Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.എം തകർച്ചയിലേക്ക്; പിണറായിയും ഗോവിന്ദനും മാറണമെന്ന് ആവശ്യം....


ഒന്നാം വിവാഹവാർഷികത്തിന്റെ തലേന്ന് ചോരക്കുഞ്ഞിനെ തനിച്ചാക്കി സുഫൈദ പോയി... 3 വർഷത്തെ പ്രണയം അവസാനിച്ചത് ഇങ്ങനെ...


മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചെന്ന കേസ്..വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം..മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്..


കേരളത്തിൽ രത്തൻ കേൽക്കർക്കെതിരെ ഇതുവരെ ആർക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടായിരുന്നോ..? ബംഗാളിലെ സാഹചര്യമല്ല കേരളത്തിൽ.. വിവാദങ്ങൾ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ..


യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്നതിന് പിന്നാലെ 30,000 അടി ഉയരത്തിൽ നിന്ന്.. വിമാനം അടിയന്തര ലാൻഡിംഗ് ചെയ്‌തു... 220 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു..

പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ; സൗദിയില്‍ നിന്നും വാക്സിന്‍ സ്വീകരിച്ച പ്രവാസികള്‍ കേരളത്തില്‍ നിന്ന് തിരിച്ചെത്തി തുടങ്ങി, ചാര്‍ട്ടേഡ് വിമാനങ്ങളിലെ യാത്രക്ക് അരലക്ഷം രൂപക്ക് മുകളില്‍ ചെലവ്, പ്രതിസന്ധിയിൽ പ്രവാസികൾ

30 AUGUST 2021 02:13 PM IST
മലയാളി വാര്‍ത്ത

വിലക്കുകൾ ഭാഗികമായി നീങ്ങിയതിന് പിന്നാലെ പ്രവാസികൾ സൗദിയിലേക്ക് യാത്ര തുടങ്ങിയിരിക്കുകയാണ്. സൗദിയിൽ നിന്നും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് യാത്ര ചെയ്യാമെന്ന് അധികൃർഗ്ഗർ അറിയിക്കുകയുണ്ടായി. എന്നാൽ ഉടൻ തന്നെ ബാക്കിയുള്ളവർക്കും യാത്ര ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആയതിനാൽ സൗദിയിലേക്കുള്ള യാത്രയ്ക്ക് പ്രവാസികളുടെ തിരക്ക് അനുഭപ്പെടുകയാണ്. ഈ സാഹചര്യം മുതലെടുക്കുകയാണ് വിമാനക്കമ്പനികൾ.....

സൗദിയില്‍ നിന്നും വാക്സിന്‍ സ്വീകരിച്ച പ്രവാസികള്‍ കേരളത്തില്‍ നിന്ന് തിരിച്ചെത്തി തുടങ്ങിയിരിക്കുകയാണ്. എന്നാൽ ചാര്‍ട്ടേഡ് വിമാനങ്ങളിലെ യാത്രക്ക് അരലക്ഷം രൂപക്ക് മുകളില്‍ ചെലവ് വരുന്നതായി പ്രവാസികള്‍ പറയുന്നു. മറ്റ് ഗള്‍ഫ് രാജ്യങ്ങളെ പോലെ ഇന്ത്യ സൗദിയുമായി എയര്‍ ബബിള്‍ കരാറുണ്ടാക്കിയിട്ടില്ല. ഏതാണ് പ്രവാസികൾക്കിടയിൽ യാത്ര പ്രതിസന്ധി രൂക്ഷമാക്കുന്നത്. സൗദിയില്‍ നിന്നും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഇടത്താവളങ്ങളില്‍ തങ്ങാതെ നേരിട്ട് സൗദിയിലേത്ത് തിരിച്ച് വരാമെന്ന പ്രഖ്യാപനം വന്ന ശേഷം ഇന്ന് ആദ്യമായി കേരളത്തില്‍ നിന്നും പ്രവാസികള്‍ സൗദിയിലെത്തിയിരിക്കുകയാണ്. ഇത് പ്രവാസികൾക്ക് വലിയൊരളവിൽ ആശ്വാസമാണ് നൽകുന്നത്.

395 യാത്രക്കാരുമായി കൊച്ചിയില്‍ നിന്നും ജിദ്ദയിലേക്കാണ് സൗദി എയര്‍ലൈന്‍സിന്റെ ആദ്യ വിമാനമെത്തിച്ചേർന്നത്. എന്നാല്‍ ഈ വിമാനത്തില്‍ സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് വിമാനം ചാര്‍ട്ട് ചെയ്ത ട്രാവല്‍ ഏജന്റ് വ്യക്തമാക്കി. മറ്റുള്ളവരെല്ലാം കേരളത്തിന് പുറത്ത് നിന്നുള്ളവരുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും നേരിട്ട് വരാമെന്ന ചട്ടം നേരത്തെ തന്നെ നിലവിലുള്ളതാണ്. ഇത്തരക്കാര്‍ക്ക് വേണ്ടി ചാര്‍ട്ട് ചെയ്ത വിമാനത്തിലാണ് സൗദിയില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ചവരും എത്തിച്ചേർന്നത്.

