ദുബായില്‍ കാലാവധി കഴിഞ്ഞ താമസ വിസക്കാരുടെ വിസ കാലാവധി നീട്ടുന്നു
ദുബായില്‍ കാലാവധി കഴിഞ്ഞ താമസ വിസക്കാരുടെ വിസ കാലാവധി നീട്ടുന്നു.നിലവില്‍ ദുബൈ വിസക്കാര്‍ക്ക് മാത്രമാണ് കാലാവധി നീട്ടിക്കിട്ടിയിരിക്കുന്നത്. അബൂദബി, ഷാര്‍ജ ഉള്‍പെടെ മറ്റ് എമിറേറ്റുകളിലെ വിസകളുടെ കാലാവധിയും ഇത്തരത്തില്‍ നീട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.
അതേസമയം, മെയ് മാസത്തിന് ശേഷം കാലാവധി അവസാനിച്ച വിസകളുടെ എക്സ്പയറി ഡേറ്റാണ് നിലവില്‍ നീട്ടിയിരിക്കുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ചിലര്‍ക്ക് ഒരു മാസം അധികം ലഭിച്ചപ്പോള്‍ ഭൂരിപക്ഷം പേര്‍ക്കും എക്സ്പയറി ഡേറ്റ് കാണിക്കുന്നത് നവംബര്‍ 9, ഡിസംബര്‍ 9 തീയതികളാണ്. ഇതോടെ ദുബൈയിലേക്ക് യാത്ര ചെയ്യാന്‍ ജി.ഡി.ആര്.എഫ്.എയുടെ അനുമതി ലഭിച്ചുതുടങ്ങിയതായി അനുഭവസ്ഥര്‍ പറയുന്നു.
https://www.facebook.com/Malayalivartha