പ്രവാസികൾക്ക് കനത്ത തിരിച്ചടി; വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ള അവസാനിക്കുന്നില്ല, ഉയർന്ന നിരക്കുകൾ ഈടാക്കുന്നത് സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാവുന്നതിലും അപ്പുറം

ഇന്ത്യ റെഡ് ലിസ്റ്റിൽ ആയിരുന്നതിനെ തുടർന്ന് നിരവധി പ്രവാസികളാണ് ഗൾഫ് രാഷ്ട്രങ്ങളിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയത്. ഇപ്പോഴിതാ വിളക്കുകൾ നീങ്ങി പ്രവാദികൾ ഗൾഫിലേക്ക് മടങ്ങാൻ തയ്യാറാക്കുകയാണ്. എന്നാൽ ഈ അവസരം മുതലെടുക്കുന്ന വിമാനക്കമ്പനികളെയാണ് കാണുവാൻ സാധിക്കുന്നത്. വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ള മൂലം അക്ഷരാർത്ഥത്തിൽ പകച്ച് നിൽക്കുകയാണ് പ്രവാസികൾ...
എല്ലാ ഗൾഫ് രാഷ്ട്രങ്ങളും പ്രവാസികൾക്കായി തങ്ങളുടെ ആകാശവാതിലുകൾ തുറന്നു. നാട്ടിൽ കുടുങ്ങിയ പ്രവാസികൾ ഏറെ പ്രതീക്ഷയോടെ യാത്രയ്ക്കായി തയ്യാറെടുക്കുകയാണ്. മുൻപ് നടത്തിയിരുന്ന യാത്രകളെ അപേക്ഷിച്ച് ചിലവ് ഏറിയത് മാത്രമല്ല വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ള അവസാനിക്കുന്നില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യയിൽനിന്ന് ഒമാനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്നുതന്നെ നിൽക്കുന്നത് തിരിച്ചെത്താനിരിക്കുന്നവർക്ക് വലിയ വെല്ലുവിളിയായി മാറുകയാണ്. അടുത്ത മാസം മുഴുവൻ ബജറ്റ് എയർലൈൻസായ എയർ ഇന്ത്യ എക്സ്പ്രസ് പോലും ഉയർന്ന നിരക്കുകൾ ഈടാക്കുന്നത് സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അതിനാൽ ഗോ എയറും ഇൻഡിഗോയുമടക്കം ബജറ്റ് വിമാന കമ്പനികൾക്ക് അനുവാദം നൽകണമെന്നാണ് പ്രവാസികളും സാമൂഹികപ്രവർത്തകരും ഒരുപോലെ ആവശ്യപ്പെടുകയാണ്.
ഡൽഹിയിൽനിന്ന് മസ്കത്തിലേക്ക് നേരിട്ട് സർവിസ് നടത്തുന്ന വിമാനങ്ങളിലെ ടിക്കറ്റ് നിരക്കുകൾ 500 റിയാൽ കവിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിൽനിന്നും ഇതുതന്നെയാണ് സ്ഥിതി. ഇത് വിമാനക്കമ്പനികൾ പ്രവാസികളെ സഹായിക്കേണ്ട സമയമാണെന്നും നാട്ടിൽ മാസങ്ങളായി കുടുങ്ങിപ്പോയവരെ തിരിച്ചെത്തിക്കാൻ അവസരമൊരുക്കണമെന്നും സാമൂഹികപ്രവർത്തകർ ഒന്നടങ്കം ആവശ്യപ്പെടുന്നു.
കഴിഞ്ഞവർഷം ഒമാനിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ മസ്കത്തിൽനിന്ന് ഇന്ത്യയിലേക്ക് നടത്തിയ വന്ദേ ഭാരത് വിമാന സർവിസുകൾ നൂറ് റിയാലിൽ താഴെയാണ് ഈടാക്കിയതെന്നും സാമൂഹികപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് പ്രവാസികൾക്ക് താങ്ങാവുന്നതിലും അപ്പുറം ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. പ്രവാസികൾ ഇന്ത്യയുടെ സാമ്പത്തികനില ഭദ്രമാക്കുന്നവരാണ്. അവരുടെ ജോലി നഷ്ടപ്പെടുന്നത് രാജ്യത്തിെൻറ സാമ്പത്തികമേഖലക്ക് നഷ്ടമാകും. നിലവിലെ ഉയർന്ന ടിക്കറ്റുകൾനൽകി സാധാരണ പ്രവാസിക്ക് ഒമാനിലേക്ക് തിരിച്ചുവരുന്നത് ദുഷ്കരമായ കാര്യമാണ് എന്നതും നമ്മുടെ അധികൃതർ മറക്കരുത്.
മാസത്തിൽ പരമാവധി 100 റിയാൽ ശമ്പളം കിട്ടുന്ന സാധാരണക്കാരായ പ്രവാസികൾ എങ്ങനെ 300 റിയാൽ നൽകി ടിക്കറ്റെടുക്കാൻ കഴിയുമെന്നാണ് ഇവർ ചോദിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് സെപ്റ്റംബർ അവസാനം വരെ 295 റിയാലാണ് എയർഇന്ത്യ എക്പ്രസ് ഈടാക്കി വന്നിരുന്നത്. ഒക്ടോബർ ആദ്യത്തോടെ നിരക്ക് 156 റിയാലായി കുറയുന്നുണ്ട്. എന്നാൽ കോഴിക്കോട്ട് നിന്നും കണ്ണൂരിൽനിന്നും സമാനമായ നിരക്ക് തന്നെയാണ് ബജറ്റ് വിമാന കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്. കോഴിക്കോട്ടുനിന്ന് സെപ്റ്റംബർ മുഴുവൻ 266 റിയാലാണ് നിരക്ക് ഈടാക്കുന്നത്. ഒക്ടോബറിൽ ഇത് 119 റിയാലായി കുറയുമെന്നും കരുതുന്നുണ്ട്.
https://www.facebook.com/Malayalivartha



























