ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കായി യുഎഇ ആകാശ വാതിലുകൾ വീണ്ടും തുറന്നു; ന്ത്യന്‍ പൗരന്മാര്‍ക്ക് ഉള്‍പ്പെടെ ടൂറിസ്റ്റ് വിസകള്‍ നല്‍കാന്‍ തീരുമാനം, യുഎഇയിലേക്കും ദുബായിലേക്കും സഞ്ചരിക്കാൻ അറിയേണ്ടത്...
കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് നീക്കി യുഎഇ. കൂടാതെ ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കാന്‍ ആരംഭിച്ചു. ഒക്ടോബര്‍ 1 മുതല്‍ ദുബായില്‍ നടക്കുന്ന എക്സ്പോ 2020- ട്രേഡ് ഫെയറിന് മുന്നോടിയായാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഭരണകൂടം ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഉള്‍പ്പെടെ ടൂറിസ്റ്റ് വിസകള്‍ നല്‍കാന്‍ തീരുമാനം കൈകൊണ്ടത്. കഴിഞ്ഞ ദിവസങ്ങളിലാണ് ഇത് സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഇതിനുപിന്നാലെ നിരവധിപേരാണ് വിസിറ്റ് വിസയിൽ എതാൻ കാത്തിരിക്കുന്നത്. അവർ ചെയ്യേണ്ടത് ഇത്രമാത്രം....
ദുബായില്‍ ഒക്ടോബറില്‍ ആരംഭിക്കാനിരിക്കുന്ന എക്സ്പോ 2020 ട്രേഡ് ഫെയറിന് മുന്നോടിയായി ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കായി യുഎഇ ആകാശ വാതിലുകൾ വീണ്ടും തുറന്നുനല്‍കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. നിലവിലെ സാഹചര്യത്തില്‍ ഓഗസ്റ്റ് 30 മുതല്‍ ടൂറിസ്റ്റ് വിസ സേവനങ്ങള്‍ പുനരാരംഭിക്കുമെന്ന് വിസ ഏജന്‍സി വിഎഫ്‌എസ് ഗ്ലോബല്‍ പ്രഖ്യാപിക്കുകയും ചെയ്തു.
ദുബായിലേക്ക് വരുന്നവര്‍ 48 മണിക്കൂറിനുള്ളിൽ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. സാമ്പിള്‍ ശേഖരിച്ച സമയം മുതല്‍ 48 മണിക്കൂറിനുള്ളിലുള്ളതായിരിക്കണമെന്നാണ് നിബന്ധന. കൂടാതെ ക്യൂ ആര്‍ കോഡ് സംവിധാനം ഉപയോഗിക്കുന്ന ഒരു അംഗീകൃത ആരോഗ്യ സേവനകേന്ദ്രത്തില്‍ നിന്നുള്ളതായിരിക്കണം സര്‍ട്ടിഫിക്കറ്റ്.
കൂടാതെ യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ നിന്ന് നടത്തിയിട്ടുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ ക്യൂ ആര്‍കോഡ് സഹിതമുള്ള റിപ്പോര്‍ട്ടാണ് യാത്രക്കാർ ഹാജരാക്കേണ്ടത്. യുഎഇയിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ക്ക് യുഎഇയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സ് ആന്‍ഡ് ഫോറിനേഴ്സ് അഫയേസ് (ജിഡിആര്‍എഫ്‌എ) അല്ലെങ്കില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ) എന്നിവയുടെ അനുമതി നേടിയിരിക്കണം.
ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കേണ്ടത് ഇങ്ങനെ;
ടൂറിസ്റ്റ് വിസയില്‍ യുഎഇയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് http://www.emirates.com എന്ന വെബ്‌സൈറ്റ് വഴിയോ അല്ലെങ്കില്‍ മുംബൈ, അഹമ്മദാബാദ്, പൂനെ, കൊല്‍ക്കത്ത, ബെംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലെ ഏജന്‍സിയുടെ ദുബായ് വിസ പ്രോസസ്സിംഗ് സെന്ററുകളിൽ എത്തി അപേക്ഷിക്കാമെന്ന് വിഎഫ്‌എസ് അറിയിച്ചു. നിലവില്‍ ആഴ്ചയിലെ പരിമിത ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹൈദരാബാദ്, ദില്ലി, തിരുവനന്തപുരം സെന്ററുകളില്‍ നിന്നും സേവനം ലഭ്യമാണ്.
