Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

അഷ്റഫ് ഗനിക്ക് അഭയം നൽകിയത് ഞങ്ങൾ; യുഎഇയ്ക്ക് പറയാനുള്ളത് മനുഷ്യത്വത്തിന്റെ കഥ, മാനുഷികപരിഗണന നൽകിയാണ്​ ഗനിക്കും കുടുംബത്തിനും അഭയം നൽകിയതെന്ന്​ യു.എ.ഇ!

19 AUGUST 2021 02:18 PM IST
മലയാളി വാര്‍ത്ത

കരുതലിന്റെയും കാരുണ്യത്തിന്റെ കാര്യത്തിൽ മുന്നിൽ യുഎഇ തന്നെയാണ് എന്നത് ഏവർക്കും അറിയാവുന്നതാണ്. പ്രവാസികൾക്ക് ഇത്രത്തോളം മാനുഷിക പരിഗണന നൽകുന്ന മറ്റൊരു രാഷ്ട്രവും ഇല്ലെന്ന് തന്നെ പലപ്പോഴും പറയേണ്ടി വരും. സ്വദേശികളെന്നോ വിദേശികളെന്നോ യാതൊരുവിധ ഭിന്നതയും കൂടാതെയാണ് യുഎഇ ഏവരെയും പരിഗണിക്കുന്നത്. അത്തരത്തിൽ ഏറെ പ്രാധാന്യം ഏറിയ വാർത്തയാണ് പുറത്ത് വരുന്നത്. ലോകം ഞെട്ടലോടുകൂടെ ഉറ്റുനോക്കുന്ന അഫ്ഗാൻ ജനതയെ താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെ നാടുവിട്ട അഫ്​ഗാനിതാൻ പ്രസിഡൻറ്​ അഷ്​റഫ്​ ഗനി ഇപ്പോൾ ഇവിടെയാണ്. എന്നാൽ ഇതിലൂടെ യുഎഇ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തുന്നത് മറ്റൊന്നാണ്....

താലിബാൻ അധികാരം പിടിച്ചതിനെ തുടർന്ന്​ രാജ്യംവിട്ട അഫ്​ഗാനിതാൻ പ്രസിഡൻറ്​ അഷ്​റഫ്​ ഗനിക്ക്​ യു.എ.ഇ അഭയം നൽകിയതയുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു എന്നാൽ മാനുഷികപരിഗണന നൽകിയാണ്​ ഗനിക്കും കുടുംബത്തിനും അഭയം നൽകിയതെന്ന്​ യു.എ.ഇ വാർത്താ ഏജൻസി റിപ്പോർട്ട്​ ചെയ്​തു. ഇതിനുപിന്നാലെ വീഡിയോ സന്ദേശവുമായി കണിയും രംഗത്ത് എത്തി. താലിബാനുമായി നടക്കുന്ന ചർച്ചകൾക്ക്​ പിന്തുണ നൽകുന്നതായി ഗനി വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കുകയുമായി.

അതോടൊപ്പം തന്നെ ഹെലികോപ്​ടർ നിറയെ പണവുമായാണ്​ താൻ പോയതെന്ന വാർത്തകൾ അടിസ്​ഥാന രഹിതമാണ്​. ഒരുജോഡി വസ്​ത്രവും ചെരുപ്പുമായാണ്​ അഫ്​ഗാൻ വിട്ടത്​. എന്നാൽ ദുബായില്‍ ഒളിവില്‍ തുടരാന്‍ തനിക്ക് യാതൊരു ഉദ്ദേശവുമില്ല. അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങാനുള്ള ആലോചനയിലാണ്. നീതി ഉറപ്പാക്കാനുള്ള പോരാട്ടം തുടരും. അഫ്ഗാന്റെ പരമാധികാരവും യഥാര്‍ഥ ഇസ്‌ലാമിക മൂല്യങ്ങളും ദേശീയ നേട്ടങ്ങളും പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കിയിരിക്കുകയാണ്.

4 കാര്‍ നിറയെ പണമടങ്ങിയ പെട്ടികളുമായാണ് ഗനി ഹെലികോപ്റ്ററില്‍ കയറാന്‍ എത്തിയതെന്ന് കാബൂളിലെ റഷ്യന്‍ എംബസി വെളിപ്പെടുത്തിയതായി റഷ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കഴിഞ്ഞ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പണം മുഴുവന്‍ കോപ്റ്ററില്‍ കയറ്റാനായില്ലെന്നും ബാക്കി ഉപേക്ഷിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഖജനാവ് കൊള്ളയടിച്ചു മുങ്ങിയതിന് അഷ്റഫ് ഗനിയെ അറസ്റ്റ് ചെയ്യണമെന്ന് തജിക്കിസ്ഥാനിലെ അഫ്ഗാനിസ്ഥാന്‍ എംബസി ഇന്റര്‍പോളിനോട് ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം ഞായറാഴ്​ച താലിബാൻ സേന തലസ്​ഥാനമായ കാബൂളിൽ പ്രവേശിച്ചതിനെ തുടർന്ന്​ ഗനി അയൽ രാജ്യമായ തജിക്കിസ്​താനിലേക്ക്​ രക്ഷപ്പെടുകയായിരുന്നു. ഇവിടെ നിന്ന്​ ഇദ്ദേഹം കുടുംബത്തോടൊപ്പം ഒമാനിലെത്തിയതായാണ് പിന്നീട്​ റിപ്പോർട്ട്​ പുറത്തുവന്നിരുന്നത്. ബുധനാഴ്​ച വൈകുന്നേരത്തോടെയാണ്​ യു.എ.ഇയിൽ എത്തിയതായി സ്​ഥിരീകരണം വന്നത്​. താലിബാൻ സൈന്യം ഞായറാഴ്ച കാബൂളിൽ പ്രവേശിച്ചപ്പോൾ തന്നെ രാജ്യം വിട്ടതിന് മുൻ മന്ത്രിമാർ ഗനിയെ രൂക്ഷമായി വിമർശിക്കുകയുണ്ടായി . 2014മുതൽ ആറുവർഷത്തിലേറെ അഫ്​ഗാൻ പ്രസിഡൻറായിരുന്നു ഗനി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (2 minutes ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (4 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (6 minutes ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (1 hour ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (1 hour ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (1 hour ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (2 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (2 hours ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (2 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (2 hours ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (3 hours ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (3 hours ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (3 hours ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (3 hours ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (3 hours ago)

Malayali Vartha Recommends