Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

സ്വന്തം പിതാവിന്റെയും കാമുകിയുടെയും നിരന്തര പീഡനം! സഹിയ്ക്കവയ്യാതെ വീട് വിട്ടിറങ്ങി, അവസാനം ഷാർജ പോലീസിന്റെ അടുത്തേക്ക് എത്തി ആ കുട്ടികൾ, ഇന്ന് അവർ പെറ്റമ്മയുടെ അരികിലേക്ക്...

11 AUGUST 2021 03:06 PM IST
മലയാളി വാര്‍ത്ത

പ്രവാസലോകത്ത് സ്വന്തം പിതാവിന്റെയും പിതാവിന്റെ കാമുകിയുടെയും നിരന്തര പീഡനം സഹിക്കേണ്ടി വന്ന കുട്ടികളെക്കുറിച്ചുള്ള നൊമ്പരപ്പെടുത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. വീട്ടിൽ നിന്നും ഷാർജ പോലീസിന്റെ ചാരത്തേക്ക് അഭയം തേടിയെത്തിയ കുട്ടികൾക്ക് കരുതലായത് ഷാർജ ഇന്ത്യൻ അസോസിയേഷൻ ആയിരുന്നു....

ചൊവ്വാഴ്​ച അവന്റെ 12ാം ജന്മദിനമായിരുന്നു. കേക്ക്​ മുറിച്ച്​ 17കാരനായ ഇക്കാക്ക്​ മധുരം നൽകുമ്പോൾ പ്രവാസലോകത്തെ ചില സന്നദ്ധപ്രവർത്തകർ മാത്രമായിരുന്നു അവരുടെ ചുറ്റും ഉണ്ടായിരുന്നത്​. വളരെ സന്തോഷത്തിലായിരുന്നു രണ്ടുപേരും. ചെറുപ്രായത്തിൽ തന്നെ ആർക്കും താങ്ങാനാവാത്ത പ്രയാസങ്ങൾ സധൈര്യം അതിജീവിച്ച്​ പെറ്റമ്മയുടെ അടുത്തേക്ക്​ പോകാനൊരുങ്ങുകയാണവർ. ഇവരുടെ ജീവിതം ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട്​ ചെയ്​തതിന് പിന്നാലെയാണ് പുറംലോകം അറിഞ്ഞത്.

സ്വന്തം പിതാവിന്റെയും പിതാവിന്റെ കാമുകിയുടെയും നിരന്തരമായ പീഡനത്തെ തുടർന്നാണ്​ കഴിഞ്ഞ മാസം നാലിന്​ ഇവർ ഷാർജയിലെ വീട് വിട്ടിറങ്ങി ഷാർജ ഇന്ത്യൻ അസോസിയേഷന്റെ സഹായത്തോടെ പൊലീസിൽ അഭയം തേടിയത്​. നാട്ടിലുള്ള തങ്ങളുടെ മാതാവിന്റെ കൈകളിൽ എത്തുന്നതുവരെ താൽക്കാലിക സംരക്ഷണത്തിന്​ ഷാർജ ഇന്ത്യൻ അസോസിയേഷൻ മുഖാന്തരം ചൈൽഡ് പ്രൊട്ടക്​ട്​ ടീം കേരള(സി.പി.ടി)യുടെ യു.എ.ഇയിലെ ഭാരവാഹികൾക്ക്‌ ഷാർജ പൊലീസ് കൈമാറുകയാണ് ചെയ്തത്.

ഒരുമാസത്തിലധികമായി ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെയും സി.പി.ടിയുടെയും സംരക്ഷണത്തിൽ കഴിയുകയായിരുന്നു കുട്ടികൾ. ഇവർ ഇന്ന് നാട്ടിലേക്ക്​ പറക്കും. വിസയുടെ കാലാവധി തീർന്ന്​ വർഷങ്ങൾ കഴിഞ്ഞതിനാൽ രണ്ട് കുട്ടികൾക്കുമായി വന്നുചേർന്ന 1,67,000 ദിർഹം ദുബൈ എമിഗ്രേഷൻ വകുപ്പ്​ ഒഴിവാക്കിനൽകിയിരുന്നു. നഷ്​ടപ്പെട്ടതും അവധികഴിഞ്ഞതുമായ പാസ്​പോർട്ടുകൾക്ക് പകരം ദുബൈ കോൺസുലേറ്റ് എമർജൻസി പാസ്​പോർട്ടുകൾ നൽകി. കുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന് ചൈൽഡ് ലൈനിലും വിവിധ പൊലീസ് സ്​റ്റേഷനുകളിലും കുട്ടികളുടെ പിതാവ് ചൈൽഡ് പ്രൊട്ടക്​ട്​ ടീമിലെ സന്നദ്ധപ്രവർത്തകർക്കെതിരെ നൽകിയ കേസുകൾ അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെട്ടതിനാൽ ഒഴിവാക്കി​.

അതോടൊപ്പം തന്നെ നാട്ടിലെത്തി മാതാവിനൊപ്പം ജീവിക്കണമെന്നും പഠനം പൂർത്തിയാക്കണമെന്നുമാണ്​ ഇരുവരുടെയും ആഗ്രഹം. കൂടാതെ മൂത്തയാൾക്ക്​ യു.എ.ഇയിൽതന്നെ തിരിച്ചെത്തി പൊലീസാകണമെന്നാണ്​ ​ആഗ്രഹം. മികച്ച രീതിയിൽ ഖുർആൻ പാരായണം ചെയ്യുന്ന ഈ വിദ്യാർഥിക്ക്​ മതപഠനം പൂർത്തിയാക്കി പള്ളിയിൽ ഇമാം നിൽക്കാനും ആഗ്രഹമുണ്ട്​. മൃഗങ്ങളെ സ്​നേഹിക്കുന്ന രണ്ടാമന്​ വെറ്ററിനറി ഡോക്​ടറാകാനാണ്​ ആഗ്രഹം.

കുട്ടികളുടെ വാർത്ത പുറത്ത് വന്നതിന് പിന്നാലെ കുട്ടികളുടെ തുടർപഠനം പൂർണമായും നേരത്തെ സൗജന്യമായി കോഴിക്കോട് മർകസ് ഏറ്റെടുത്തിരുന്നു. ഇന്ന് രാത്രി 11.50ന് ദുബൈയിൽനിന്ന്​ തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തിൽ കുട്ടികൾ പുറപ്പെടുമെന്ന്​ ചൈൽഡ് പ്രൊട്ടക്​ട്​ ടീം സംസ്ഥാന എക്​സിക്യൂട്ടിവ് അംഗം മഹമൂദ് പറക്കാട്ട്, സി.പി.ടി യു.എ.ഇ പ്രസിഡൻറ്​ നാസർ ഒളകര, സെക്രട്ടറി ഷഫീൽ കണ്ണൂർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ ചൈൽഡ് പ്രൊട്ടക്​ട്​ ടീം സംസ്ഥാന വൈസ് പ്രസിഡൻറ്​ ശാന്തകുമാറി​െൻറ നേതൃത്വത്തിൽ കുട്ടികളെ സ്വീകരിച്ച്​ മാതാവിന് കൈമാറുന്നതാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (18 minutes ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (26 minutes ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (39 minutes ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (51 minutes ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (1 hour ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (1 hour ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (2 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (2 hours ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (2 hours ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (2 hours ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (2 hours ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (2 hours ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (3 hours ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും....  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

Malayali Vartha Recommends