Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

യാത്രാ നിബന്ധനകളുടെ കാര്യത്തിലുള്ള ആശയക്കുഴപ്പം യാത്രക്കാരെ വല്ലാതെ വലയ്ക്കുന്നു; ​ഇന്ത്യയ്ക്കു പുറമെ, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ....

14 AUGUST 2021 01:41 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ ഉള്‍പ്പെടെ യാത്രാ നിരോധനം നിലവിലുള്ള രാജ്യങ്ങളില്‍ നിന്ന് നിബന്ധനകള്‍ക്കു വിധേയമായി തിരിച്ചുവരാന്‍ അനുമതി ലഭിച്ചതിന്റെ ആശ്വാസത്തിലാണ് പ്രവാസികള്‍ ഏവരും. നാഷനല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റി ആഗസ്ത് മൂന്ന് നടപ്പിലാക്കിയ ഇളവുകള്‍ പ്രകാരം നിരവധി പേര്‍ യുഎഇയില്‍ തിരികെയെത്തിക്കൊണ്ടിരിക്കുകയാണ്.

എന്നാല്‍ യാത്രാ നിബന്ധനകളുടെ കാര്യത്തിലുള്ള ആശയക്കുഴപ്പം യാത്രക്കാരെ വല്ലാതെ വലയ്ക്കുന്നുണ്ട്. പലരും യുഎഇയിലേക്ക് വരുന്നതിനായി വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് യുഎഇ അധികൃതര്‍ മുന്നോട്ടുവച്ച യാത്രാ നിബന്ധനകള്‍ പാലിച്ചില്ല എന്നതിന്റെ പേരില്‍ യാത്ര ഉപേക്ഷിച്ച് തിരികെ പോവേണ്ടി വരുന്നത്. പലരും യാത്രയ്ക്കു മുമ്പ് ആവശ്യമായ രജിസ്‌ട്രേഷന്‍ നടത്താത്തതാണ് വിനയായത്. എന്നാല്‍ ഈ നിബന്ധനകള്‍ എന്തൊക്കെയാണെന്ന് മുന്‍കൂട്ടി മനസ്സിലാക്കിയാല്‍ വലിയൊരു അളവില്‍ ഇത്തരം ആശയക്കുഴപ്പം ഒഴിവാക്കാൻ സാധിക്കുന്നതാണ്...

 

​ഇന്ത്യയ്ക്കു പുറമെ, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെയാണ്....


1. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ വെബ്‌സൈറ്റില്‍ യാത്രാനുമതിക്കായി മുന്‍കൂര്‍ അപേക്ഷ നല്‍കണം.

2. രാജ്യത്തെ ഔദ്യോഗിക അനുമതിയുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണം.

3. യാത്ര തിരിക്കുന്നതിന് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ പരിശോധനയിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്. ഇത് രാജ്യത്തെ അംഗീകൃത ലാബില്‍ നിന്നുള്ളതും ക്യുആര്‍ കോഡ് അടങ്ങിയതുമായിരിക്കണം. അതോടൊപ്പം പുറപ്പെടുന്ന വിമാനത്താവളത്തില്‍ നിന്ന് നാലു മണിക്കൂറിനിടയില്‍ എടുത്ത റാപ്പിഡ് ടെസ്റ്റ് റിസല്‍ട്ടും കൈവശം ഉണ്ടായിരിക്കണം.

4. യുഎഇയില്‍ എത്തിയ ശേഷമുള്ള ക്വാറന്റൈന്‍, പിസിആര്‍ ടെസ്റ്റുകള്‍, റിസ്റ്റ് ബാന്റ് ധരിക്കല്‍ തുടങ്ങിയ നിബന്ധനകള്‍ പാലിക്കണം.

