Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....


ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌

സൗദി യാത്രയ്ക്കിടെ കടലിൽ കുടുങ്ങി മലയാളികൾ ഉൾപ്പടയുള്ള പ്രവാസികൾ; കടലിൽ ബോട്ടിൽ കഴിഞ്ഞതു 17 മണിക്കൂർ, ഭക്ഷണം കിട്ടിയതു 2 തവണ മാത്രം, അവസാനം സംഭവിച്ചത്

10 AUGUST 2021 03:47 PM IST
മലയാളി വാര്‍ത്ത

More Stories...

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം

തായ്‌ലൻഡിൽ അന്തരിച്ച മാധ്യമം മുൻ ചീഫ് സബ് എഡിറ്ററും ചരിത്ര ഗവേഷകനും ചലച്ചിത്ര- നാടക പ്രവർത്തകനുമായ സമീൽ ഇല്ലിക്കലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

നേരം വെളുപ്പിക്കില്ലെന്ന് ഇറാൻ..! തല പിളർത്തി ട്രംപ്..!യുദ്ധത്തിൽ ട്വിസ്റ്റ്...ഇസ്രായേൽ കലിപ്പിൽ ഇറാനികൾ കൂട്ടത്തോടെ ഓടി

പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതത്തിൽ.... ഒമാൻ തീരത്തെ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം, കപ്പലിലുള്ളവർ സുരക്ഷിതർ

സൗദിയിൽ ആലപ്പുഴ സ്വദേശി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ മരിച്ചു...

സൗദി ഉൾപ്പടെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ ഏർപ്പെടുത്തിയ വിലക്ക് പ്രവാസികളെ ഏറെ ദുരിതത്തിലാഴ്ത്തിയിരുന്നു. നേരിട്ട് വിലക്കുള്ളതിനാൽ തന്നെ മറ്റുപല രാഷ്ട്രങ്ങളെയും ആശ്രയിക്കുകയാണ് യാത്രക്കാർ. ഇതിലൂടെ നഷ്ടമാകുന്നത് ലക്ഷങ്ങളാണ്. എന്നിരുന്നാൽ തന്നെയും തൊഴിൽ നഷ്ടമാകാതിരിക്കാൻ എന്തും ചെയ്യാൻ തുണിയുകയാണ് ഇവർ. അത്തരത്തിൽ ഏവരെയും ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്...

സൗദി യാത്രയ്ക്കിടെ മാലദ്വീപിൽ താമസ സൗകര്യം ലഭിക്കാതെ പ്രവാസികൾ കടലിൽ ബോട്ടിൽ കഴിഞ്ഞതു 17 മണിക്കൂറെന്ന് റിപ്പോർട്ട്. താമസം ശരിയായതു 33 മണിക്കൂറിനു ശേഷമെന്നും അതിനിടെ അനുഭവിച്ചതു പറഞ്ഞറിയിക്കാനാകാത്ത പ്രയാസമെന്നും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ഒരു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തുകയുണ്ടായി.

സൗദിയിലെ ജോലി സ്ഥലത്തു തിരിച്ചെത്താൻ കൊച്ചിയിൽനിന്നു കഴിഞ്ഞ ദിവസം മാലദ്വീപ് വഴി പുറപ്പെട്ടതായിരുന്നു ഈ പ്രവാസികൾ. മാലിയിൽനിന്നു യാത്രക്കാരെ വിവിധ സംഘങ്ങളായി കൊണ്ടുപോയി. ഇവരിൽ ഒരു സംഘത്തിലുള്ളവരാണു ഇത്തരത്തിൽ പ്രയാസം പങ്കുവച്ചത്. മലപ്പുറം ജില്ലക്കാർ 9 പേരുണ്ടായിരുന്നു. കൊല്ലം, കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ ജില്ലയിലുള്ളവരും ഉൾപ്പെടെ 25 പേരാണ് ഈ ബോട്ടിൽ കഴിഞ്ഞിരുന്നത്.

രാവിലെ 10നു വിമാനമിറങ്ങിയെങ്കിലും വൈകിട്ട് മൂന്നിനാണു ദ്വീപിലെ താമസ സ്ഥലത്തേക്കു ബോട്ടിൽ കൊണ്ടുപോയത്. രാത്രി എട്ടരയ്ക്ക് ഒരു ദ്വീപിൽ എത്തിച്ചെങ്കിലും അവിടെ ആർക്കും ഇറങ്ങാനാകാത്ത സാഹചര്യമായിരുന്നു ഉണ്ടായത്. പ്രാദേശികമായ പ്രശ്നങ്ങളായിരുന്നു കാരണമായി പറയുന്നത്. ഉറങ്ങാൻപോലുമാകാതെ രാവിലെ ആറര വരെ കടലിൽ കഴിഞ്ഞെന്നു പ്രവാസികൾ പറഞ്ഞു. പിന്നീട് മറ്റൊരു ദ്വീപിലേക്കു പുറപ്പെടുകയായിരുന്നു.

രാവിലെ എട്ടരയോടെ അവിടെയെത്തിയെങ്കിലും മണിക്കൂറുകൾ പിന്നിട്ടപ്പോൾ, അവിടെനിന്നു പോകണമെന്ന നിർദേശമാണു ഇവർക്ക് ലഭിച്ചത്. ഹോട്ടലിൽനിന്നിറങ്ങി വൈകിട്ട് ബോട്ടിൽ കയറി വീണ്ടും യാത്ര. ഹിന്നവാറു ദ്വീപിൽ രാത്രി ഏഴിനു താമസം ലഭിച്ചതോടെയാണ് ആശ്വാസമായത്. അതിനിടെ ഭക്ഷണം കിട്ടിയതു 2 തവണ മാത്രമായിരുന്നു.

അതോടൊപ്പം തന്നെ മാലദ്വീപിലെ താമസവും വിമാന ടിക്കറ്റുകളും മറ്റും ഉൾപ്പെടെ സൗദിയിൽ എത്താൻ ശരാശരി 1.30 ലക്ഷം രൂപ നൽകിയിട്ടുണ്ടെന്നും ബന്ധപ്പെട്ട ഏജൻസി അധികൃതരുടെ ശ്രദ്ധക്കുറവാണു പ്രയാസത്തിനു കാരണമെന്നും പ്രവാസികൾ പറയുകയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം  (8 minutes ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (34 minutes ago)

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല  (41 minutes ago)

ഓഹരി വിപണിയില്‍ മുന്നേറ്റം....ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി, നിഫ്റ്റി 23,400ലേക്ക്  (49 minutes ago)

ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില...  (1 hour ago)

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി    (1 hour ago)

തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കി മോദി...  (1 hour ago)

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി  (2 hours ago)

ടെന്നീസ് കോര്‍ട്ടിലേക്ക് നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ അമേരിക്കന്‍ ഇതിഹാസ താരം സെറീന വില്യംസിന് വിജയത്തുടക്കം  (2 hours ago)

  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്  (2 hours ago)

അമേരിക്കയുടെ സൈനികനീക്കത്തിന് ഉടനടി തിരിച്ചടി നൽ‌കിയതായി ഇറാൻ...  (2 hours ago)

ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും....  (2 hours ago)

തലസ്ഥാന നഗരിയിൽ ശക്തമായ പൊടിക്കാറ്റ്... വിമാന സർവീസുകളിൽ തടസ്സമുണ്ടാകാൻ സാധ്യത  (3 hours ago)

52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം നിലവിൽ വന്നു...   (3 hours ago)

Malayali Vartha Recommends