Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...

ആഗസ്ത് 27 മുതല്‍ അബുദാബിയിലേക്ക് വരുന്നവര്‍ക്ക് മുന്നറിയിപ്പ്; വിമാനം കയറുന്നതിന് അഞ്ചു ദിവസം മുമ്പേ തന്നെ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ്, ഇന്ത്യ ഉള്‍പ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും തൊട്ടുമുമ്പുള്ള 14 ദിവസങ്ങള്‍ക്കിടയില്‍ ആ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും ഓണ്‍അറൈവല്‍ വിസ സംവിധാനം അബുദാബി താല്‍ക്കാലികമായി നിര്‍ത്തി

26 AUGUST 2021 01:59 PM IST
മലയാളി വാര്‍ത്ത

ദുബായ് എക്സ്പോ ആരംഭിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിനോടനുബന്ധിച്ച് നിരവധി ഇളവുകൾ അധികൃതർ നല്കിവരുകയാണ്. അങ്ങനെ പ്രവാസികൾക്ക് ഏറെ സന്തോഷം പകർന്നുകൊണ്ടാണ് വിലക്കുകൾ മാറ്റി യാത്രകളിൽ ഇളവുകൾ നൽകിയിരിക്കുന്നത്. ഒട്ടുമിക്ക എമിറേറ്റുകളും തുറന്നുകഴിഞ്ഞു. ഇപ്പോഴിതാ അബുദാബിയിൽ എത്തുന്നവർക്ക് പുതിയ നിബന്ധനയാണ് ഇത്തിഹാദ് നൽകിയിരിക്കുന്നത്....

ആഗസ്ത് 27നു ശേഷം അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ വിമാനം കയറുന്നതിന് അഞ്ചു ദിവസം മുമ്പേ തന്നെ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ് അറിയിക്കുകയാണ്. അബുദാബി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലാണ് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടത്. 27ന് മുമ്പ് യാത്ര ചെയ്യുന്നവര്‍ക്ക് നിലവിലെ രീതിയില്‍ വിമാനം കയറുന്നതിന് തൊട്ടുമുമ്പ് രജിസ്റ്റര്‍ ചെയ്താല്‍ മതിയാകുമെന്നും അധികൃതര്‍ അറിയിക്കുകയുണ്ടയായി.

യുഎഇ പൗരന്‍മാര്‍ക്കും റെഡിഡന്‍സ് വിസയുള്ള പ്രവാസികള്‍ക്കുമാണ് അബുദാബിയില്‍ പ്രവേശനാനുമതി നൽകിയിട്ടുള്ളത്. അതോടൊപ്പം ഓണ്‍ അറൈവല്‍ വിസയ്ക്ക് അര്‍ഹതയുള്ളവര്‍ക്കും അബുദാബിയില്‍ നിന്ന് ഇഷ്യൂ ചെയ്ത വിസിറ്റ് വിസയുള്ളവര്‍ക്കും ടൂറിസ്റ്റ് വിസയുള്ളവര്‍ക്കും അബുദാബിയിലേക്ക് വരാൻ സാധിക്കുന്നതാണ്. യാത്രയ്ക്കു മുമ്പ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണമെന്നും നിബന്ധനകളില്‍ വ്യക്തമാക്കുന്നു.

ഇന്ത്യ ഉള്‍പ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും തൊട്ടുമുമ്പുള്ള 14 ദിവസങ്ങള്‍ക്കിടയില്‍ ആ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും ഓണ്‍അറൈവല്‍ വിസ സംവിധാനം അബുദാബി താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും ഇത്തിഹാദ് എയര്‍വെയ്‌സ് അറിയിക്കുകയും ചെയ്തു. അതേസമയം, യുഎസ്, ബ്രിട്ടന്‍, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ വിസയുള്ള ഇന്ത്യക്കാര്‍ക്ക് ഓണ്‍അറൈവല്‍ വിസയില്‍ വരുന്നതില്‍ തടസ്സമില്ല എന്നതാണ്.

അതോടൊപ്പം തന്നെ അബുദാബിയില്‍ എത്തുന്നവര്‍ക്ക് പൊതു ഇടങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ അല്‍ ഹുസ്ന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണെന്നും ഇത്തിഹാദ് എയര്‍വെയ്‌സ് യാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൂര്‍ണമായി വാക്‌സിന്‍ എടുക്കുകയും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്തവര്‍ക്കാണ് ഗ്രീന്‍ സ്റ്റാറ്റസ് ലഭിക്കുക.

അബുദാബിയിലെത്തിയാല്‍ ഗ്രീന്‍ സ്റ്റാറ്റസ് ലഭിക്കാനുള്ള നിബന്ധനകള്‍ ഇവയാണ്.

- ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ ആപ്പിലോ ica.gov.aeയിലോ യാത്രയുടെ അഞ്ച് ദിവസം മുമ്പ് രജിസ്റ്റര്‍ ചെയ്യണം.

മറ്റു നടപടികള്‍ ഇങ്ങനെ:


- സന്ദര്‍ശകര്‍ അബുദാബിയില്‍ എത്തിയാല്‍ യുഐഡി നമ്പര്‍ ലഭിക്കും. ica.gov.aeയില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ നല്‍കിയാലും ഈ യുഐഡി നമ്പര്‍ ലഭ്യമാക്കാം.

- അല്‍ ഹുസ്ന്‍ ആപ്പില്‍ കയറി യുഐഡി നമ്പര്‍ രജിസ്റ്റര്‍ ചെയ്യുകയാണ് അടുത്തപടി.

- പിസിആര്‍ ടെസ്റ്റ് ഫലം നെഗറ്റീവ് ആകുന്നതോടെ ആപ്പിലെ സ്റ്റാറ്റസ് പച്ചനിറമാകും. ഇത് കാണിച്ചു വേണം അബൂദാബിയില്‍ മാളുകള്‍, കഫേകള്‍, റസ്റ്റൊറന്റുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രവേശിക്കാന്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (4 minutes ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (24 minutes ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (35 minutes ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (38 minutes ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (49 minutes ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (53 minutes ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (55 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (57 minutes ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (1 hour ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (2 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (2 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (3 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (3 hours ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (3 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (3 hours ago)

Malayali Vartha Recommends