അതോടൊപ്പം തന്നെ അറിഞ്ഞിരിക്കേണ്ടത്.... ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുഎഇ വിസ ഓണ്‍ അറൈവല്‍ അനുവദിച്ചിട്ടില്ലെങ്കിലും, ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ കാണിക്കുന്നത് ഇതാണ്. ദുബായ് വഴി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന സാധാരണ പാസ്പോര്‍ട്ട് ഉള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ദുബായില്‍ എത്താന്‍ 14 ദിവസത്തെ വിസ ലഭിക്കുന്നതായിരിക്കും. അവര്‍ക്ക് ഒരു സന്ദര്‍ശക വിസയോ യുണൈറ്റഡ് സ്റ്റേറ്റ്സ് നല്‍കിയ ഗ്രീന്‍ കാര്‍ഡോ അല്ലെങ്കില്‍ ബ്രിട്ടന്‍ അല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ നല്‍കുന്ന റസിഡന്‍സ് വിസയോ ഉണ്ടെങ്കില്‍ വിസ ഓണ്‍ അറൈവല്‍ ലഭിക്കുകയും ചെയ്യും. യുഎസ്, യുകെ അല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ നല്‍കുന്ന വിസ കുറഞ്ഞത് ആറ് മാസമെങ്കിലും സാധുവായിരിക്കണമെന്നാണ് ചട്ടം.
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ എല്ലാത്തരം വിസകള്‍ക്കും അനുമതി നല്‍കിയിരിക്കുകയാണ് യുഎഇ. എല്ലാത്തരം വിസകളും കൈവശമുള്ള ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ സ്വീകരിക്കുമെന്ന് യുഎഇ വിമാന കമ്പനിയായ എമിറേറ്റ്സ് വ്യക്തമാക്കിയിരിക്കുകയാണ്. തൊഴില്‍ വിസ, പുതുതായി അനുവദിച്ച റെസിഡന്റ് വിസ, ഹ്രസ്വകാല/ദീര്‍ഘകാല വിസ, സന്ദര്‍ശനവിസ, വിസ ഓണ്‍ അറൈവല്‍, എന്നിങ്ങനെ എല്ലാത്തരം വിസകളുള്ള ഇന്ത്യക്കാര്‍ക്കും ഇതോടെ യുഇയിലേക്ക് സഞ്ചരിക്കാന്‍ സാധിക്കുന്നതാണ്. യാത്ര ചെയ്യാന്‍ മറ്റ് യോഗ്യതകളുള്ളവര്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല.
അതേസമയം സന്ദര്‍ശക വിസയില്‍ രാജ്യത്തേക്ക് എത്തുന്നവര്‍ ഐസിഎയില്‍ നിന്നുള്ള അനുമതി നേടിയിരിക്കണം. സന്ദര്‍ശക വിസയില്‍ രാജ്യത്തേക്ക് എത്തുന്നവര്‍ രജിസ്റ്റര്‍ അറൈവലില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി നല്‍കുകയാണ് ചെയ്യേണ്ടാത്ത. കൂടാതെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും അപ് ലോഡ് ചെയ്യേണ്ടതാണ്. എന്നാല്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 48 മണിക്കൂര്‍ മുമ്പേടുത്തിട്ടുള്ള പിസിആര്‍ പരിശോധനാ ഫലമോ വിമാനത്താവളത്തില്‍ നിന്നെടുത്തിട്ടുള്ള ആര്‍ടിപിസിആര്‍ പരിശോധനയോ ആവശ്യമില്ല. രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ടിരിക്കണമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.
കൂടാതെ ഇന്ത്യയില്‍ നിന്നും മറ്റ് ലോകരാജ്യങ്ങളില്‍ നിന്നും ദുബായില്‍ എത്തുന്ന യാത്രക്കാര്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുമ്ബോള്‍ മറ്റൊരു കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്നാണ് ചട്ടം. തുടര്‍ന്ന് കൊവിഡ് പരിശോധനയുടെ ഫലം ലഭിക്കുന്നതുവരെ യാത്രക്കാര്‍ അവരുടെ ഹോട്ടലിലോ താമസസ്ഥലത്തോ കഴിയണമെന്നാണ് നിര്‍ദേശം. യുഎഇയിലേക്ക് പോകുന്ന വിനോദസഞ്ചാരികള്‍ക്ക് ജിഡിആര്‍എഫ്‌എയുടെയും ഐസിഎയുടെയും അനുമതി ആവശ്യമില്ലെന്നാണ് എമിറേറ്റ്സ് വ്യക്തമാക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha