Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...

നേരിട്ട് പ്രവേശിക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്‌ ; യാത്രാ നിര്‍ദ്ദേശങ്ങള്‍ക്ക് അഴിച്ചുപണി വരുത്തി കുവൈറ്റ്; പുതിയ തീരുമാനങ്ങൾ ഇങ്ങനെ

21 AUGUST 2021 10:28 AM IST
മലയാളി വാര്‍ത്ത

ഇന്ത്യ ഉള്‍പ്പടെ ആറ് രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള നീക്കങ്ങൾ നടക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ യാത്രാ നിര്‍ദ്ദേശങ്ങള്‍ക്ക് അഴിച്ചുപണി വരുത്തിയിരിക്കുകയാണ് കുവൈറ്റ് ആരോഗ്യമന്ത്രാലയം.

കഴിഞ്ഞ ദിവസം ചേര്‍ന്ന കാബിനറ്റ് യോഗത്തിൽ ചില രാജ്യങ്ങളുടെ യാത്രാവിലക്ക് പിൻവലിക്കാനുള്ള തീരുമാനം എടുത്തിരുന്നു. ഇന്ത്യ, ഈജിപ്ത്, നേപ്പാള്‍, ബംഗ്ലാദേശ്, പാക്കിസ്താന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയവിലക്കുകളാണ് പിൻവലിക്കുന്നത്. ആഗ്‌സ്ത് 22 മുതല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റിലേക്ക് നേരിട്ട് യാത്രയ്ക്ക് അനുമതി ഉണ്ടാകും.

വാക്‌സിന്‍ എടുത്തവർക്കും എടുക്കാത്ത വർക്കുo റസിഡന്‍സി വിസ ഉള്ളവർക്കും ഇല്ലാത്തവർക്കും കുവൈറ്റിലേക്ക് യാത്ര ചെയ്യുന്ന പൗരന്‍മാരും പ്രവാസികളും ശെലോനിക് ആപ്പില്‍ മുന്‍കൂട്ടി യാത്ര രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയാണ് നടപ്പിലാക്കാൻ പോകുന്നത്.

കുവൈറ്റില്‍ സിവില്‍ ഐഡി ഇല്ലാത്തവര്‍ അഥവാ റെസിഡന്‍സി വിസ ഇല്ലാത്തവര്‍ കുവൈറ്റിലെത്തിയ ശേഷം ലോക്കല്‍ മൊബൈല്‍ നമ്പര്‍ എടുത്ത് ശെലോനിക് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കാണക്കുന്ന സത്യവാങ്മൂലം സമർപ്പിച്ചിരിക്കണം .

72 മണിക്കൂറിനകം നടത്തിയ പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. വാക്‌സിന്‍ എടുത്തവര്‍ക്ക് ഹോം ക്വാറന്റൈന്‍ എന്നതാണ് അടുത്ത തീരുമാനം. കുവൈറ്റില്‍ അംഗീകരിക്കപ്പെട്ട വാക്‌സിന്‍ എടുത്ത സിവില്‍ ഐഡി ഉള്ളവരും ഇല്ലാത്തവരും കുവൈറ്റില്‍ എത്തിയ ശേഷം ഏഴ് ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം.

                     

ഹോം ക്വാറന്റൈന്‍ വേഗത്തിൽ തന്നെ തീർക്കണം എന്നുള്ളവര്‍ പിസിആര്‍ ടെസ്റ്റ് നടത്തണം. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ അതുമുതല്‍ ഹോം ക്വാറന്റൈന്‍ വേഗത്തിൽ തീർക്കാവുന്നതാണ്. കുവൈറ്റില്‍ റെസിഡന്‍സ് വിസ ഇല്ലാത്തവരും വാക്‌സിന്‍ എടുത്തവരുമായ യാത്രക്കാര്‍ കുവൈറ്റിലെത്തി 24 മണിക്കൂറിനകം പിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണം എന്ന കർശന നിർദ്ദേശവും നൽകുന്നുണ്ട്.

ഫൈസര്‍ ബയോണ്‍ടെക്, ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രസെനെക്ക, മൊഡേണ എന്നീ വാക്‌സിനുകളുടെ രണ്ട് ഡോസുകള്‍, അല്ലെങ്കില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്‍ വാക്‌സിനിന്റെ ഒരു ഡോസ് എന്നിവ എടുത്തവരെയാണ് വാക്‌സിനേറ്റ് ചെയ്യപ്പെട്ടവരായി പരിഗണിക്കുകയുള്ളൂ എന്നതാണ് അടുത്ത തീരുമാനം.

എന്നാല്‍ കുവൈറ്റ് അംഗീകാരം നല്‍കിയിട്ടിലാത്ത വാക്‌സിനുകളായ സിനോഫാം, സിനോവാക്, സ്പുട്‌നിക് വി എന്നിവ സ്വീകരിച്ചിട്ടുള്ളവര്‍ കുവൈറ്റ് അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഒരു വാക്‌സിന്റെ ഒരു അധിക ഡോസ് സ്വീകരിച്ച് കൊണ്ട് കുവൈറ്റില്‍ പ്രവേശിക്കാനുള്ള അനുമതി ഉണ്ട്. കുവൈറ്റില്‍ നിന്ന് വാക്‌സിന്‍ എടുത്തവരാണെങ്കില്‍ ഇമ്മ്യൂണ്‍ ആപ്പിലോ കുവൈറ്റ് മൊബൈല്‍ ഐഡി ആപ്പിലോ തെളിവ് കാണിക്കണം .

കുവൈറ്റിന് പുറത്തു വച്ച് വാക്‌സിന്‍ എടുത്തവരാണെങ്കില്‍ അവരുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ടിലെ പേര്, സ്വീകരിച്ച വാക്‌സിന്‍, തീയതി, സ്ഥലം, ക്യുആര്‍ കോഡ് എന്നിവ ഉണ്ടായിരിക്കണം. ക്യുആര്‍ കോഡ് ഇല്ലെങ്കില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണമെന്നും അധികൃതര്‍ വ്യക്തമായിരിക്കണം .

വാക്‌സിന്‍ എടുക്കാത്തവരോ ഭാഗികമായി മാത്രം വാക്‌സിന്‍ എടുത്തവരോ ആണെങ്കില്‍ അവര്‍ക്ക് ഏഴു ദിവസത്തെ സ്ഥാപന ക്വാറന്റൻ ഉണ്ട്. അത് കഴിഞ്ഞ ശേഷം ഏഴു ദിവസത്തെ ഹോം ക്വാറന്റൈനും നിര്‍ബന്ധമാണ്. ഇവര്‍ കുവൈറ്റില്‍ എത്തിയ ശേഷം ആദ്യ ദിവസവും ആറാം ദിവസവും പിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണം.

ഇതിനുള്ള ചെലവ് സ്വന്തമായി തന്നെ നോക്കണം. മുസാഫിര്‍ ആപ്പ് വഴിയാണ് പരിശോധനാ ഫീസ് അടയ്‌ക്കേണ്ടതെന്നും മന്ത്രാലയം അറിയിച്ചു. എന്നാൽ, വാക്‌സിന്‍ എടുക്കാത്ത വീട്ടുവേലക്കാര്‍ക്ക് ഈ നിബന്ധനകള്‍ ബാധകമല്ല. എന്നാല്‍ അവരുടെ യാത്രാ വിവരങ്ങള്‍ ഗൃഹനാഥന്‍ ബില്‍സലാമ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രവാസികൾ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കുമല്ലോ.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (6 minutes ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (26 minutes ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (37 minutes ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (40 minutes ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (51 minutes ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (55 minutes ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (57 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (59 minutes ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (1 hour ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (2 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (2 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (3 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (3 hours ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (3 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (3 hours ago)

Malayali Vartha Recommends