​
എന്നാൽ നിലവില്‍ യുഎഇയില്‍ താമസ വിസയുള്ളവര്‍ക്ക് മാത്രമാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ആറു രാജ്യങ്ങളില്‍ നിന്ന് യാത്രാനുമതി ഉള്ളത്. അവരുടെ കൈവശം താഴെ പറയുന്ന രേഖകള്‍ ഉണ്ടായിരിക്കണം:

- ദുബായില്‍ നിന്ന് ലഭിച്ച യുഎഇ താമസ വിസയുള്ളവര്‍ ദുബായിലേക്കാണ് യാത്ര ചെയ്യുന്നതെങ്കില്‍ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സിന്റെ (ജിഡിആര്‍എഫ്എ) മുന്‍കൂര്‍ അനുമതി വേണം. ഇങ്ങനെ മുന്‍കൂര്‍ അനുമതി ലഭിക്കുന്നവര്‍ക്ക് ജിഡിആര്‍എഫ്എ നല്‍കുന്ന 'റിട്ടേണ്‍ പെര്‍മിറ്റ് ഫോര്‍ റെസിഡന്റ് ഔട്ട്‌സൈഡ് യുഎഇ' എന്ന രേഖ കൈവശം വേണം.

- ദുബായ് ഒഴികെയുള്ള എമിറേറ്റുകളില്‍ നിന്നുള്ള താമസ വിസയുള്ളവര്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതി നേടുകയും അതു പ്രകാരം ലഭിക്കുന്ന 'റിട്ടേണ്‍ പെര്‍മിറ്റ് ഫോര്‍ റെസിഡന്റ് ഔട്ട്‌സൈഡ് യുഎഇ' എന്ന രേഖ കൈവശം വെക്കുകയും വേണം.

- എന്നാല്‍ ദുബായില്‍ നടക്കുന്ന എക്‌സ്‌പോ 2020യുടെ വിസയുള്ളവര്‍ക്ക് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സിന്റെയോ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെയോ മുന്‍കൂര്‍ അനുമതി രേഖ ആവശ്യമില്ല.

- റാപ്പിഡ് ടെസ്റ്റ് നടത്തുന്നതിനായി യാത്രയുടെ ചുരുങ്ങിയത് ആറു മണിക്കൂറെങ്കിലും മുമ്പ് വിമാനത്താവളത്തിലെത്തണമെന്ന നിര്‍ദ്ദേശം എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.

- അതേസമയം, യുഎഇയുടെ മറ്റ് എമിറേറ്റുകളില്‍ നിന്ന് വ്യത്യസ്തമായി ദുബായിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് വിമാന കമ്പനികള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ദുബായില്‍ റെസിഡന്‍സ് വിസയുള്ളവര്‍ക്കാണ് ഈ രീതിയില്‍ ഇന്ത്യയില്‍ നിന്ന് ദുബായ് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാനാവുക.

​ഐസിഎയുടെ അംഗീകാരത്തിന് അപേക്ഷിക്കേണ്ടത് ഇങ്ങനെ;

- https://smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivasl എന്ന ലിങ്ക് വഴിയോ https://smartservices.ica.gov.ae/echannels/web/client/guest/index.html#/dashboard എന്ന ഐസിഎയുടെ വെബ്‌സൈറ്റില്‍ കയറി 'രജിസ്റ്റര്‍ അറൈവല്‍സ്' എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്‌തോ ആണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

- ആപ്ലിക്കേഷന്‍ പൂരിപ്പിക്കുകയാണ് അടുത്ത പടി. പേര്, ലിംഗം, ജനന തീയതി, ജനിച്ച സ്ഥലം, ഇമെയില്‍ അഡ്രസ്, പ്രതീക്ഷിക്കുന്ന യാത്രാ തീയതി, ഏത് വിമാനത്താവളത്തിലോ തുറമുഖത്തോ ആണ് എത്തുക തുടങ്ങിയ വിവരങ്ങളാണ് നല്‍കേണ്ടത്. യാത്രാനുമതിയുമായി ബന്ധപ്പെട്ട രേഖയുടെ ക്യുആര്‍ കോഡ് ഇമെയിലിലേക്കാണ് അയക്കുകയെന്നതിനാല്‍ ഇമെയില്‍ അഡ്രസ് ശരിയാണെന്നും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം.

