Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..

പ്രവാസികൾക്ക് ഇനി വെറും 45 ദിവസം മാത്രം കാത്തിരുന്നാൽ മതി; ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ശക്തി തെളിയിക്കുന്ന വേദിയായി മാറും, ഉടൻ സന്ദർശക വിസകളും അനുവദിക്കുമെന്ന് സൂചന

17 AUGUST 2021 03:29 PM IST
മലയാളി വാര്‍ത്ത

ലോകരാജ്യങ്ങളെ ഒരു കുടക്കീഴിൽ എത്തിക്കുന്ന ദുബായ് എക്സ്പോയ്ക്ക് ഇനിവെറും 45 ദിവസം മാത്രമാണ് ഉള്ളത്. പ്രവാസികളെ ഏവരും പ്രതീക്ഷയോടെയാണ് ദുബായ് എക്സ്പോയ്ക്കായി കാത്തിരിക്കുന്നത്. ആയതിനാൽ തന്നെ സന്ദർശക വിസകൾ ഉണ്ടാണ് പ്രഖ്യാപിക്കുമെന്ന് കാത്തിരിപ്പിനിടയിൽ മറ്റൊരു വാർത്ത എത്തിയിരിക്കുകയാണ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ശക്തി തെളിയിക്കുന്ന വേദിയായിരിക്കും എക്​സ്​പോ 2020യെന്ന്​ യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ വ്യക്തമാക്കി. എക്​സ്​പോയിലെ ഏറ്റവും വലിയ പങ്കാളിയായിരിക്കും ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ വിജയഗാഥകളും ഭാവിപദ്ധതികളും എക്​സ്​പോയിൽ വിഷയമാകും. വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികളും വേദിയില്‍ അരങ്ങേറുന്നതായിരിക്കും .

എക്‌സ്‌പോ അധികൃതര്‍ ദീപാവലി മികച്ച രീതിയിൽ ആഘോഷിക്കു​മ്പോൾ നാമത് കൂടുതല്‍ വര്‍ണാഭമാക്കുന്നതാണ്. ഇന്ത്യയില്‍നിന്ന് നിരവധി ജീവനക്കാര്‍ എക്‌സ്‌പോയില്‍ പങ്കെടുക്കാനെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തിന്റെ നടത്തിപ്പില്‍ ഇന്ത്യന്‍ ജനസംഖ്യ എത്രമാത്രം പ്രധാന്യമുള്ളതാണെന്ന്​ ബോധ്യപ്പെടുത്തുന്നതാവും എക്​സ്​പോയിൽ ഇന്ത്യയുടെ പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു.

അങ്ങനെ സന്ദര്‍ശക വിസക്കാര്‍ക്കും വരാന്‍ അവസരമൊരുക്കി ദുബായ്. ടൂറിസ്​റ്റ്​ വിസക്കാര്‍ക്ക്​ ദുബൈയിലേക്ക്​ വരാം എന്ന്​ എമിറേറ്റ്​സിന്റെ വെബ്​സൈറ്റിലൂടെ ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്​. എന്നാല്‍, എന്ന്​ മുതല്‍ വരാമെന്നോ ഇന്ത്യക്കാര്‍ക്ക്​ വരാന്‍ കഴിയുമോ എന്നോ ഇതില്‍ ഇതുവരെ വ്യക്​തമാക്കിയിട്ടില്ല. റസിഡന്‍റ്​ വിസക്കാര്‍ക്ക്​ ബാധകമായ നിബന്ധനകള്‍ ടൂറിസ്​റ്റ്​ വിസക്കാര്‍ക്കും ബാധകമായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. ഇത്​ ശുഭസൂചനയാണെന്നാണ്​ വിലയിരുത്തല്‍.

കൂടാതെ എല്ലാ സന്ദര്‍ശകരെയും യു.എ.ഇയിലേക്ക്​ സ്വാഗതം ചെയ്യുന്നതായി കഴിഞ്ഞ ദിവസം ദുരന്തനിവാരണ സമിതിയും അറിയിച്ചിരുന്നു. കാലാവധി കഴിഞ്ഞ താമസവിസക്കാര്‍ക്കും ​​​പ്രവേശനം അനുവദിച്ചതോടെ സന്ദ​ര്‍ശകവിസക്കാരും പ്രതീക്ഷയിലാണ്​. എക്​സ്​പോ 2020 തുടങ്ങാനിരിക്കെ ജോലി അവസരങ്ങള്‍ തേടി യു.എ.ഇയിലെത്താന്‍ കാത്ത്​ ലക്ഷങ്ങള്‍ നാട്ടിലുണ്ട്​. സന്ദര്‍ശക വിസക്കാര്‍ക്ക്​ അനുമതി നല്‍കിയാല്‍ മാത്രമേ ഇവര്‍ക്ക്​ യു.എ.ഇയിലേക്ക്​ എത്താന്‍ കഴിയൂ.

കോവിഡ്​ വ്യാപനത്തിന്റെ പശ്​ചാത്തലത്തില്‍ ഏപ്രില്‍ 24മുതലാണ്​ ഇന്ത്യയില്‍ നിന്ന്​ യു.എ.ഇയിലേക്ക്​ യാത്ര വിലക്ക്​ ഏര്‍പ്പെടുത്തിയ അറിയിപ്പ് പുറത്ത് വന്നത്. ഇന്ത്യക്ക്​ പു​റമെ 15രാജ്യങ്ങളില്‍ നിന്നും​ വിലക്കേർപ്പെടുത്തുകയായിരുന്നു​​. എന്നാല്‍ നിലവില്‍ യു.എ.ഇ പൗരന്മാര്‍, അവരുടെ അടുത്ത ബന്ധുക്കള്‍, നയതന്ത്ര ഉദ്യോഗസ്​ഥര്‍, നേരത്തെ അനുമതിയെടുത്ത ഔദ്യോഗിക പ്രതിനിധികള്‍, ഗോള്‍ഡന്‍, സില്‍വര്‍ വിസയുള്ള താമസക്കാര്‍, കാര്‍ഗോ, ട്രാന്‍സിറ്റ്​ വിമാനങ്ങളുടെ ജീവനക്കാര്‍, പ്രത്യേക അനുമതി ലഭിച്ച ബിസിനസുകാര്‍, സുപ്രധാന മേഖലകളിലെ ജീവനക്കാര്‍, എക്​സ്​പോ 2020യില്‍ പ​ങ്കെടുക്കുന്നവര്‍ എന്നിവര്‍ക്ക്​ കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ച്‌​ യാത്രക്ക്​ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്​.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലെ മുഴുവൻ സംവിധാനങ്ങളും പൂർണമായും ഡിജിറ്റൽ വൽക്കരിക്കും... ശബരിമല തീർത്ഥാടനം ഭക്തർക്ക് കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ ലക്ഷ്യം... വിപുലമായ പരിഷ്‌കാരങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്  (5 minutes ago)

കള്ളാടി ദുരന്തം; കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും  (13 minutes ago)

  ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്... അര്‍ജന്റീന യൂറോപ്യന്‍ ശക്തിയായ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും  (44 minutes ago)

ഓണയാത്രത്തിരക്ക് കുറയ്ക്കാൻ മൂന്ന് പ്രത്യേക തീവണ്ടികൾ കൂടി അനുവദിച്ച് റെയിൽവേ  (53 minutes ago)

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ആരോപണങ്ങൾ നേരിടാൻ സാധ്യത: ഈ രാശിക്കാർ അതിരുകൾ കാക്കുക  (1 hour ago)

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ  (1 hour ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു..  (1 hour ago)

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...  (2 hours ago)

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​  (2 hours ago)

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (8 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (8 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (8 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (9 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (9 hours ago)

Malayali Vartha Recommends