Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

'ഒരുമാസം മുന്‍പല്ലേ ലീവു കഴിഞ്ഞു പോയത്? ഇത്രപ്പെട്ടെന്ന് എന്താണ് വരുവാന്‍ കാരണം! ഭാര്യക്കും, മക്കള്‍ക്കും പിന്നെ ഉമ്മാക്കും, നാട്ടുകാരെ പോലെ സംശയം. മരണവിവരം അറിയാവുന്ന ഒരേ ഒരാള്‍ അനുജന്‍ സമദിന് മാത്രം. ഉമ്മാനെയും, ഇത്താനെയും ഇക്കാടെ മരണവിവരം അറിയിക്കുവാന്‍ കഴിയുന്നില്ല അഷ്റഫിക്കാ. ഇതായിരുന്നു സമദ് നെഞ്ചിപ്പൊട്ടി പറഞ്ഞ വാക്കുകള്‍....' വൈറലായി അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പ്

13 AUGUST 2021 12:45 PM IST
മലയാളി വാര്‍ത്ത

പ്രവാസികളുടെ മരണവാർത്ത ഏറെ നൊമ്പരമാണ് ഉണർത്തുന്നത്. നിമിഷങ്ങൾക്ക് മുന്നേ കണ്മുന്നിൽ ഉണ്ടായിരുന്നവർ അപ്രതീക്ഷിതമായി വേർപിരിഞ്ഞു എന്ന വാർത്ത ഉളവാക്കുന്ന ഞെട്ടൽ ചെറുതൊന്നുമല്ല. അത്തരത്തിൽ ഒരു കുറിപ്പ് പങ്കുവയ്ക്കുകയാണ് അഷ്‌റഫ് താമരശ്ശേരി. ഒരു മാസം മുന്നേ ലീവ് കഴിഞ്ഞ് ഗൾഫിലേക്ക് പോയ മകൻ പെട്ടെന്ന് തിരികെ എത്തുന്നു അണ്ണാ വാർത്ത ഉമ്മയ്ക്ക് വിശ്വസിക്കാനായില്ല. ചേട്ടന്റെ മരണവാർത്ത കുടുംബക്കാരെ അറിയിക്കാൻ സാധിക്കാതെ അനുജൻ. ഏറെ നൊമ്പരമുണർത്തുന്ന അനുഭവമാണ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഇന്ന് മയ്യത്തുകള്‍ മൂന്നെണ്ണമായിരുന്നു. മരണങ്ങള്‍ക്ക് പല കാരണങ്ങളാണ്,സ്വഭാവിക മരണങ്ങള്‍,ആത്മഹതൃകള്‍,ഇങ്ങനെ പോകുന്നു മരണത്തിന്‍റെ രീതികള്‍,ജനിച്ചാല്‍ മരണം അനിവാര്യമാണ്.എന്നാല്‍ ആത്മഹത്യകള്‍ക്ക് ന്യായികരണമില്ല.ജീവിച്ച് കൊതിതീരുന്നതിന് മുമ്പെ ജീവിതം മതിയാക്കി പോകുന്നവര്‍,ഒരു കാരൃം പറയാം പ്രവാസഭൂമിയില്‍ മരണങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.ഇന്ന് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുമ്പോള്‍ എനിക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നത്.ഇവരുടെ പ്രതീക്ഷയില്‍ ജീവിക്കുന്ന ഒരുപാട് മനുഷ്യര്‍ നാട്ടില്‍ ഉണ്ടെന്നുളളതാണ്.

മലപ്പുറം സ്വദേശി മമ്മദ് അവധി കഴിഞ്ഞ് വന്നിട്ട് ഒരു മാസമെ ആയിട്ടുളളു.പെട്ടെന്ന് ഒരു നെഞ്ച് വേദന അനുഭവപ്പെട്ടു.ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അല്ലെങ്കിലും മരണം അങ്ങനെയാണല്ലോ,ഒരു മുന്നറിയിപ്പും ഇല്ലാതെ അതിഥിയായി നമ്മുടെ മുന്നിലെത്തും.ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത ഒന്നാണ് മരണം.ജീവന്‍ നല്‍കിയവന് അത് തിരിച്ചെടുക്കുവാനുളള അവകാശം.ചിലപ്പോള്‍ മരണ വിവരം നാട്ടില്‍ വിളിച്ച് പറയുവാനുളള നിയോഗം എന്നില്‍ വന്ന് ചേരും.
മമ്മദ് ഇക്ക നാളെ മടങ്ങി വരുന്നു. ആശ്ചര്യമല്ല അമ്പരപ്പായിരുന്നു എല്ലാപരുടെയും വാക്കുകളില്‍.ഒരുമാസം മുന്‍പല്ലേ ലീവു കഴിഞ്ഞു പോയത്?

