ദുബായില്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ സ്‌കൈ ബസ് സേവനം സാധാരണക്കാരിലേക്ക്

വിമാനത്താവളവും ഹോട്ടലുകളും കേന്ദ്രീകരിച്ച് നടത്തിയിരുന്ന സേവനമാണ് ഇപ്പോള്‍ പൊതുജനങ്ങള്‍ക്കായി വ്യാപിപ്പിച്ചത്. ഒരു കുടുംബത്തെയോ ഒരു സംഘം ആളുകളെയോ ലക്ഷ്യസ്ഥാനത്തെത്തിക്കും എന്നതാണ് ഈ സേവനത്തിന്റെ പ്രത്യേകത.
യാത്രക്കാരെ വിമാനത്താവളത്തില്‍നിന്ന് ലക്ഷ്യസ്ഥാനത്തും തിരിച്ചും നേരിട്ട് എത്തിക്കുന്ന സംവിധാനമാണ് സ്‌കൈ ബസ്. ദുബായിലെ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്നും ഈ സേവനം ലഭ്യമാണ്. സ്‌കൈ ബസില്‍ ലഗേജുകള്‍ സൂക്ഷിക്കാന്‍ പ്രത്യേക സൗകര്യമുണ്ട്. ഒരാള്‍ക്ക് 15 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. അഞ്ചോ പത്തോ അംഗങ്ങള്‍ അടങ്ങുന്ന കുടുംബത്തിനാണ് സേവനം വേണ്ടതെങ്കില്‍ ദൂരപരിധി അനുസരിച്ച് പ്രത്യേക നിരക്ക് നല്‍കിയാല്‍ മതിയാകും. ഇതിലൂടെ സമയവും പണവും ലാഭിക്കാം.
ദുബായ് വിമാനത്താവളത്തിലെ ഒന്നും രണ്ടും മൂന്നും ടെര്‍മിനലുകളില്‍നിന്ന് 12 റൂട്ടുകളിലേക്കാണ് സര്‍വീസ്. ദെയ്‌റയിലെ മുതീന, മുറഖബാത്, അല്‍ റിഗ്ഗ, ബര്‍ദുബായിലെ റോള, മന്‍ഖൂല്‍, ട്രേഡ് സെന്റര്‍, ഖിസൈസ്, ഡിഐസി, ടീകോം, ജുമൈറ ബീച്ച് റസിഡന്‍സ്, അല്‍ ബര്‍ഷ എന്നിവടങ്ങളിലെ 120 ഹോട്ടലുകളെ 12 സോണുകളാക്കി തിരിച്ചാണ് സേവനം. സ്‌കൈ ബസ് സേവനം ആവശ്യമുള്ളവര്‍ വിമാനത്താവളത്തിലെ ആര്‍ടിഎയുടെ കൗണ്ടറിലോ 800 9090 ടോള്‍ ഫ്രീ നമ്പറിലോ ബന്ധപ്പെടണം. ദുബായിലെത്തുന്നതിന് മുന്‍പ് ഹോട്ടല്‍ വഴിയും ബുക്ക് ചെയ്യാനാവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha