Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

സൽമാൻ രാജാവ് പ്രഖ്യാപിച്ചു! പ്രവാസികൾക്ക് ആശ്വാസം; കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ യാത്രാ വിലക്ക് കാരണം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള പ്രവാസികളുടെ ഇഖാമ, റീ എന്‍ട്രി, വിസിറ്റ് വിസ എന്നിവയുടെ കാലാവധി സൗജന്യമായി നീട്ടിയതായി സൗദി

18 AUGUST 2021 01:45 PM IST
മലയാളി വാര്‍ത്ത

സൽമാൻ രാജാവിന്റെ കാരുണ്യം പ്രവാസികളെ തേടി എത്തുകയാണ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ യാത്രാ വിലക്ക് കാരണം വിദേശ രാജ്യങ്ങളില്‍ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങളിൽ നിലവിൽ ഡെൽറ്റ വകഭേദം കണ്ടെത്തിയതിനാലും ഇന്ത്യയിൽ ആശങ്ക നിലനിൽക്കുന്നതിനാലും യാത്ര പുനഃരാരംഭിക്കുക എന്നതാ വലിയ കടമ്പ തന്നെയാണ്. ഈയോടെയോ സാഹചര്യത്തിൽ പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന തീരുമാനം കൈകൊള്ളുകകയാണ് അധികൃതർ....

കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ യാത്രാ വിലക്ക് കാരണം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള പ്രവാസികളുടെ ഇഖാമ, റീ എന്‍ട്രി, വിസിറ്റ് വിസ എന്നിവയുടെ കാലാവധി സൗജന്യമായി നീട്ടിയതായി സൗദി അധികൃതര്‍ അറിയിച്ചിരിക്കുകയാണ്. ഇതിനോടകം തന്നെ സൗദി പ്രവാസികളുടെ ഇഖാമയും റീ എൻട്രി വിസയും വീണ്ടും സൗജന്യമായി പുതുക്കിത്തുടങ്ങിയിട്ടുണ്ട്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. വിദേശത്തുള്ളവരുടെ ഇഖാമയും റീ എന്‍ട്രിയും സപ്തംബര്‍ 30 വരെയാണ് നീട്ടി നല്‍കുക. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചതായി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസാത്ത്) വ്യക്തമാക്കി. സൗദി പ്രസ്സ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അതോടൊപ്പം തന്നെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദിയിലേക്ക് നേരിട്ട് വിമാനയാത്രാ വിലക്കുള്ള ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്രവാസികൾക്കാണ് രാജകാരുണ്യത്തിന്റെ ആശ്വാസം ലഭിക്കുന്നത്. യാത്രാവിലക്കുമൂലം സൗദിയിലേക്ക് തിരിച്ചുവരാനാകാതെ കാലാവധി അവസാനിച്ച ഇഖാമ, റീ എൻട്രി വിസ, സന്ദർശന വിസ എന്നിവയുടെ കാലാവാധി നീട്ടിനൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് നേരത്തെ നിർദേശം നൽകുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 31 വരെ കാലാവധി നീട്ടുമെന്ന് ജവാസാത്ത് വിഭാഗം അറിയിച്ചിരുന്നുവെങ്കിലും ആർക്കും പുതുക്കി ലഭിച്ചിരുന്നില്ല. ഇതിനിടെ പലരും സ്‌പോൺസറുമായി ബന്ധപ്പെട്ട് സ്വന്തം നിലക്ക് പുതുക്കുകയും സൗദിയിലേക്ക് പുറപ്പെടുകയും ചെയ്തു.

ഇതിനിടെ അപ്രതീക്ഷിതമായാണ് ഇപ്പോൾ സെപ്റ്റംബര്‍ 30 വരെ കാലാവധി നീട്ടിനൽകുമെന്ന് സൗദി പാസ്‌പോർട്ട് വിഭാഗം അറിയിച്ചത് തന്നെ. ജവാസാത്തിൽനിന്നുള്ള അറിയിപ്പ് ലഭിച്ച് അൽപ സമയത്തിനകം തന്നെ രേഖകൾ പുതുക്കിലഭിച്ചതായി മലയാളികളുൾപ്പെടെ നിരവധിപേർ സാക്ഷ്യപ്പെടുത്തുകയുണ്ടായി. രേഖകൾ പുതുക്കുന്നതിനായി ജവാസാത്ത് ഓഫീസുകളെ സമീപിക്കേണ്ടതില്ലെന്നും സ്വമേധയാ പുതുക്കിനൽകുമെന്നും സൗദി പാസ്‌പോർട്ട് വിഭാഗം അറിയിച്ചു. ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും കൊവിഡ് പ്രതിസന്ധിയില്‍ ജനങ്ങള്‍ക്ക് താങ്ങായി നില്‍ക്കുകയെന്ന ഉദ്ദേശ്യത്തോടെയുമാണ് സൗജന്യമായി വിസ കാലാവധി നീട്ടാന്‍ അധികൃതര്‍ തീരുമാനിച്ചതെന്നും സൗദി പ്രസ് ഏജന്‍സ് അറിയിച്ചു.

അതേസമയം ഇക്കഴിഞ്ഞ മെയ് 24നും സൗദി രാജാവ് ഇതേ നിർദേശം നൽകിയിരുന്നു. അതിനെ തുടർന്ന് ജൂലൈ 31 വരെ രേഖകൾ പുതുക്കിനൽകുകയും ചെയ്തു. അന്ന് ആദ്യ ദിവസങ്ങളിൽ ഇഖാമയും തുടർന്നുള്ള ദിവസങ്ങളിൽ റീ എൻട്രിയും വിസിറ്റ് വിസയും പുതുക്കിനൽകിയിരിക്കുകയാണ്. റീ എൻട്രി കാലാവധി പുതുക്കിയോ എന്ന് പരിശോധിക്കുന്നതിനായി മുഖീം ഡോട്ട് എസ്എ എന്ന പോർട്ടലിൽ വിസ വാലിഡിറ്റി എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകിയാൽ മതി. അബ്ഷിർ അക്കൗണ്ട് വഴി ഇഖാമ കാലാവധിയും പരിശോധിക്കുന്നതായിരിക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (2 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (4 minutes ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (58 minutes ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (1 hour ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (1 hour ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (1 hour ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (2 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (2 hours ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (2 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (2 hours ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (3 hours ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (3 hours ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (3 hours ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (3 hours ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (3 hours ago)

Malayali Vartha Recommends