ഇത്രപ്പെട്ടെന്ന് എന്താണ് വരുവാന്‍ കാരണം,ഭാര്യക്കും,മക്കള്‍ക്കും പിന്നെ ഉമ്മാക്കും, നാട്ടുകാരെ പോലെ സംശയം, ബാക്കി നില്‍ക്കുകയാണ്,മരണവിവരം അറിയാവുന്ന ഒരേ ഒരാള്‍ അനുജന്‍ സമദിന് മാത്രം. ഉമ്മാനെയും, ഇത്താനെയും ഇക്കാടെ മരണവിവരം അറിയിക്കുവാന്‍ കഴിയുന്നില്ല അഷ്റഫിക്കാ. ഇതായിരുന്നു സമദ് നെഞ്ചിപ്പൊട്ടി പറഞ്ഞ വാക്കുകള്‍. മമ്മദ് ഇക്കാനെ പ്രതീക്ഷിരിക്കുന്ന വീട്ടുകാരുടെ മുന്നില്‍ വന്ന് നില്‍ക്കുന്നത് ആംബുലന്‍സില്‍ നിന്നിറക്കിയ പെട്ടിയില്‍ ജീവനില്ലാത്ത മമ്മദിക്കാന്‍റെ മയ്യത്ത്. ഓരോ മയ്യത്തുകളും ഇവിടെ നിന്നും നാട്ടിലേക്ക് അയക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത്,അവരുടെ പ്രിയപ്പെട്ടവര്‍ അനുഭവിക്കുന്ന മാനസികവസ്ഥ. വല്ലാത്ത അവസഥയാണ്.അനുഭവിച്ചവര്‍ക്ക് മാത്രം അറിയാവുന്ന കാരൃം.

മമ്മദിന്‍റെ ജീവനില്ലാത്ത ശരീരത്തെപ്പോലെ മണല്‍ക്കാട്ടിലൊടുങ്ങിയ മലയാളി ജീവിതങ്ങള്‍ ഒരുപാടാണ്.ഇവിടെമരണപ്പെടുന്നവരില്‍ അധികം പേരും 40 വയസില്‍ താഴെയുള്ളവരാണെന്നതാണ് ഏറ്റവും വേദനാജനകമായ കാര്യം. ഇവരിലൂടെ അനാഥരാക്കപ്പെട്ട കുഞ്ഞുമക്കളുടെ ഒരുപാടാണ് ആണ്. നാഥനില്ലാതായ കുടുംബങ്ങളുടെ കണക്കും അതുക്കും മേലെയാണ്. റബ്ബില്‍ ആലമീനായ തമ്പുരാന്‍ എല്ലാവിധ ഇടങ്ങേറുകളില്‍ നിന്നും,പ്രതിസന്ധികളില്‍ നിന്നും ലോകത്തിലെ എല്ലാ മനുഷ്യരെയും രക്ഷിക്കുമാറാകട്ടെ.ആമീന്‍,അതോടപ്പം നമ്മുക്ക് വേണ്ടപ്പെട്ടവരും,അല്ലാത്തവരും,ഈ മഹാമാരി കാലത്ത് ലോകത്ത് നിന്നും വിടപറഞ്ഞ് പോയിട്ടുണ്ട്,അവരുടെ പാപങ്ങള്‍ പൊറുത്ത് കൊടുക്കുകയും,ആത്മാവിന് നിത്യശാന്തിയും കൊടുക്കുമാറാകട്ടെ.
അഷ്റഫ് താമരശ്ശേരി

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (51 minutes ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (56 minutes ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (1 hour ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (8 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (8 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (8 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (9 hours ago)

തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു  (9 hours ago)

അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ​ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും  (9 hours ago)

പാർവതിദേവിയുടെ നടതുറപ്പ്‌ ഉത്സവം ജനുവരി രണ്ടുമുതൽ 13 വരെ  (10 hours ago)

ഒരു ഗവേഷക വിദ്യാർഥിക്ക് പ്രതിവർഷം 1,20,000 രൂപ വീതമാണ് നൽകുന്നത്...  (10 hours ago)

ക്രിസ്മസ് അവധിക്ക് സുഹൃത്തുക്കളും കുടുംബങ്ങളുമായി ബഹ്‌റൈനിൽ...  (10 hours ago)

അധിക സര്‍വീസുമായി കൊച്ചി മെട്രോ... ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും  (10 hours ago)

സത് സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ തോതിലുള്ള ഗുണാനുഭവങ്ങൾ  (10 hours ago)

പതിനെട്ടാം പടിക്ക് മുന്നിൽ തളർന്നുവീണ വയോധികയായ തീർത്ഥാടകയ്ക്ക് രക്ഷകരായി പോലീസും ഫയർഫോഴ്സും  (11 hours ago)

Malayali Vartha Recommends