Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

യുഎഇയിൽ നിന്ന് നാട്ടിലേക്ക് പ്രവാസികളുടെ വമ്പൻ തിരക്ക്; നാട്ടിലേക്ക് പോയാല്‍ തിരികെ വരാന്‍ പ്രയാസമുണ്ടാവില്ലെന്ന് ബോധ്യമായതോടെ പ്രവാസികളുടെ കുത്തൊഴുക്ക്, ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു

15 AUGUST 2021 02:19 PM IST
മലയാളി വാര്‍ത്ത

വിലക്കുകൾ ഒന്നൊന്നായി നീങ്ങുമ്പോൾ പ്രവാസികൾക്ക് ആശ്വാസം ഏറുകയാണ്. ഇപ്പോഴിതാ ഇന്ത്യ ഉള്‍പ്പെടെ യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് യുഎഇ അനുമതി നല്‍കിയിരിക്കുകയാണ്. ഇതോടെ നാട്ടില്‍ കുടുങ്ങിക്കഴിയുകയായിരുന്ന പ്രവാസികളുടെ കുത്തൊഴുക്കാണ് വിവിധ എമിറേറ്റുകളിലേക്ക് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അനുഭവപ്പെടുന്നത്.

എന്നാല്‍, ജോലി ആവശ്യാര്‍ഥവും മറ്റും യുഎഇയിലേക്ക് തിരിക്കുന്നവരെ പോലെ തന്നെ ഉറ്റവരെയും ഉടയവരെയും കാണാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി യുഎഇയില്‍ നിന്ന് നാട്ടിലേക്ക് തിരിക്കുന്ന ഇന്ത്യന്‍ പ്രവാസികളുടെ എണ്ണവും അനുദിനം വര്‍ധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

നാട്ടിലേക്ക് പോയാല്‍ തിരികെ വരാന്‍ പ്രയാസമുണ്ടാവില്ലെന്ന് ബോധ്യമായതോടെയാണ് ഇതു പേടിച്ച് നാട്ടിലേക്ക് വരാന്‍ മടിച്ചവര്‍ ഇപ്പോള്‍ കൂട്ടത്തോടെ യാത്രയ്ക്കായി ഒരുങ്ങുന്നത്. നാട്ടിലേക്കുള്ള ലഭ്യമായ ആദ്യ വിമാനത്തില്‍ തന്നെ ടിക്കറ്റ് തരപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ് പ്രവാസികള്‍ ഏവരും. വേനലവധിക്ക് നാട്ടിലേക്ക് വരാതെ യുഎഇയില്‍ തന്നെ തങ്ങിയവരാണ് ഇവരില്‍ പലരും. നാട്ടിലേക്ക് പോയാല്‍ തിരിച്ചുവരാനാവാതെ നാട്ടില്‍ കുടുങ്ങിപ്പോവുമോ എന്ന ആശങ്കയില്‍ യുഎഇയില്‍ തന്നെ നിൽക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച മുതല്‍ ഇക്കാര്യത്തില്‍ തീരുമാനം വന്നതോടെ നാട്ടിലേക്ക് തിരിക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.

കൂടാതെ യാത്ര ചെയ്യാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമില്ലാത്ത ദുബായില്‍ നിന്നാണ് കൂടുതല്‍ പേരും നാട്ടിലേക്ക് തിരിക്കുന്നത്. അങ്ങനെ കൊവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് മറ്റ് എമിറേറ്റുകളിലേക്ക് യാത്ര ചെയ്യാമെന്നായതോടെ നാട്ടില്‍ വന്ന ശേഷം വാക്‌സിനെടുത്ത് തിരിച്ചു പോവാമെന്ന കണക്കുകൂട്ടലില്‍ അവിടെ നിന്നുള്ള പ്രവാസികളും നാട്ടിലേക്ക് യാത്ര തിരിക്കുകയാണ്. നിലവില്‍ ഇന്ത്യയിലേക്ക് ടിക്കറ്റുകള്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ആവശ്യക്കാര്‍ ഏറിയതോടെ ടിക്കറ്റ് നിരക്കും കുതിച്ചുയര്‍ന്നിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (1 minute ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (3 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (5 minutes ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (59 minutes ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (1 hour ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (1 hour ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (2 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (2 hours ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (2 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (2 hours ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (3 hours ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (3 hours ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (3 hours ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (3 hours ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (3 hours ago)

Malayali Vartha Recommends