Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..

അഴിമതി തുടച്ചുനീക്കും; സൗദി കിരീടാവശിയുടെ ആ വാക്ക്! സൗദിയില്‍ അഴിമതിക്കേസില്‍ നടത്തിവന്ന അന്വേഷണത്തിൽ ഇരുന്നൂറിലധികം ഉദ്യോഗസ്ഥര്‍ വീണ്ടും പിടിയിൽ

13 AUGUST 2021 05:01 PM IST
മലയാളി വാര്‍ത്ത

അഴിമതിമുക്ത രാജ്യം അതാണ് ലോകരാഷ്ട്രങ്ങളുടെ ലക്ഷ്യം. അത്തരത്തിൽ നല്ല നാളേയ്ക്കായി സൗദിയെ പടുത്തുയർത്താൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് സൗദി കിരീടാവകാശി. അഴിമതിക്കേസിൽ സൗദിയിൽ നിന്നും പിടിയിലായ ഉദ്യോഗസ്ഥരെക്കണ്ട് കണ്ണ് തള്ളി അധികൃതർ....

സൗദിയില്‍ അഴിമതിക്കേസില്‍ നടത്തിവന്ന അന്വേഷണത്തിൽ ഇരുന്നൂറിലധികം ഉദ്യോഗസ്ഥര്‍ വീണ്ടും പിടിയിലായിരിക്കുകയാണ്. പ്രതിരോധ ആഭ്യന്തര മന്ത്രാലയങ്ങളിലേത് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് ഇത്തരത്തിൽ അറസ്റ്റിലായത്. സൗദി അഴിമതി വിരുദ്ധ അതോറിറ്റിയാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സൗദി കണ്‍ട്രോള്‍ ആന്റ് ആന്റി കറപ്ഷന്‍ കമ്മീഷന്‍ അഥവ നസഹയാണ് നടപടി കൈകൊണ്ടത്.

അഴിമതി, അധികാര ദുര്‍വിനിയോഗം, കൈക്കൂലി, വ്യാജ രേഖ നിര്‍മ്മാണം തുടങ്ങിയ കേസുകളിലാണ് അറസ്റ്റ്. ആഭ്യന്തരം, പ്രതിരോധം, നാഷണല്‍ ഗാര്ഡ്, ആരോഗ്യം, നീതിന്യായം, മുനിസിപ്പല്‍ ഗ്രാമകാര്യം, പാര്‍പ്പിടം, കൃഷി ജലവിഭവം, വിദ്യഭ്യാസം, വാണിജ്യം തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് അഴിമതിക്കേസിൽ പിടിയിലായത്. ഉയര്‍ന്ന തസ്തികളില്‍ ജോലി ചെയ്തിരുന്ന 207 ഉദ്യോഗസ്ഥര്‍ പിടിയിലായതായി നസഹ വെളിപ്പെടുത്തി. കഴിഞ്ഞ മാസം നസഹ നടത്തിയ 878 ഓളം പരിശോധനകളിലാണ് ഇവരെ അധികൃതർ പിടികൂടിയത്. ഇതിന് പുറമേ വിദേശികളും സ്വദേശികളുമായ 461 പേരെയും അറസ്റ്റ് ചെയ്തതായും നസഹ അറിയിച്ചു. ഇവര്‍ക്കെതിരായ അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രൊസിക്യൂഷന് ഉടന്‍ കൈമാറുമെന്ന് അതോറിറ്റി അറിയിക്കുകയുണ്ടായി.

അതോടൊപ്പം തന്നെ ഇതിനിടെ അഴിമതി വിരുദ്ധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവരങ്ങള്‍ കൈമാറുന്നതിന് നസഹ പൊതുജനങ്ങള്‍ക്ക് നിരന്തരം ബോധവല്‍ക്കരണ സന്ദേശങ്ങള്‍ നല്‍കി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഫോണ്‍ കോള്‍ മുഖേനയും ഇമെയില്‍, വൈബ്സൈറ്റ് വഴിയും പൊതുജനങ്ങളില്‍ നിന്നും അതോറിറ്റിക്ക് ലഭിച്ച പരാതികളില്‍ അന്വേഷണം നടത്തിയാണ് ഇത്ര വലിയ സംഘത്തെ വലയിലാക്കിയത്. ഇത് ഏവർക്കും ഒരു പാഠമാണ് എന്ന അറിയിപ്പാണ് അധികൃതർ നല്കുന്നത്.

അതേസമയം സൗദിയിലെ മാളുകളില്‍ പരിശോധന ശക്തമാക്കി തൊഴില് മന്ത്രാലയം. മാളുകളില്‍ മന്ത്രാലയം നിര്‍ദ്ദേശിച്ച സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് പരിശോധന. മാളുകളിലെ പരിമിതമായ തസ്തികകളിലൊഴിച്ച് ബാക്കി മുഴുവന്‍ മേഖലയിലും സ്വദേശി വല്‍ക്കരണം നടപ്പിലാക്കാനാണ് മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ളത്. സൗദിയിലെ മാളുകളില്‍ പരിശോധന ശക്തമാക്കി മന്ത്രാലയം. സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനുള്ള സമയ പരിധി അവസാനിച്ചു. നിയമ ലംഘനം കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന മന്ത്രാലയം.

മാനവ വിഭവ ശേഷി സാമൂഹിയ വികസന മന്ത്രാലയമാണ് പരിശോധനകള്‍ നടത്തി വരുന്നത്. രാജ്യത്തെ മാളുകളില്‍ പൂര്‍ണ്ണ സ്വദേശി വല്‍ക്കരണം നടപ്പിലാക്കുന്നതിന് മന്ത്രാലയം നിര്‍ദ്ദേശിച്ച സമയ പരിധി അവസാനിച്ച സാഹചര്യത്തിലാണ് പരിശോധന. ആഗസ്ത് നാല് വരെയായിരുന്നു മന്ത്രാലയം അനുവദിച്ച സമയം. മാളുകളിലും അനുബന്ധ സ്ഥാപനങ്ങളിലും നിര്‍ദ്ദേശിക്കപ്പെട്ട മേഖലകളില്‍ സ്വദേശികളെ നിയമിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. സ്വദേശി വല്‍ക്കരണം നടപ്പിലാക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക. നിയമ ലംഘനങ്ങള്‍ പിടികൂടുക എന്നിവ ലക്ഷ്യമിട്ടാണ് പരിശോധന നടത്തി വരുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (3 minutes ago)

ആരോപണങ്ങൾ നേരിടാൻ സാധ്യത: ഈ രാശിക്കാർ അതിരുകൾ കാക്കുക  (14 minutes ago)

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ  (32 minutes ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു..  (43 minutes ago)

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...  (1 hour ago)

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​  (1 hour ago)

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (7 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (7 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (7 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (8 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (8 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (10 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (11 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (11 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (11 hours ago)

Malayali Vartha Recommends