വിദേശ തൊഴി്‌ലാളികളുടെ പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുന്ന സ്ഥാപന ഉടമകള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

സൗദിയില്‍ വിദേശ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് പിടിച്ചു വയ്ക്കുന്ന സ്ഥാപന ഉടമകള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിയമം ലംഘിക്കുന്നവര്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നു മന്ത്രാലയം വ്യക്തമാക്കി. വിദേശ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് പിടിച്ചു വയ്ക്കുന്നത് നിയമ ലംഘനമാണെന്ന് മന്ത്രിതല കൗണ്‍സില്‍ ഒരു വര്‍ഷം മുന്‍പ് വ്യക്തമാക്കിയിരുന്നു.
എന്നിട്ടും ഈ പ്രവണത വര്‍ധിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി തൊഴില്‍ മന്ത്രാലയം രംഗത്തെത്തിയത്. തിരിച്ചറിയല്‍ രേഖയായ പാസ്‌പോര്‍ട്ട് തൊഴിലാളികള്‍ തന്നെയാണ് സൂക്ഷിക്കേണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് 60 ശതമാനം വിദേശ തൊഴിലാളികളുള്ള കമ്പനികളുടെ എണ്ണം ഒന്‍പത് ലക്ഷമായി കുറഞ്ഞു. ഇതില്‍ ഭൂരിഭാഗം കമ്പനികളും തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് സൂക്ഷിക്കുന്നവയാണ്. വളരെ കുറഞ്ഞ സ്ഥാപനങ്ങള്‍ മാത്രമാണ് പാസ്‌പോര്‍ട്ട് സൂക്ഷിക്കാന്‍ തൊഴിലാളികള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്.
തൊഴിലാളികള്‍ ഒളിച്ചോടുമെന്ന ആശങ്ക മൂലമാണ് പാസ്‌പോര്‍ട്ട് പിടിച്ചു വയ്ക്കുന്നതെന്ന് കമ്പനികള്‍ പറയുന്നു. പാസ്‌പോര്‍ട്ട് കയ്യിലുള്ളവരാണ് ഒളിച്ചോടിയവരില്‍ കൂടുതലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതേ സമയം തൊഴിലാളികളോടുള്ള സമീപനത്തില്‍ മാറ്റം വരുത്തുകയും മെച്ചപ്പെട്ട വേതനം കൃത്യസമയത്ത് നല്‍കുകയും ചെയ്താല്‍ ഒളിച്ചോട്ടം തടയാനാവുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha