന്തക്കവലയില്‍ അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം... അഞ്ച് പേർക്ക് പരുക്ക്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഇലക്ടിക് ഹോട്ട് ബാ​ഗ് കഴുത്തിൽവെച്ച് ഉറങ്ങുന്നതിനി‌ടെ വൈദ്യുതാഘാതമേറ്റ് ഐ‌ടി എൻജിനീയർക്ക് ദാരുണാന്ത്യം  (2 hours ago)

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐയുടെ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി  (3 hours ago)

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ  (3 hours ago)

ആനകളുടെ ആരോഗ്യസംരക്ഷണത്തിനായി സമഗ്രമായ മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡ് വിതരണവും  (3 hours ago)

ആധാർ ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യമായി ചെയ്യാം...  (4 hours ago)

സങ്കടക്കാഴ്ചയായി... കാറിനു പിന്നിൽ ഇടിച്ച ബൈക്കിൽ നിന്നു താഴെ വീണ യുവതിക്ക് ലോറിയിടിച്ച് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends