Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

സൗജന്യ കൊവിഡ് വാക്സിന്‍ നല്‍കുക എന്ന തീരുമാനത്തിൽ മുന്നോട്ടു തന്നെ ; പ്രവാസികൾക്ക് പ്രത്യേക സുരക്ഷയും പരിഗണനയും നൽകി ഒമാൻ

18 AUGUST 2021 10:25 AM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് പ്രത്യേക സുരക്ഷയും പരിഗണനയും നൽകി ഒമാൻ. സൗജന്യ കൊവിഡ് വാക്സിന്‍ നല്‍കുക എന്ന തീരുമാനത്തിൽ മുന്നോട്ടു പോകുകയാണ് ഒമാൻ . കൂടുതൽ സ്ഥലങ്ങളിൽ വിദേശികൾക്ക് സൗജന്യ വാക്സിന്‍ നല്‍കുക എന്നതീരുമാനമാണെടുത്തിരിക്കുന്നു .

മസ്കത്തിൽ മത്ര സൂഖിലെ സ്ഥാപനങ്ങളിലുള്ളവർക്ക് വാക്സിനെടുക്കാൻ അപ്പോയിൻമെന്‍റ് കാർഡ് നൽകുക കൂടി ചെയ്തിരിക്കുകയാണ്. വാക്സിനേഷൻ ക്യാമ്പ് ഇന്ന് സിബ്ല മത്രയിലാണ് നടക്കുന്നത് . ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുന്നത് സൂഖിലുള്ളവർക്ക് മാത്രമാണ്.

ഞായറാഴ്ച വൈകീട്ട് ആരോഗ്യ വകുപ്പ് ജീവനക്കാർ കടകളിലെത്തി വാക്സിനെടുക്കാത്തവരുടെ വിവരങ്ങൾ ചോദിച്ച് അപ്പോയിൻമെന്‍റ് കാർഡ് നൽകുകയും ചെയ്തു. ഞാ​യ​റാ​ഴ്ച മു​ത​ൽ സൗ​ജ​ന്യ വാ​ക്​​സി​നേ​ഷ​ൻ തുടങ്ങി.

ദാഹിറ ഗവർണറേറ്റിൽ വിദേശ തൊഴിലാളികൾക്കും ഞായറാഴ്ച മുതൽ സൗജന്യ വാക്സിനേഷൻ തുടങ്ങിയിരിക്കുകയാണ് . ബ്യൂട്ടി സലൂൺ ജീവനക്കാർ, വീട്ടുജോലിക്കാർ, കൃഷി സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ബാർബർമാർ, എന്നിവര്‍ക്കാണ് വാക്സിന്‍ കൊടുക്കുന്നത് . പിന്നീട് മറ്റു വിഭാഗങ്ങളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ ആണ് തീരുമാനം.

ആരോഗ്യവകുപ്പ് ആണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പറഞ്ഞത്. ഇബ്രിയിലെ അൽ മുഹല്ല ബിൻ അബി സൂഫ ഹാൾ, ദങ്കിലെ സ്പോർട്സ് ഹാൾ, യൻകലിൽ വാലി ഓഫീസ് എന്നിവിടങ്ങളില്‍ രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നര വരെ വാക്സിന്‍ വിതരണം നടക്കുകയാണ് . https://forms.gle/VLHi21HCkH9M2D129 എന്ന ലിങ്കിൽ ഓൺലൈനായി അപ്പോയിൻമെന്‍റ് രജിസ്റ്റർ ചെയ്യുക.

മസീറയിൽ വെള്ളിയാഴ്ച മുതൽ തന്നെ വിദേശികൾക്ക് വാക്സിനേഷൻ തുടങ്ങിയിരുന്നു . വാക്സിന്‍ വിതരണം നടക്കുന്നത് മസീറ സ്പോർട്സ് ഹാളില്‍ ആണ് . ഇവിടെ എത്തി വാക്സിന്‍ സ്വീകരിക്കുന്നത് നൂറു കണക്കിന് വിദേശികൾ ആണ് . സൗജന്യ വാക്സിനേഷൻ നല്‍കാന്‍ ഒമാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചതോടെ ആശ്വാസത്തിലായിരിക്കുകയാണ് വിദേശികള്‍.

കുറഞ്ഞ വരുമാനത്തില്‍ ഒമാനില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കാണ് ആരോഗ്യവകുപ്പിന്‍റെ ഈ തീരുമാനം ഫലപ്രദമാകുന്നത്. കൊവിഡ് കാരണം മാസങ്ങളായി ചെറിയ വരുമാനത്തില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ വാക്സിനായി 22റിയാല്‍ എങ്ങനെ കണ്ടെത്തും എന്ന ആശങ്കയിലായിരുന്നു . ഈ ഘട്ടത്തിലാണ അപ്പോഴാണ് സൗജന്യ വാക്സിന്‍ സൗകര്യം അധികൃതർ തയ്യാറാക്കിയത് .

സൗജന്യ വാക്സിനേഷൻ വിദേശികള്‍ക്കും എത്തും എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുകയാണ്. എന്നാൽ ഈ തീരുമാനം വേഗത്തിൽ നടപ്പിലാക്കുകയായിരുന്നു. രാവിലെ എട്ടിനും ഒമ്പതിനുമിടയിൽ വാക്സിനേഷൻ കേന്ദ്രത്തില്‍ കൃത്യമായി എത്തണം.

ടോക്കണ്‍‌ നമ്പര്‍ അനുസരിച്ച് വാക്സിന്‍ സ്വീകരിക്കാനുള്ള സൗകര്യമുണ്ട്. സ്വകാര്യ ക്ലിനിക്കുകളിൽ പോയി വാക്സിൻ സ്വീകരിക്കാന്‍ നിന്ന പലര്‍ക്കും സൗജന്യ വാക്സിന്‍ കിട്ടിയത് വളരെ വലിയ ഉപകാരം തന്നെയാണ്.

                   

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (2 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (4 minutes ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (58 minutes ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (1 hour ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (1 hour ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (1 hour ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (2 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (2 hours ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (2 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (2 hours ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (3 hours ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (3 hours ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (3 hours ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (3 hours ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (3 hours ago)

Malayali Vartha Recommends