Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...

സെപ്റ്റംബർ 15 മുതൽ ഇന്ത്യക്കാർക്ക് ആ സന്തോഷം!എയർ ബബ്ൾ വിമാന സർവിസുകൾ വർധിപ്പിക്കുവനൊരുങ്ങി ഇന്ത്യയും ബഹ്റൈനും; കണ്ണും നട്ട് മലയാളികൾ

30 AUGUST 2021 11:45 AM IST
മലയാളി വാര്‍ത്ത

എയർ ബബ്ൾ വിമാന സർവിസുകൾ വർധിപ്പിക്കുവനൊരുങ്ങി ഇന്ത്യയും ബഹ്റൈനും. എയർലൈൻസുകൾ പുതിയ സർവിസുകൾക്കുള്ള ബുക്കിങ് തുടങ്ങിക്കഴിഞ്ഞു. സെപ്റ്റംബർ 15 മുതൽ വിമാന സര്‍വീസുകള്‍ ആരംഭിക്കുവാനാണ് സാധ്യത. ദിവസവും രണ്ട് സർവിസുകൾ വീതം ഉണ്ടാകും.

ഡൽഹിയിൽ നിന്ന് ബഹ്റൈനിലേക്ക് എയർ ഇന്ത്യ/എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ രണ്ട് സർവിസാണ് നടത്തിയിരുന്നത്. എന്നാൽ ഇനി മുതൽ നാല് സര്‍വീസ് നടത്തും. ഒരു സർവിസ് മാത്രമാണ് ഹൈദരാബാദിൽ നിന്ന് നടത്തിയിരുന്നത്. ഇനി മുതല്‍ രണ്ട് സര്‍വീസ് നടത്തും.

ബംഗളൂരുവിൽ നിന്ന് കൊച്ചി വഴി ബഹ്റൈനിലേക്ക് സർവീസുകൾ തുടങ്ങി. ഈ സര്‍വീസ് നടത്തുന്നത് ബുധൻ, വ്യാഴം ദിവസങ്ങളിലാണ്.മാസത്തിൽ രണ്ട് സർവിസ് ആണ് ബഹ്റൈനിൽ നിന്ന് കോഴിക്കോട് വഴി മുംബൈയിലേക്ക് ഉണ്ടായിരുന്നത്. ഇത് ആഴ്ചയിൽ രണ്ട് സര്‍വീസ് എന്ന നിലയില്‍ ഇനിമുതൽ ക്രമീകരിക്കപ്പെടുന്നു.

വ്യാഴം, ഞായർ ദിവസങ്ങളിലായിരിക്കും ഈ സര്‍വീസ് നടത്തുന്നത്. മുബൈയിൽ നിന്ന് ബഹ്റൈനിലേക്ക് നേരിട്ട് സര്‍വീസ് ഉണ്ടായിരിക്കും. എന്നാൽ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിമാന സർവിസ് ഇരട്ടിയാക്കുന്നത് ഉപകാരപ്രദമാകില്ല. എയർ ഇന്ത്യ ബംഗളൂരുവിൽ നിന്ന് കൊച്ചി വഴിയുള്ള സർവിസ് ആരംഭിച്ചതുമാത്രമാണ് മലയാളികൾക്ക് ആകെ ആശ്വാസം.

തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളില്‍ നിന്ന് ഒന്നും അധിക സര്‍വീസ് ഇതുവരെയും തുടങ്ങിയിട്ടില്ല. തിരുവനന്തപുരത്തുനിന്ന് അധിക സർവീസ് നടത്തുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നെണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എയർ ഇന്ത്യ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് ഒക്ടോബർ 30 വരെയുള്ള ഷെഡ്യൂളാണ്.

ഗൾഫ് എയർ തിരുവനന്തപുരത്തു നിന്ന് ഒരു സര്‍വീസ് ആണ് നടത്തിയിരുന്നതെങ്കില്‍ ഇനി മുതല്‍ രണ്ട് സര്‍വീസ് നടത്തും. ചൊവ്വ, ശനി ദിവസങ്ങളിൽ സര്‍വീസ് നടത്തുവാനാണ് പദ്ധതി . കൊച്ചിയിൽ നിന്ന് ഗള്‍ഫ് എയര്‍ രണ്ട് സര്‍വീസ് നടത്തും .

കോഴിക്കോട് നിന്നുള്ള സർവിസിൽ വർധന വന്നിട്ടില്ല. മുംബൈ, ഡൽഹി എന്നിവിടങ്ങളിൽനിന്നും രണ്ട് സര്‍വീസും, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്ന് പുതിയ സർവിസ് ഇതിനോടകം തുടങ്ങിക്കഴിഞ്ഞു.എയർ ബബ്ൾ പ്രകാരമുള്ള വിമാന സർവിസ് ആരംഭിച്ചത്
കഴിഞ്ഞ വർഷം സെപ്റ്റംബർ 13നാണ്.

ഗൾഫ് എയറിനും എയർ ഇന്ത്യ/എയർ ഇന്ത്യ എക്സ്പ്രസിനും ഒരോ ദിവസവും ഒരു സര്‍വീസ് നടത്താന്‍ ആയിരുന്നു അനുമതി ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോള്‍ അത് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് തുടക്കത്തിൽ ആഴ്ചയിൽ 650 യാത്രക്കാരെ കൊണ്ടുവരാൻ അനുവദിച്ചിരുന്നു .

പക്ഷേ പിന്നീട് ഇത് ഉയര്‍ത്തി. ഇപ്പോൾ ആഴ്ചയിൽ 1100 യാത്രക്കാരെ കൊണ്ടുവരാൻ കഴിയും. കൂടുതൽ സർവീസുകൾക്ക് തുടക്കമിടുന്നതോടെ ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വാതിലുകൾ തുറക്കപ്പെടുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (19 minutes ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (41 minutes ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (1 hour ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (1 hour ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (1 hour ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (1 hour ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (1 hour ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (1 hour ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (1 hour ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (2 hours ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (3 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (3 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (4 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (4 hours ago)

Malayali Vartha Recommends