Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..

സൗദിയിൽ കണ്ടെത്തിയ വലിയ ഗുഹയ്ക്കുള്ളിൽ ഞെട്ടിക്കുന്ന സംഭവം; ഒന്നര കിലോമീറ്റര്‍ നീളമുള്ള ലാവ ഗുഹയില്‍ നിന്നും മനുഷ്യരുടെ ഉള്‍പ്പടെ ലക്ഷകണക്കിന് അസ്ഥികളുടെ വലിയൊരു ശേഖരം, 7,000 വര്‍ഷത്തിനിടയിലാണ് ശേഖരിക്കപ്പെട്ടതെന്ന് പുരാവസ്തു ഗവേഷകര്‍

18 AUGUST 2021 12:46 PM IST
മലയാളി വാര്‍ത്ത

സൗദിയിൽ നിന്നും പുറത്ത് വരുന്ന വാർത്ത ഏറെ അമ്പരപ്പിക്കുന്നതാകുന്നു. കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ ഒന്നര കിലോമീറ്റര്‍ നീളമുള്ള ലാവ ഗുഹയില്‍ നിന്നും മനുഷ്യരുടെ ഉള്‍പ്പടെ ലക്ഷകണക്കിന് അസ്ഥികളുടെ വലിയൊരു ശേഖരം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരുന്നു. അഗ്‌നിപര്‍വ്വത സ്‌ഫോടനത്തില്‍ ലാവയുടെ ഒഴുക്കിലൂടെ രൂപപ്പെട്ട 'ഉം ജിര്‍സാന്‍' എന്ന വലിയൊരു ഗുഹയില്‍ നിന്നാണ് ഇത്തരത്തിൽ അസ്ഥികള്‍ കണ്ടെത്തിയത്.

ലാവ ഗുഹയില്‍ കാണപ്പെട്ട ലക്ഷക്കണക്കിനുള്ള അസ്ഥികള്‍ 7,000 വര്‍ഷത്തിനിടയിലാണ് ശേഖരിക്കപ്പെട്ടതെന്നും കഴുതപ്പുലികളാണ് ഇത് ശേഖരിച്ചതെന്നുമാണ് ഗവേഷകരുടെ പ്രാഥമിക നിഗമനം. ഗുഹയില്‍ കണ്ടെത്തിയ അസ്ഥികളുടെ വന്‍ ശേഖരത്തില്‍ കന്നുകാലികള്‍, ഒട്ടകങ്ങള്‍, കുതിരകള്‍, എലികള്‍, കാലി വര്‍ഗ്ഗത്തില്‍പ്പെട്ട കാപ്രിഡുകള്‍ തുടങ്ങി നിരവധി മൃഗങ്ങളുടെ അസ്ഥികള്‍ക്കിടയില്‍ മനുഷ്യന്റെ തലയോട്ടികളുടെ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്.

അതോടൊപ്പം തന്നെ പുരാവസ്തു ഗവേഷകര്‍ ഗുഹയില്‍ നിന്ന് കണ്ടെടുത്ത 1,917 അസ്ഥികളും പല്ലുകളും വിശകലനം ചെയ്യുകയും സാമ്പിളുകളില്‍ റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗ് നടത്തുകയും ചെയ്തിരുന്നു. അവയ്ക്ക് 439 മുതല്‍ 6,839 വര്‍ഷം വരെ പഴക്കമുണ്ടെന്നാണ് ഇതില്‍ നിന്ന് മനസിലാക്കാന്‍ സാധിച്ചത്. ഈ ലാവ ഗുഹ വളരെക്കാലം മാംസഭുക്കുകള്‍ ഉപയോഗിച്ചിരുന്നതായി ഗവേഷണത്തില്‍ നിന്ന് മനസിലാക്കാൻ സാധിച്ചിട്ടുമുണ്ട്.

അതേസമയം ഈ അസ്ഥികളിലെ പാടുകള്‍, കടികള്‍, മുറിവുകള്‍, ദഹനത്തിന്റെ അടയാളങ്ങള്‍ എന്നിവ ശാസ്ത്രജ്ഞര്‍ പഠിച്ചപ്പോള്‍, ഈ അവശിഷ്ടങ്ങള്‍ പ്രധാനമായും ശേഖരിച്ചത് കഴുതപ്പുലികളാണെന്നാണ് ഗവേഷകരുടെ നിഗമനം. ഗവേഷകര്‍ ഈ അസ്ഥികളെല്ലാം ശേഖരിക്കുന്നുണ്ട്. പഠനത്തില്‍ കണ്ടെത്തിയ മറ്റൊരു കാര്യം എന്നത് ഗുഹയിലെ ശേഖരത്തില്‍ കഴുതപ്പുലികളുടെ അസ്ഥികളും ഉള്‍പ്പെടുന്നു എന്നതാണ്.

കണ്ടെത്തിയ അസ്ഥി ശേഖരണം 'ടൈം കാപ്‌സ്യൂളായി' പ്രവര്‍ത്തിക്കുമെന്നും പുരാതന അറേബ്യയുടെ പൂര്‍വ്വചരിത്രം മനസ്സിലാക്കാന്‍ ഗവേഷകര്‍ക്ക് സഹായകരമാകുമെന്നുമാണ് പുരാവ്‌സതു വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. 'അസ്ഥി ശേഖരണം വളരെ കുറവുള്ള ഒരു പ്രദേശത്ത്, ഉം ജിര്‍സാന്‍ പോലുള്ള ഇടങ്ങള്‍ ആവേശകരമായ ഒരു പുതിയ വിഭവമാണ് വാഗ്ദാനം ചെയ്യുന്നത്,' ജര്‍മ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കെമിക്കല്‍ ഇക്കോളജിയിലെ പുരാവസ്തു ഗവേഷകന്‍ മാത്യു സ്റ്റുവാര്‍ട്ട് ട്വീറ്റ് ചെയ്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലെ മുഴുവൻ സംവിധാനങ്ങളും പൂർണമായും ഡിജിറ്റൽ വൽക്കരിക്കും... ശബരിമല തീർത്ഥാടനം ഭക്തർക്ക് കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ ലക്ഷ്യം... വിപുലമായ പരിഷ്‌കാരങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്  (6 minutes ago)

കള്ളാടി ദുരന്തം; കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും  (14 minutes ago)

  ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്... അര്‍ജന്റീന യൂറോപ്യന്‍ ശക്തിയായ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും  (45 minutes ago)

ഓണയാത്രത്തിരക്ക് കുറയ്ക്കാൻ മൂന്ന് പ്രത്യേക തീവണ്ടികൾ കൂടി അനുവദിച്ച് റെയിൽവേ  (54 minutes ago)

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ആരോപണങ്ങൾ നേരിടാൻ സാധ്യത: ഈ രാശിക്കാർ അതിരുകൾ കാക്കുക  (1 hour ago)

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ  (1 hour ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു..  (1 hour ago)

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...  (2 hours ago)

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​  (2 hours ago)

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (8 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (8 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (8 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (9 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (9 hours ago)

Malayali Vartha Recommends