എമിറേറ്റ്സ് ഐഡിയുടെ പുതിയ പതിപ്പ് പുറത്തിറക്കി; പ്രവാസികൾക്കായി യുഎഇയിലെ തിരിച്ചറിയല്‍ കാർഡ് ഇനി പുതിയ രൂപത്തിൽ, കാലാവധി കഴിയുന്നത് വരെ താമസക്കാര്‍ പഴയ ഐഡി കാര്‍ഡ് ഉപയോഗിക്കുന്നത് തുടരണമെന്ന് ഐസിഎ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ ഖൈലി
പ്രവാസികൾക്കായി യുഎഇയിലെ തിരിച്ചറിയല്‍ കാര്‍ഡായ എമിറേറ്റ്സ് ഐഡിയുടെ പുതിയ പതിപ്പ് പുറത്തിറക്കി യുഎഇ അധികൃതർ. ഐഡന്റിറ്റി കാര്‍ഡും പാസ്പോര്‍ട്ടും നവീകരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ കാര്‍ഡ് ഇത്തരത്തിൽ പുറത്തിറക്കിയിരിക്കുന്നത്. നിലവിലെ കാര്‍ഡിന്റെ കാലാവധി കഴിഞ്ഞവര്‍ക്കും കാര്‍ഡ് നഷ്ടപ്പെടുകയോ നാശം സംഭവിക്കുകയോ ചെയ്തതിനെ തുടര്‍ന്ന് പുതിയത് അപേക്ഷിക്കുന്നവര്‍ക്കുമായിരിക്കും ഈ കാര്‍ഡ് ലഭിക്കുക.
അതോടൊപ്പം തന്നെ കാലാവധി കഴിയുന്നത് വരെ താമസക്കാര്‍ പഴയ ഐഡി കാര്‍ഡ് ഉപയോഗിക്കുന്നത് തുടരണമെന്ന് ഐസിഎ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ ഖൈലി അറിയിക്കുകയുണ്ടായി . കൂടാതെ പുതിയ എമിറേറ്റ്സ് ഐഡി കാര്‍ഡിന് ഫീസ് കൂടില്ലെന്ന് ഐസിഎ അറിയിച്ചു.
സെക്കൻഡ് ജനറേഷൻ ഐഡി കാർഡ് പുതിയ എമിറാത്തി പാസ്പോർട്ട്, നാഷനൽ ഐഡി കാർഡ് പദ്ധതിയുടെ ഭാഗമായാണ് പുറത്തിറക്കിയത്. നിലവിലെ കാർഡിന്റെ കാലാവധി കഴിഞ്ഞവർക്കാണ് പുതിയ കാർഡ് നൽകുകയെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറയുകയുണ്ടായി.
കാര്‍ഡ് കാണാതെ പോവുകയോ, തകരാറ് സംഭവിക്കുകയോ ചെയ്താലും പുതിയത് അനുവദിക്കുന്നതായിരിക്കും . നിലവിലെ കാർഡ് കാലാവധി പൂർത്തിയാകും വരെ ഉപയോഗിക്കാൻ ഐസിഎ ആക്ടിങ് ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖലിലി വ്യക്തമാക്കി. ആധുനിക സംവിധാനങ്ങളോടെയാണ് ഉയർന്ന ഗുണനിലവാരമുള്ള പുതിയ കാർഡ് നിർമിച്ചിരിക്കുന്നത്. 10 വർഷം വരെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
https://www.facebook.com/Malayalivartha