പ്രവാസികൾക്ക് ആശ്വാസവാർത്ത; യുഎഇയില്‍ കൊവിഡ് പിസിആര്‍ പരിശോധനാ നിരക്ക് 50 ദിര്‍ഹമാക്കി കുറച്ചു, വിദ്യാർത്ഥികൾക്ക് സൗജന്യം! രാജ്യത്തെ എല്ലാ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും ലാബുകള്‍ക്കും ഇത് ബാധകം

കൊറോണ വ്യാപനത്തെ നിയന്ത്രണത്തിലാക്കി യുഎഇ പഴയനിലയിലേക്ക് എത്തിച്ചേരുകയാണ്. സ്കൂളുകൾ തുറന്നു, ഓഫീസുകളിലേക്ക് ആളുകൾ എത്തിത്തുടങ്ങി, തെരുവുകൾ സജീവമായി, അഘോരങ്ങളുടെ രാവുകളാണ് യുഎഇയെ കാത്തിരിക്കുന്നത്. എന്നിരുന്നാൽ തന്നെയും കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. എന്തിനും ഏതിനും പിസിആർ ടെസ്റ്റ് നിര്ബന്ധമാണ്. ആയതിനാൽ തന്നെ ഏവർക്കും ഉതകുന്ന വിധത്തിൽ നിരക്ക് കുറച്ച് ആവശ്യാനുസരണം എത്തിപ്പെടാനുള്ള സാഹചര്യത്തിൽ അധികൃതർ എല്ലാം സജീകരിച്ചിരിക്കുകയാണ്....
യുഎഇയില്‍ കൊവിഡ് പിസിആര്‍ പരിശോധനാ നിരക്ക് 50 ദിര്‍ഹമാക്കി ഏകീകരിച്ചതായി നാഷനല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റി അറിയിക്കുകയുണ്ടായി. കഴിഞ്ഞ ദിവസം മുതൽ മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വറുകയുണ്ടായി. രാജ്യത്തെ എല്ലാ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും ലാബുകള്‍ക്കും ഇത് ബാധകമാണ്. കൂടാതെ പരിശോധിച്ച് 24 മണിക്കൂറിനകം തന്നെ പരിശോധനാ ഫലം നല്‍കണമെന്നും ഇതുമായി ബന്ധപ്പെട്ട ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിരിക്കുകയാണ്.
ഇതുകൂടാതെ നിലവില്‍ 60 മുതല്‍ 150 ദിര്‍ഹം വരെയാണ് പരിശോധനയ്ക്ക് വിവിധ സ്ഥാപനങ്ങള്‍ ഈടാക്കുന്നത്. പരിശോധനാ ഫലം വേഗത്തില്‍ ലഭ്യമാക്കാന്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്ന രീതിയിലും ചിലയിടങ്ങളില്‍ നിലവിൽ ഉണ്ട്. ഇത് അനുവദിക്കില്ലെന്നും എല്ലാ സ്ഥാപനങ്ങളും ഒരേ നിരക്ക് മാത്രമേ ഈടാക്കാവൂ എന്നും അധികൃതര്‍ അറിയിക്കുകയുണ്ടായി. നാട്ടിലേക്കു പോകുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ ആശ്വാസമാകുന്ന നടപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
അതേസമയം, യുഎഇയിലെ വിദ്യാര്‍ഥികള്‍ക്ക് പിസിആര്‍ പരിശോധന സൗജന്യമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. വാക്‌സിന്‍ എടുത്തിട്ടില്ലാത്ത വിദ്യാര്‍ഥികള്‍ നിശ്ചിത ഇടവേളകളില്‍ പിസിആര്‍ പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തണമെന്ന് നേരത്തേ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കാതെ തന്നെ അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി അഥവാ സിഹയുടെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ചെന്ന് സൗജന്യ പരിശോധന നടത്താൻ സാധിക്കും. ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെയാണ് പരിശോധാ സമയം. വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ രാത്രി എട്ട് മണി വരെയും സേവനം ലഭിക്കും.
വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ടെസ്റ്റ് നടത്താവുന്ന സിഹ കേന്ദ്രങ്ങള്‍:
അബുദാബി: സായിദ് സ്പോര്‍ട്സ് സിറ്റി, അല്‍ ബഹിയ, റബ്ദാന്‍, അല്‍ ഷംക, അല്‍ മന്‍ഹല്‍.
അല്‍ഐന്‍: അഷാറജ്, അല്‍ സറൂജ്, അല്‍ ഹിലി, അല്‍ അമീറ.
അല്‍ ദഫ്റ: മദീനത്ത് സായിദ്, അല്‍ മിര്‍ഫ, ലിവ, അല്‍ സില, ദല്‍മ, ഗയാത്തി.
ദുബായ്: അല്‍ ഖവാനീജ്, മിനാ റാഷിദ്, സിറ്റി വാക്.
ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ എന്നിവിടങ്ങളിലെ നാഷനല്‍ സ്‌ക്രീനിംഗ് സെന്ററുകളിലും സൗജന്യ പരിശോധനാ സൗകര്യം ലഭ്യമാണ്.
https://www.facebook.com/Malayalivartha



