- പാസ്‌പോര്‍ട്ട് നമ്പര്‍, എടുത്ത തീയതി, കാലാവധി തീരുന്ന തീയതി തുടങ്ങി പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട വിവരങ്ങളാണ് തുടര്‍ന്ന് നല്‍കേണ്ടത്.

- യുഎഇയിലെ അഡ്രസ്, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ തുടര്‍ന്ന് നല്‍കണം.

- കൊവിഡ് വാക്‌സിന്റെ ഒന്നും രണ്ടും ഡോസുകള്‍ എടുത്ത തീയതി, പിസിആര്‍ ടെസ്റ്റ് നടത്തി തീയതി എന്നിവയാണ് ശേഷം നല്‍കേണ്ടത്.

- തുടര്‍ന്ന് പാസ്‌പോര്‍ട്ട് കോപ്പി, ഫോട്ടോ, പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ അപ് ലോഡ് ചെയ്യണം.

- അവസാനമായി നല്‍കിയ കാര്യങ്ങളെല്ലാം ശരിയാണെന്നും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്നുമുള്ള സത്യ പ്രസ്താവന ശരിവച്ച ശേഷം അപേക്ഷ സെന്‍ഡ് ചെയ്യണം. അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍ ഇമെയില്‍ വഴി ഇതിന്റെ അറിയിപ്പ് ലഭിക്കും.

​ജിഡിആര്‍എഫ്എയില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യേണ്ടത് ഇപ്രകാരം;

ദുബായ് വിസയുള്ളവര്‍ https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitService.aspx എന്ന ലിങ്ക് വഴിവായണ് അപേക്ഷ നല്‍കേണ്ടത്.

- റെസിഡന്‍സ് വിസ നമ്പര്‍ വച്ച് യാത്രക്കാരന്റെ വിവരങ്ങള്‍ സേര്‍ച്ച് ചെയ്ത് കണ്ടെത്തി രാജ്യം, ജനന തീയതി എന്നീ വിവരങ്ങള്‍ നല്‍കണം.

- വിസ നമ്പര്‍ വച്ച് സേര്‍ച്ച് ചെയ്താല്‍ ഇംഗ്ലീഷിലും അറബിയിലും നിങ്ങളുടെ പേര്, പാസ്‌പോര്‍ട്ട് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി പ്രത്യക്ഷപ്പെടും. ആപ്ലിക്കന്റ് ഇന്‍ഫര്‍മേഷന്‍ എന്നതിന് ചുവടെ, ഏത് വിമാനത്താവളത്തിലാണ് ഇറങ്ങുക എന്ന കാര്യം രേഖപ്പെടുത്തണം. കൊവിഡ് ബാധിതനായാല്‍ ക്വാറന്റൈന്‍ ചെലവുകള്‍ സ്വയം വഹിക്കാമെന്ന പ്രസ്താവനയില്‍ ടിക്ക് ചെയ്യുകയും വേണം.

- തുടര്‍ന്ന് പാസ്‌പോര്‍ട്ട് കോപ്പി, ഫോട്ടോ, പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ അപ് ലോഡ് ചെയ്യണം.

- വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പ് വരുത്തി സെന്‍ഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുകയാണ് അവസാന സ്റ്റെപ്പ്. അപേക്ഷ സ്വീകരിക്കപ്പെട്ടാല്‍ വിവരം ഇമെയില്‍ വഴി ലഭിക്കുന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (2 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (4 minutes ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (58 minutes ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (1 hour ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (1 hour ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (1 hour ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (2 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (2 hours ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (2 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (2 hours ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (3 hours ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (3 hours ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (3 hours ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (3 hours ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (3 hours ago)

Malayali Vartha Recommends