അതോടൊപ്പം തന്നെ അര ലക്ഷം രൂപക്ക് മുകളിലാണ് കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള ഫ്‌ളൈറ്റിൽ ഈടാക്കുന്നതെന്ന് യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ എടുത്ത പി.സി.ആര്‍ പരിശോധന ഫലം, തവക്കല്‍നായിലെ ഹെല്‍ത്ത് പാസ്പോര്‍ട്ടിന്റെ പ്രിന്റ്, യാത്രയുടെ 72 മണിക്കൂര്‍ മുമ്പുള്ള മുഖീം രജിസ്ട്രേഷന്റെ പ്രിന്റ് എന്നിവയാണ് കൊച്ചി വിമാനതാവളത്തില്‍ നിന്ന് പരിശോധിച്ചതെന്ന് ജിദ്ദയിലെത്തിയ ആദ്യ യാത്രക്കാരന്‍ വ്യക്തമാക്കുകയുണ്ടായി. ജിദ്ദ വിമാനത്താവളത്തില്‍ തവക്കല്‍നാ സ്റ്റാറ്റസ് മാത്രമേ പരിശോധിച്ചുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ മറ്റു ഗള്‍ഫ് രാജ്യങ്ങളുമായുള്ളത് പോലെ സൗദിയുമായി ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ ഉണ്ടാക്കിയിട്ടില്ലാത്തതിനാല്‍ വലിയ തുക നല്‍കി ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യുകമാത്രമാണ് സൗദിയിലെ പ്രവാസികള്‍ക്ക് മുമ്പിലുള്ള ഏക മാര്‍ഗ്ഗം എന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലൂടെ ട്രാന്‍സിറ്റ് യാത്രക്കാരായി യാത്ര ചെയ്യാന്‍ വഴിയൊരുങ്ങിയേക്കുമെന്ന് ട്രാവല്‍ ഏജന്റുമാര്‍ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യ സൗദിയുമായി എയര്‍ബബിള്‍ കരാറുണ്ടാക്കി സൗദി പ്രവാസികളുടെ യാത്ര പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ ശ്രമിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍ ഏവരും. എന്തായാലും അധികൃതർ ഇതിന് പരിഹാരം കണ്ടെത്തുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് ജോലി ഉറപ്പ് നൽകി ആരോഗ്യമന്ത്രി.  (2 hours ago)

അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകക്കേസ്; ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കുടുംബം; ഒന്നാം പ്രതിയെ വെറുതെ വിട്ടതില്‍ അപ്പീല്‍ നല്‍കും  (2 hours ago)

സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി റിനി ആന്‍ ജോര്‍ജ്.  (2 hours ago)

വനപാതയിലൂടെ സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അദ്ധ്യാപിക കാട്ടാനയുമായി കൂട്ടിയിടിച്ച് അപകടം  (2 hours ago)

മത്സരം നടക്കുന്നതിനിടെ ഹൃദയാഘാതം; മുൻ കർണാടക രഞ്ജിട്രോഫി ക്രിക്കറ്റ് താരം അന്തരിച്ചു  (2 hours ago)

'ഗുരുവായൂരിൽ ദർശനം നടത്തിയത് 1000 രൂപ ടിക്കറ്റെടുത്ത്, ഞാൻ ക്ഷേത്രത്തിൽ പോകരുതെന്ന് പറയരുത്'  (2 hours ago)

അട്ടപ്പാടി മധു വധക്കേസിൽ സാക്ഷികള്‍ കൂറുമാറിയത് നിസാരമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു  (2 hours ago)

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പുക ഉയരുന്നത് മറ്റ് വാഹനങ്ങളില്‍ പോയവര്‍ കണ്ടത് രക്ഷയായി  (2 hours ago)

സിബിഎസ്ഇ പ്ലസ് ടു 2025–26 അധ്യയന വർഷ പരീക്ഷാഫലവും പുനർമൂല്യനിർണയ നടപടികളും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ  (2 hours ago)

മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്യാൻ ഉത്തരവിട്ട് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി  (2 hours ago)

അഹമ്മദാബാദ് FLIGHT CRASH-ൽ ട്വിസ്റ്റ്..! മോർച്ചറിയിൽ പൈലറ്റിന്റെ മൃതദ്ദേഹത്തിൽ തെളിവ്..! ദൃക്‌സാക്ഷി പൊട്ടി കരയുന്നു  (2 hours ago)

‘പണം സമാധാനം നൽകില്ല’: പ്രവാസികളുടെ പ്രിയ സുഗതൻ ഭാര്യയെ കൊന്ന് കെട്ടി തൂക്കി കാരണം കേട്ട് ഞെട്ടി പ്രവാസികൾ  (3 hours ago)

VVR-ന്റെ ബുൾഡോസർ കടകൾ ഇടിച്ച് നിരത്തിയ നടപടി..! EX മേയർ ആര്യ രാജേന്ദ്രനെ ശപിച്ച് കടയുടമകൾ!!  (3 hours ago)

ഫോണിന്റെ പാസ്വേഡ് സഹോദരിക്ക് വാട്‌സാപ്പിൽ; എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ മുന്നിൽ പോലീസുകാരന്റെ ഭാര്യയുടെ തൂങ്ങി മരണം,ഞെട്ടലിൽ  (3 hours ago)

ആര്‍ഷയും നിഹാലും എന്നും വഴക്ക്..!വളഞ്ഞിട്ട് ആക്രമണം..!തല പിളർന്ന നിലയിൽ റൂഹി..ദൃക്‌സാക്ഷികൾ തല കറങ്ങി വീണു  (3 hours ago)

Malayali Vartha Recommends